Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കരുണ്‍ ഔട്ട്, പകരം മറ്റൊരു മലയാളി!! റിഷഭില്ല; ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഇന്ത്യ

മുംബൈ: വെസ്റ്റ് ഇന്‍ഡീസുമായി അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു. ശുഭ്മന്‍ ഗില്ലിനു കീഴില്‍ ശക്തമായ സ്‌ക്വാഡിനെയാണ് അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്. ടീമിന്റെ വൈസ് ക്യാപ്റ്റനായി വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും നിയമിച്ചിരിക്കുകയാണ്.

പരിക്കു കാരണം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ഈ പരമ്പര നഷ്ടമായതോടെയാണ് ജഡ്ഡുവിനു വൈസ് ക്യാപ്റ്റനായി നറുക്കുവീണത്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ സംഘത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും ഇന്ത്യ നിലനിര്‍ത്തി.

KARUN NAIR

കരുണിന് ഇടമില്ല

ടീമില്‍ സ്ഥാനം നഷ്ടമായത് മറുനാടന്‍ മലയാളി താരമായ കരുണ്‍ നായര്‍ക്കാണ്. ഇംഗ്ലണ്ടില്‍ ലഭിച്ച അവസരങ്ങള്‍ പാഴാക്കിയതാണ് അദ്ദേഹത്തിനു തിരിച്ചടിയായത്്. പകരം മറ്റൊരു മറുനാടന്‍ മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കല്‍ ടീമിലെത്തുകയും ചെയ്തു.

ഇംഗ്ലണ്ട് പര്യടനത്തില്‍ തഴയപ്പെട്ട സര്‍ഫറാസ് ഖാനെ ഈ പരമ്പരയിലും പരിഗിച്ചില്ല. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും ചെറിയ ബ്രേക്കെടുക്കുകയാണെ്ന്നു അറിയിച്ച ശ്രേയസ് അയ്യരും ടീമിന്റെ ഭാഗമല്ല. റിഷഭിന്റെ അഭാവത്തില്‍ ധ്രുവ് ജുറേലാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ബാക്കപ്പായി ടീമിലെത്തിയത് പുതുമുഖ താരം എന്‍ ജഗദീശനാണ്.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ റിഷഭിന്റെ ബാക്കപ്പായി അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നിരുന്നു. പക്ഷെ പ്ലെയിങ് ഇലവന്റെ ഭാഗമായില്ല. ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ മല്‍സരങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്ന തകര്‍പ്പന്‍ പ്രകടനമാണ്് ജഗദീശനെ ടെസ്റ്റ് ടീമിന്റെ ഭാഗമായിക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ ബാക്കപ്പ് ഓപ്പണറായി ടീമിലുണ്ടായിരുന്ന അഭിമന്യു ഈശ്വരനു പക്ഷെ വിന്‍ഡീസുമായുള്ള പരമ്പരയില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. ഒക്ടോബര്‍ രണ്ടു മുതല്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാമങ്കം 10 മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലുമാണ്.

ഏഷ്യാ കപ്പില്‍ കളിച്ചുകൊണ്ടിരിക്കുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ടെസ്റ്റ് പരമ്പരയില്‍ വിശ്രമം നല്‍കിയേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹം ടീമിന്റെ ഭാഗം തന്നെയാണ്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. ആകാശ്ദീപ് ഒഴിവാക്കപ്പെട്ടപ്പോള്‍ പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര് അക്ഷര്‍ പട്ടേലിനെ ഉള്‍പ്പെടുത്തി.

INDIAN TEAM

ഇന്ത്യന്‍ ടെസ്റ്റ് ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, കുല്‍ദീപ് യാദവ്, എന്‍ ജഗദീശന്‍ (വിക്കറ്റ്കീപ്പര്‍).

Story first published: Thursday, September 25, 2025, 13:26 [IST]
Other articles published on Sep 25, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+