Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജുവിനോട് മാത്രം അനീതി! ഫിനിഷര്‍ റോള്‍ 'ചേരാത്ത കുപ്പായം'- പിന്തുണച്ച് പാക് താരം

കറാച്ചി: ഐപിഎല്ലില്‍ വെടിക്കെട്ടുകള്‍ നടത്തി വിസ്മയിപ്പിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റില്‍ മികവുകാട്ടിയാണ് സഞ്ജു ഇത്രയും ആരാധകരെ സൃഷ്ടിച്ചെടുത്തത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ആരംഭിച്ച യാത്ര ഇന്ന് രാജസ്ഥാന്റെ നായകനായാണ് എത്തി നില്‍ക്കുന്നത്. ഐപിഎല്ലിലെ സൂപ്പര്‍ ഹീറോയെന്ന് പറയുമ്പോഴും ഇന്ത്യക്കൊപ്പം ഈ മികവ് ആവര്‍ത്തിക്കാന്‍ സഞ്ജുവിനാവുന്നില്ല. ടി20യില്‍ ഇന്ത്യക്കായി പ്രതീക്ഷിച്ച നിലവാരം സഞ്ജു കാട്ടുന്നില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ സഞ്ജുവിനെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയെങ്കിലും ഫിനിഷര്‍ റോളാണ് നല്‍കിയത്. സഞ്ജുവിന് കളിച്ച് ശീലമില്ലാത്ത ബാറ്റിങ് പൊസിഷനാണിത്. 12 പന്ത് നേരിട്ട് 12 റണ്‍സുമായി സഞ്ജു പുറത്താവുകയും ചെയ്തു. രണ്ടാം മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ ടോപ് ഓഡറില്‍ നല്‍കണമെന്നും ഫിനിഷര്‍ റോളില്‍ കളിപ്പിക്കരുതെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സഞ്ജു ഫിനിഷറായിത്തന്നെ തുടരാനാണ് സാധ്യത.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനുള്ളില്‍ സഞ്ജുവിനോട് മാത്രം വേര്‍തിരിവ് കാട്ടുകയാണെന്നും ഫിനിഷറെന്നത് സഞ്ജുവിന് ഒട്ടും അനുയോജ്യമല്ലാത്ത ബാറ്റിങ് പൊസിഷനാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കമ്രാന്‍ അക്മല്‍. 'സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ ആറാം നമ്പറില്‍ കളിക്കുന്നത് കണ്ടിട്ടുണ്ടോ?. അവന്‍ ടോപ് ഫോറിലാണ് ബാറ്റു ചെയ്യാറ്. അവന് അവിടെയാണ് ഇന്ത്യ അവസരം നല്‍കേണ്ടത്.

രോഹിത് ശര്‍മയേയും വിരാട് കോലിയേയും ഫിനിഷര്‍ റോളില്‍ കളിപ്പിച്ചാല്‍ എങ്ങനെയിരിക്കും. ഒന്നോ രണ്ടോ മത്സരത്തില്‍ തിളങ്ങിയാലും ആ റോളില്‍ സ്ഥിരതയോടെ മുന്നോട്ട് പോകാനാവില്ല. ഇന്ത്യ റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍ ഇന്ത്യയുടെ പരിശീലകനും ക്യാപ്റ്റനുമെല്ലാം അമിത ആത്മവിശ്വാസം കാട്ടുന്നുണ്ടെന്നാണ് കരുതുന്നത്. പിച്ചിനനുസരിച്ച് കളിക്കണം. പരീക്ഷണങ്ങള്‍ നല്ലതാണെങ്കിലും മികച്ച മുന്നൊരുക്കം അതിനായി നടത്തേണ്ടതായുണ്ട്'-യുട്യൂബ് ചാനലില്‍ സംസാരിക്കവെ കമ്രാന്‍ അക്മല്‍ പറഞ്ഞു.

sanju samson

രണ്ടാം ടി20യിലും സഞ്ജുവിനെ ഇന്ത്യ ഫിനിഷറാക്കാനാണ് സാധ്യത. സഞ്ജു ആഗ്രഹിക്കാത്ത റോളാണിത്. ഇന്ത്യന്‍ ടീമിലെ സ്ഥാനം എപ്പോഴും വെല്ലുവിളി നിറഞ്ഞതാണെന്നും എവിടെയും കളിക്കേണ്ടി വരുമെന്നും സഞ്ജു പറഞ്ഞിരുന്നു. എങ്കിലും ഒട്ടും അനുയോജ്യമല്ലാത്ത ബാറ്റിങ് പൊസിഷന്‍ നല്‍കി സഞ്ജുവിനോട് തിളങ്ങണം എന്ന് പറയുന്നത് ശരിയായ രീതിയല്ല. സഞ്ജുവിനെ ടോപ് ഓഡറില്‍ പരിഗണിക്കുന്നതോടൊപ്പം തുടര്‍ അവസരങ്ങളും നല്‍കണം.

സഞ്ജുവിന്റെ പ്രതിഭയെ വേണ്ടവിധം ഉപയോഗിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നില്ല. ആദ്യ ടി20യില്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ കളിക്കേണ്ട ആവശ്യമില്ലായിരുന്നു. സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ച ശേഷം സൂര്യക്ക് നാലാം നമ്പറില്‍ കളിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ മത്സരഫലമടക്കം മാറിയേനെ. എന്നാല്‍ സഞ്ജുവിനെ ടി20യില്‍ ഇന്ത്യ വേണ്ടവിധം പരിഗണിക്കുന്നില്ല. തുടര്‍ച്ചയായി 10 മത്സരത്തില്‍ ഒരേ പൊസിഷനില്‍ അവസരം നല്‍കേണ്ടതായുണ്ട്.

എന്നാല്‍ സഞ്ജുവിന് ഇത്തരമൊരു അവസരം ലഭിക്കുന്നില്ല. 2024ലെ ടി20 ലോകകപ്പിന്റെ പദ്ധതികളില്‍ സഞ്ജുവില്ലെന്നാണ് നിലവിലെ സൂചനകള്‍. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരില്ലാതെ ടി20 ടീമുമായി മുന്നോട്ട് പോകാനാണ് ടീം മാനേജ്‌മെന്റിന്റെ പദ്ധതി. അങ്ങനെ വരുമ്പോള്‍ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ മികവ് കാട്ടാന്‍ കഴിവുള്ളവനാണ് സഞ്ജു. എന്നാല്‍ ആവശ്യത്തിന് പിന്തുണ അദ്ദേഹത്തിന് ലഭിക്കേണ്ടതായുണ്ട്.

സഞ്ജു നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കുന്ന താരമാണ്. കൂടാതെ വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാനും കഴിവുണ്ട്. എന്നാല്‍ ഫിനിഷര്‍ റോളില്‍ ധോണി ചെയ്തതുപോലെ ഫിനിഷ് ചെയ്യാനുള്ള മികവ് സഞ്ജുവിനില്ല. നാലാം നമ്പറില്‍ സ്ഥിരമായി സീറ്റുനല്‍കിയാല്‍ സഞ്ജു മുതല്‍ക്കൂട്ടായി മാറിയേക്കും. ഈ റോളിലെ മികവ് സഞ്ജു ഇതിനോടകം തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ സഞ്ജുവിന് ടോപ് ഓഡറില്‍ അവസരം നല്‍കുന്നതാണ് കൂടുതല്‍ നല്ലത്.

Story first published: Sunday, August 6, 2023, 7:35 [IST]
Other articles published on Aug 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+