IND vs WI 2023: ഞാന്‍ വരുന്നുണ്ട്, കരുതിയിരുന്നോ! മുന്നറിയിപ്പുമായി ജിതേഷ് ശര്‍മ
മുംബൈ: ഏകദിന ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങിയ വമ്പന്‍ ടൂര്‍ണമെന്റുകള്‍ വരാനിരിക്കെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനൊരുങ്ങുകയാണ്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന വമ്പന്‍ പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കാന്‍ പോകുന്നത്. ഈ വര്‍ഷം ഏകദിന ലോകകപ്പും അടുത്ത വര്‍ഷം ടി20 ലോകകപ്പും നടക്കാനിരിക്കെ ഏകദിന, ടി20 പരമ്പരയെ ഇന്ത്യ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
ടി20 പരമ്പരയില്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് വിവരം. ഐപിഎല്ലിലൂടെ കസറിയ പല താരങ്ങളും ദേശീയ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇടം പ്രതീക്ഷിക്കുന്നവരിലൊരാളാണ് ജിതേഷ് ശര്‍മ. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ താരം പഞ്ചാബ് കിങ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ഫിനിഷറാണ് ജിതേഷ്.
നിലവില്‍ സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെല്ലാം ടി20 ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനം നോട്ടമിടുന്നവരാണ്. ഇപ്പോഴിതാ ഇവര്‍ക്കെല്ലാം വെല്ലുവിളി ഉയര്‍ത്താന്‍ താനുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ജിതേഷ്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ ഇടം പ്രതീക്ഷിക്കുന്ന ജിതേഷ് ലോകകപ്പ് കളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും വ്യക്തമാക്കിക്കഴിഞ്ഞു.
'ഒരു പ്രധാനപ്പെട്ട ടൂര്‍ണമെന്റ് നടക്കാനിരിക്കെ ഒന്നര വര്‍ഷം മുമ്പെങ്കിലും മുന്നൊരുക്കം തുടങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 2024ലെ ടി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസിലാണ്. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നതിനുള്ള പ്രധാന ടൂര്‍ണമെന്റാണ് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്നത്. ലോകകപ്പ് കളിക്കുന്നതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യത്തെക്കുറിച്ച് കൃത്യമായി മനസിലാക്കാന്‍ ഈ പരമ്പര സഹായിക്കും.

അവിടുത്തെ പിച്ചിന്റെ സ്വഭാവം എങ്ങനെ, ഏത് ശൈലിയില്‍ ബാറ്റുചെയ്യണം എന്നെല്ലാം മനസിലാക്കി അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനായി മുന്നൊരുക്കം നടത്താം. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ഒരു ക്രിക്കറ്റ് താരം മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ശാരീരിക ക്ഷമത, മാനസിക ക്ഷമത, സാങ്കേതികത എന്നിവയാണത്. ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഏത് ഫോര്‍മാറ്റാണ് കളിക്കുന്നതെന്നതിന് പ്രസക്തിയില്ലാതെയാവും.
ഏത് ശൈലിയിലേക്കും അനായാസം മാറാന്‍ സാധിക്കും. എന്നെ സംബന്ധിച്ച് എല്ലാ മത്സരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഇത്രയും മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചതുതന്നെ ക്രിക്കറ്റ് താരമെന്ന നിലയില്‍ അഭിമാനം തോന്നുന്ന കാര്യമാണ്'-ജിതേഷ് ശര്‍മ പറഞ്ഞു. ലോകകപ്പിലെ സീറ്റാണ് ലക്ഷ്യമെന്ന് ജിതേഷ് വ്യക്തമാക്കിക്കഴിഞ്ഞു. ജിതേഷ് വളര്‍ന്നാല്‍ സഞ്ജുവിന്റെ സീറ്റ് തെറിക്കും. ഇന്ത്യയുടെ ടി20 ടീമില്‍ അവസരം ലഭിച്ചാലും മധ്യനിരയിലാവും കളിക്കേണ്ടി വരിക.
മധ്യനിരയില്‍ സഞ്ജുവിനെക്കാള്‍ മിടുക്കുകാട്ടാന്‍ ജിതേഷിന് സാധിച്ചേക്കും. ഫിനിഷര്‍ റോളില്‍ മികവുകാട്ടാന്‍ കഴിവുള്ളവനാണ് ജിതേഷ്. നേരത്തെ ശ്രീലങ്കന്‍ പരമ്പരയിലൂടെ ജിതേഷിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരുന്നു. സഞ്ജു സാംസണിന് പരിക്കേറ്റ ഒഴിവിലേക്കാണ് ജിതേഷിനെ പരിഗണിച്ചത്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലേക്ക് പരിഗണിച്ചാല്‍ ജിതേഷിന് കളിക്കാന്‍ അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍.
അഞ്ച് മത്സര പരമ്പരയായതിനാല്‍ യുവതാരങ്ങള്‍ക്കെല്ലാം അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ടി20 ലോകകപ്പിന് മുമ്പ് യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരമാണിത്. വെസ്റ്റ് ഇന്‍ഡീസില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ യുവതാരങ്ങള്‍ക്ക് വളരെ നിര്‍ണ്ണായകമായ പരമ്പരയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാന്‍ പോകുന്നതെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications