Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI T20: 4 പേര്‍ വെയ്റ്റിങ്, ഇന്ത്യന്‍ ടീമിലേക്ക് കന്നി വിളിയെത്തിയേക്കും! സഞ്ജു പുറത്താവും?

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിനവും ടി20യും രണ്ട് മത്സര ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കാന്‍ പോകുന്നത്. ഇതില്‍ ടി20 പരമ്പരക്ക് ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്നു. 2024ല്‍ ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര നേട്ടം ഇന്ത്യക്ക് കരുത്തുകാട്ടാനുള്ള അവസരമാണ്.

അതുകൊണ്ട് തന്നെ ശക്തമായ താരനിരയെത്തന്നെ ഇന്ത്യ കളത്തിലിറക്കിയേക്കും. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ടീമിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. രോഹിത് ശര്‍മയും വിരാട് കോലിയും പരമ്പരക്കുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യക്ക് കീഴിലാവും ഇറങ്ങുകയെന്നുറപ്പ്. ഐപിഎല്ലില്‍ മികവ് കാട്ടിയ ചില യുവതാരങ്ങളെയടക്കം പരിഗണിച്ച് ടി20 ലോകകപ്പിലേക്ക് വളര്‍ത്താന്‍ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. അതുകൊണ്ട് തന്നെ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നിലധികം പുതുമുഖങ്ങളെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

rinku singh

ഇത്തരില്‍ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലേക്ക് വിളിയെത്താന്‍ സാധ്യതയുള്ള നാല് പുതുമുഖങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം യശ്വസി ജയ്‌സ്വാളാണ്. അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന യുവ ഇടം കൈയന്‍ ഓപ്പണര്‍ ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 14 മത്സരത്തില്‍ നിന്ന് 625 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും ഉള്‍പ്പെടും. ഇന്ത്യയെ സംബന്ധിച്ച് നിലവില്‍ മികച്ച ഇടം കൈയന്‍ ഓപ്പണറില്ല.

ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായും ഓപ്പണറായും ഉണ്ടെങ്കിലും സ്ഥിരതയില്ല. അതുകൊണ്ട് തന്നെ വിശ്വസ്തനെന്ന് വിളിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ ജയ്‌സ്വാളിനെ വളര്‍ത്താന്‍ ശ്രമിച്ചേക്കും. കെ എല്‍ രാഹുലിന്റെ സ്‌ട്രൈക്കറേറ്റും പ്രശ്‌നമായതിനാല്‍ ഇന്ത്യ ഭാവിയില്‍ ശുബ്മാന്‍ ഗില്‍-യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ ടി20യിലേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

രണ്ടാമത്തെ താരം റിങ്കു സിങ്ങാണ്. കെകെആറിനൊപ്പം വെടിക്കെട്ട് ഫിനിഷറായി തിളങ്ങിയ റിങ്കുവിനെ ഇന്ത്യ വൈകാതെ തന്നെ ടീമിലേക്കെത്തിച്ചേക്കും. കാരണം നിലവില്‍ മികച്ച ഫിനിഷറുടെ അഭാവം ഇന്ത്യക്കുണ്ട്. ഹര്‍ദിക് പാണ്ഡ്യ ഫിനിഷറായി ഉണ്ട്. എന്നാല്‍ നായകനെന്ന നിലയില്‍ വിക്കറ്റ് നോക്കാതെ കടന്നാക്രമിച്ചുകളിക്കുക ഹര്‍ദിക്കിന് പ്രയാസമാണ്. കൂടാതെ ഹര്‍ദിക്കിന്റെ സ്ഥിരതയും പ്രശ്‌നം. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മറ്റൊരു ഫിനിഷറെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ റിങ്കുവിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.

sanju samson

മധ്യനിരയില്‍ എവിടെ വേണമെങ്കിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് റിങ്കു. അടിച്ചുതകര്‍ത്തുകളിക്കാനും നിലയുറപ്പിച്ചുകളിക്കാനും റിങ്കുവിന് കഴിവുണ്ട്. ഉത്തരവാദിത്തമുള്ള ബാറ്റ്‌സ്മാനെന്ന നിലയില്‍ താരത്തെ വേഗം ടീമിലേക്കെത്തിക്കേണ്ടത് ഇന്ത്യയുടെ ആവിശ്യമാണെന്ന് പറയാം. മറ്റൊരു താരം മൊഹ്‌സിന്‍ ഖാനാണ്. അവസാന സീസണില്‍ത്തന്നെ മികവ് കാട്ടിയ ഇടം കൈയന്‍ പേസറാണ് മൊഹ്‌സിന്‍ ഖാന്‍.

ഇത്തവണ പരിക്കിനെത്തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം അധികം മത്സരം കളിക്കാന്‍ മൊഹ്‌സിന്‍ ഖാന് സാധിച്ചിട്ടില്ല. എന്നാല്‍ മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന മൊഹ്‌സിന്‍ ഖാന്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവും. മികച്ച ഇടം കൈയന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ട്. അര്‍ഷദീപ് സിങ്ങുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാറില്ല. അതുകൊണ്ട് തന്നെ മൊഹ്‌സിന്‍ ഖാനെപ്പോലെ റണ്ണൊഴുക്കു തടയാന്‍ കഴിവുള്ള ബൗളറെ ഇന്ത്യ പിന്തുണക്കും.

തിലക് വര്‍മയേയും ഇന്ത്യ പരിഗണിച്ചേക്കും. മുംബൈ ഇന്ത്യന്‍സിനൊപ്പം തിളങ്ങിയ തിലക് അണ്ടര്‍ 19 ലോകകപ്പിലൂടെ മികവ് കാട്ടി വളര്‍ന്നുവന്ന താരമാണ്. ഇന്ത്യയുടെ മധ്യനിരയിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവനാണ് തിലക്. അതിവേഗം റണ്‍സുയര്‍ത്താനും ആംഗര്‍ റോളിലും കളിക്കാന്‍ മികവുള്ള തിലക് അടുത്ത യുവരാജ് സിങ്ങാണെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. നിലവിലെ താരത്തിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.

എന്നാല്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണെ ഇന്ത്യ തഴയാനാണ് സാധ്യത. ഐപിഎല്ലില്‍ വലിയ സ്ഥിരത കാട്ടാന്‍ സഞ്ജുവിനായിരുന്നില്ല. നായകനെന്ന നിലയിലും ഉത്തരവാദിത്തം കാട്ടാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍.

Story first published: Monday, June 5, 2023, 20:40 [IST]
Other articles published on Jun 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+