For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ദുലീപ് ട്രോഫി ടീമില്‍ ഉള്‍പ്പെട്ടു, വിന്‍ഡീസ് പരമ്പരക്കും വിളിയെത്തിയേക്കും! 6 പേരിതാ

മുംബൈ: ദുലീപ് ട്രോഫിക്കുള്ള ടീമുകളെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി പദ്ധതികളിലേക്ക് ഉള്‍പ്പെട്ടിട്ടുള്ള താരങ്ങളെയെല്ലാം ദുലീപ് ട്രോഫിക്കും പരിഗണിച്ചിട്ടുണ്ട്. ഐപിഎല്ലിലൂടെ ശ്രദ്ധ നേടിയ താരങ്ങളെ ദുലീപ് ട്രോഫിയിലേക്ക് പരിഗണിച്ചത് ഇന്ത്യന്‍ ടീമിലേക്ക് വിളി നല്‍കാന്‍ എത്രത്തോളം യോഗ്യരാണെന്ന് വിലയിരുത്താനാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇനി കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസിസ് പര്യടനമാണ്.

രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവും അഞ്ച് ടി20യും ഉള്‍പ്പെടുന്ന പരമ്പരയ്ക്കുള്ള ടീമിനെ ഈ മാസം 27ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. പല യുവതാരങ്ങള്‍ക്കും ഇന്ത്യ ടീമിലേക്ക് വിളി നല്‍കാന്‍ കാത്തിരിക്കുകയാണ്. ഇത്തവണത്തെ ദുലീപ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുകയും വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ഇന്ത്യ വിളി നല്‍കുകയും ചെയ്യാന്‍ സാധ്യതയുള്ള ആറ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ബംഗാള്‍ ടീം നായകനായ അഭിമന്യു ഈശ്വരനാണ് ഇതിലൊരാള്‍. ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ നായകനും അഭിമന്യുവാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവുകാട്ടുന്ന താരമാണ് അദ്ദേഹം. 87 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 47ന് മുകളില്‍ ശരാശരിയില്‍ 6557 റണ്‍സാണ് താരം നേടിയത്. ഇന്ത്യക്കായി ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും കളിക്കാന്‍ സാധിക്കുന്ന താരം വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ പരിഗണനയിലാണ്.

രണ്ടാമത്തെ താരം മുകേഷ് കുമാറാണ്. ബംഗാള്‍ പേസറായ മുകേഷ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചിരുന്നു. എന്നാല്‍ വലിയ മികവുകാട്ടിയിരുന്നില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ താരം മിടുക്കുകാട്ടുന്നുണ്ട്. 39 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 149 വിക്കറ്റാണ് അദ്ദേഹം നേടിയത്. ഉമേഷ് യാദവിന്റെ കാലം കഴിഞ്ഞതിനാല്‍ ആ സ്ഥാനത്തേക്ക് ഇന്ത്യ വളര്‍ത്താന്‍ സാധ്യതയുള്ള താരമാണ് മുകേഷ്.

Yashasvi Jaiswal

മൂന്നാമത്തെ താരം യശ്വസി ജയ്‌സ്വാളാണ്. ഇടം കൈയന്‍ ഓപ്പണറായ താരത്തെ മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ പരിഗണിക്കാനുള്ള ആലോചനയിലാണ്. രാജസ്ഥാന്‍ റോയല്‍സ് താരമായ ജയ്‌സ്വാള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ ബാക്കപ്പ് താരമായി ഇടം പിടിച്ചിരുന്നു. വെടിക്കെട്ട് ബാറ്റിങ് ശൈലിയുള്ള ജയ്‌സ്വാളിനെ ടി20യിലും ഏകദിനത്തിലും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

നാലാമത്തെ താരം സര്‍ഫറാസ് ഖാനാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുകയാണ് അദ്ദേഹം. 37 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 79 ശരാശരിയിലാണ് സര്‍ഫറാസിന്റെ ബാറ്റിങ്. 3505 റണ്‍സ് നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 301* റണ്‍സാണ്. ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കൂടുതലുള്ള താരമാണ് സര്‍ഫറാസ്.

അഞ്ചാമത്തെ താരം ശിവം മാവിയാണ്. ഇന്ത്യ ഇതിനോടകം ടി20 ടീമില്‍ അദ്ദേഹത്തെ കളിപ്പിച്ചിട്ടുണ്ട്. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ്. ഇത്തവണ ഐപിഎല്ലില്‍ ഒരു മത്സരം പോലും മാവി കളിച്ചില്ല. എന്നാല്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റുചെയ്യാനും കഴിവുള്ള മാവിയെ ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചേക്കും.

റിങ്കു സിങ്ങാണ് ആറാമന്‍. പരിമിത ഓവറില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ഫിനിഷറാണ് റിങ്കു. ഐപിഎല്ലില്‍ കെകെആറിനൊപ്പം കസറുന്ന റിങ്കു സിങ് 40 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 59ന് മുകളില്‍ ശരാശരിയില്‍ 2875 റണ്‍സും നേടിയിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുള്ളവനാണ് റിങ്കു. ഇന്ത്യ വലിയ പ്രാധാന്യം നല്‍കുന്ന യുവതാരങ്ങളിലൊരാളാണ് അദ്ദേഹം. ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരമായി വളരാനുള്ള പ്രതിഭ റിങ്കുവിനുണ്ട്.

Story first published: Sunday, June 18, 2023, 13:29 [IST]
Other articles published on Jun 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+