Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയ്‌സ്വാള്‍ അരങ്ങേറും, അപ്പോള്‍ ഗില്‍? ടെസ്റ്റില്‍ സര്‍പ്രൈസ് നീക്കവുമായി രോഹിത്തും ദ്രാവിഡും

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കായി അവസാനവട്ട പടയൊരുക്കത്തിലാണ് ടീം ഇന്ത്യ. അടുത്ത ബുധനാഴ്ച ഡൊമിനിക്കയിലാണ് ഒന്നാം ടെസ്റ്റിനു തുടക്കമാവുന്നത്. ഐസിസി ലോക ടെസ്റ്റ് ചാപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പരമ്പര കൂടിയാണിത്. കളിഞ്ഞ രണ്ടു എഡിഷനുകളിലെയും റണ്ണറപ്പായ ഇന്ത്യ വിന്‍ഡീസിനെതിരേ സമ്പൂര്‍ണ വിജയമാണ് ലക്ഷ്യമിടുന്നത്.

ഡബ്ല്യുടിസിയുടെ കലണ്ടറില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും ദുര്‍ബലരായ എതിരാളികളിലൊന്ന് കൂടിയാണ് വിന്‍ഡീസ്. ഈ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ശ്രദ്ധിക്കപ്പെടുക മധ്യനിരയിലെ സ്ഥിരം സാന്നിധ്യമായ ചേതേശ്വര്‍ പുജാരയുടെ അഭാവമായിരിക്കും. ഓസ്‌ട്രേലിയയുമായുള്ള കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും ബാറ്റിങില്‍ ഫ്‌ളോപ്പായ പുജാരയെ വിന്‍ഡീസുമായുള്ള പരമ്പരയില്‍ നിന്നും ഇന്ത്യ ഒഴിവാക്കുകയായിരുന്നു.

ROHIT JAISWAL

പുജാരയുടെ പൊസിഷനായ മൂന്നാം നമ്പറില്‍ ഇന്ത്യ ആരെ കളിപ്പിക്കുമെന്നതാണ് ചോദ്യം. എന്നാല്‍ ഇപ്പോള്‍ കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് ഇതിനു വഴി കണ്ടെത്തിയെന്നാണ് സൂചനകള്‍. ഒരു സര്‍പ്രൈസ് നീക്കത്തിനാണ് ഇരുവരും തയ്യാറെടുക്കുന്നത്.

പരിശീലന മല്‍സരത്തില്‍ ഫിഫ്റ്റിയുമായി തിളങ്ങിയതോടെ പുതുമുഖ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ പ്ലെയിങ് ഇലവനില്‍ തന്റെ സ്ഥാനം ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ്. ജയ്‌സ്വാളിനെ ഇനി തഴയാന്‍ ദ്രാവിഡിനും രോഹിത്തിനുമാവില്ല. അതുകൊണ്ടു തന്നെ ആദ്യ ടെസ്റ്റിലൂടെ ജയ്‌സ്വാളിനു അരങ്ങേറാന്‍ അവസരം നല്‍കാനാണ് ഇരുവരുടെയും തീരുമാനം.

നിലവില്‍ ഇന്ത്യക്കായി ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്നത് രോഹിത്തും ശുഭ്മന്‍ ഗില്ലുമാണ്. ജയ്‌സ്വാള്‍ അരങ്ങേറുമെന്നുറപ്പയതോടെ ഓപ്പണിങ് സ്ഥാനത്തു നിന്നും ഇവരിലൊരാള്‍ക്കു വഴി മാറിക്കൊടുക്കേണ്ടതായി വരും. ജയ്‌സ്വാളിനായി സ്ഥിരം ബാറ്റിങ് പൊസിഷന്‍ നഷ്ടമാവുക ഗില്ലിനായിരിക്കും.

പക്ഷെ മൂന്നു ഫോര്‍മാറ്റിലും തകര്‍പ്പന്‍ ഫോമിലുള്ള അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുകയെന്നത് അനീതിയായിരിക്കും. അതുകൊണ്ടു തന്നെ പുജാരയുടെ പൊസിഷനായ മൂന്നാം നമ്പറിലേക്കു ഗില്ലിനെ മാറ്റാനാനാണ് കോച്ചും ക്യാപ്റ്റനും ചേര്‍ന്നു തീരുമാനിച്ചിരിക്കുന്നത്. പുജാരയുടെ ദീര്‍ഘകാലത്തേക്കുള്ള പിന്‍ഗാമിയായിട്ടാണ് ഗില്ലിനെ ഇരുവരും കണ്ടുവച്ചിരിക്കുന്നത്.

ഇന്ത്യന്‍ സംഘം രണ്ടായി തിരിഞ്ഞ് നടത്തിയ പരിശീലന മല്‍സരത്തില്‍ ജയ്‌സ്വാള്‍ 76 ബോളില്‍ നിന്നും 54 റണ്‍സുമായി മിന്നിച്ചിരുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സില്‍ നിര്‍ത്തിയ ഇടത്തു നിന്നുള്ള ഫോം അദ്ദേഹം ഇന്ത്യക്കൊപ്പവും തുടരുകയായിരുന്നു.

ഇത്രയും മികച്ച ഫോമില്‍ നില്‍ക്കെ പുറത്ത് ഇരുത്തിയാല്‍ അതു ജയ്‌സ്വാളിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. ഈ കാരണത്താല്‍ തന്നെയാണ് ആദ്യ ടെസ്റ്റില്‍ തീര്‍ച്ചയായും താരത്തിനു അരങ്ങറാനുള്ള അവസരം നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

YASHASVI JAISWAL

ഓപ്പണറായി മാത്രം ഇറങ്ങാന്‍ ശേഷിയുള്ള താരമല്ല ഗില്‍. മൂന്ന് മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ സാധിക്കും. അതുകൊണ്ടു തന്നെ മൂന്നാം നമ്പറില്‍ പുജാരയുടെ അഭാവം നികത്തുകയെന്നത് ഗില്ലിനെ സംബന്ധിച്ച് അത്ര വെല്ലുവിളിയുയര്‍ത്തുന്ന കാര്യമല്ല.

സൂപ്പര്‍ താരം വിരാട് കോലിയുടെ ടെസ്റ്റിലെ മോശം ഫോമാണ് ഗില്ലിനെ മൂന്നാം നമ്പറിലേക്കു മാറ്റാനുള്ള രണ്ടാമത്തെ കാരണം. പരിശീലന മല്‍സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ പോലും ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകളില്‍ കോലി പതറിയിരുന്നു. കളിയില്‍ യാതൊരു ഫുട്ട്‌വര്‍ക്കുമില്ലാതെ ഇത്തരമൊരു ബോള്‍ നേരിട്ട് അദ്ദേഹം സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

ആദ്യടെസ്റ്റിലെ ഇന്ത്യന്‍ സാധ്യതാ 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്.

Story first published: Saturday, July 8, 2023, 8:29 [IST]
Other articles published on Jul 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+