Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അഴിച്ചുപണിക്ക് ഇന്ത്യ, അഞ്ച് യുവതാരങ്ങള്‍ക്ക് വിളിയെത്തിയേക്കും! ആരൊക്കെയെന്നറിയാം

മുംബൈ: വരാനിരിക്കുന്ന ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നിവയെല്ലാം മുന്നില്‍ക്കണ്ട് വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങുകയാണ് ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയോടെ രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മയുടെയും കസേരക്ക് ഇളക്കം തട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയുള്ള പരമ്പരകളെല്ലാം നിലനില്‍പ്പിന്റെ പോരാട്ടമാണ്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് കരുത്തുയര്‍ത്തുകയും മികച്ച യുവതാരങ്ങളെ വളര്‍ത്തുകയും ചെയ്യാന്‍ ടീം ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുതല്‍ ഇതിന്റെ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. രണ്ട് മത്സര ടെസ്റ്റ് പരമ്പരയും മൂന്ന് മത്സര ഏകദിന പരമ്പരയും അഞ്ച് മത്സര ടി20 പരമ്പരയുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കാന്‍ പോകുന്നത്. മൂന്ന് ഫോര്‍മാറ്റിലുമായി അഞ്ച് യുവതാരങ്ങളെ പരിഗണിക്കാനുള്ള സാധ്യതകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Yashasvi Jaiswal

ടെസ്റ്റിലേക്ക് യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, മുകേഷ് കുമാര്‍ എന്നിവരെ കൂടുതല്‍ പിന്തുണക്കാനാണ് ആലോചിക്കുന്നത്. റുതുരാജ് ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയെങ്കിലും ടെസ്റ്റില്‍ അവസരം ലഭിച്ചിട്ടില്ല. ചേതേശ്വര്‍ പുജാരക്ക് പകരം മൂന്നാം നമ്പറില്‍ റുതുരാജിനെ ഇന്ത്യ പിന്തുണക്കാനാണ് സാധ്യത. ഓപ്പണിങ്ങില്‍ ബാക്കപ്പ് റോളിലേക്ക് ജയ്‌സ്വാളിനെ പരിഗണിക്കാനും പദ്ധതികളുണ്ട്. ടി20യില്‍ തല്ലിത്തകര്‍ക്കുന്ന താരമാണ് ജയ്‌സ്വാള്‍.

എന്നാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ക്ഷമയോടെ കളിച്ച് മുന്നേറാനുള്ള കഴിവും ജയ്‌സ്വാളിനുണ്ട്. അവസാന രഞ്ജി ട്രോഫിയിലടക്കം അദ്ദേഹം തിളങ്ങിയിരുന്നു. ഗൗതം ഗംഭീറിനും ശിഖര്‍ ധവാനും ശേഷം മൂന്ന് ഫോര്‍മാറ്റിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ ഓപ്പണറെന്ന നിലയില്‍ ജയ്‌സ്വാളിനെ വളര്‍ത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഉമേഷ് യാദവിന്റെയും ഇഷാന്ത് ശര്‍മയുടെയും കാലം കഴിഞ്ഞതിനാല്‍ ഇന്ത്യക്ക് മികച്ച പേസറെ അത്യാവശ്യമാണ്.

ടെസ്റ്റില്‍ ഇന്ത്യ നിലവില്‍ മുകേഷ് കുമാറിനെ പിന്തുണച്ചേക്കും. ഇതിനോടകം ഇന്ത്യ പരിഗണിച്ചിട്ടുള്ള താരത്തിന് വിന്‍ഡീസ് പരമ്പരയിലൂടെ അരങ്ങേറ്റത്തിന് അവസരം നല്‍കിയേക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് മുകേഷ്. ഇന്ത്യയുടെ ഏകദിന ടീമിലേക്ക് വരുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴുണ്ട്. മധ്യനിരയുടെ ബാറ്റിങ് തന്നെയാണ് പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ റിങ്കു സിങ്ങിനെ ഏകദിന ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍.

റിങ്കു ഐപിഎല്ലിലെ സൂപ്പര്‍ ഫിനിഷറാണ്. ഇന്ത്യക്ക് ടി20യിലും ഏകദിനത്തിലും പരിഗണിക്കാവുന്ന ഫിനിഷറാണ് റിങ്കു. ഇടം കൈയനായ താരത്തിന് മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാനായേക്കും. അതുകൊണ്ട് തന്നെ ലോകകപ്പ് മുന്നില്‍ക്കണ്ട് റിങ്കുവിന് കൂടുതല്‍ പിന്തുണ നല്‍കാനാണ് ബിസിസി ഐ ആലോചിക്കുന്നത്. ടി20 ടീമിലും വലിയ മാറ്റത്തിനൊരുങ്ങുകയാണ്. ഹര്‍ദിക് പാണ്ഡ്യയെ ടി20യിലെ സ്ഥിരം നായകനാക്കി പടയൊരുക്കം നടത്തുകയാണ് ടീം ലക്ഷ്യമിടുന്നത്.

rinku singh

2024ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പാണ് ടീം നടത്തുന്നത്. ടി20 ടീമിലേക്ക് ജയ്‌സ്വാളിനെയും റിങ്കുവിനെയും കൂടാതെ ജിതേഷ് ശര്‍മയേയും തിലക് വര്‍മയേയും ടീം പിന്തുണച്ചേക്കുമെന്നാണ് സൂചന. മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിരയില്‍ വിശ്വസ്തയോടെ കളിക്കുന്ന താരമാണ് തിലക് വര്‍മ. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും മിടുക്കനാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്.

ടി20യില്‍ കെ എല്‍ രാഹുലിന്റെ ഇടം ചോദ്യം ചെയ്യപ്പെടുകയാണ്. ഇഷാന്‍ കിഷന്റെയും സഞ്ജു സാംസണിന്റെയും സ്ഥിരതയും പ്രശ്‌നം. ഈ സാഹചര്യത്തില്‍ ഇന്ത്യ ജിതേഷിനെ ടി20യിലേക്ക് വളര്‍ത്താനുള്ള ശ്രമത്തിലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ തല്ലിത്തകര്‍ത്തു കളിക്കുന്ന താരമാണ് ജിതേഷ്. ഈ സാഹചര്യത്തില്‍ ജിതേഷിനെ ഇന്ത്യ പിന്തുണക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Tuesday, June 13, 2023, 11:17 [IST]
Other articles published on Jun 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+