For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റിങിനിടെ തപ്പിത്തടഞ്ഞ് വിന്‍ഡീസ് താരം!! ജയ്‌സ്വാളും ജുറേലും ചെയ്തതറിയാം, വീഡിയോ

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സ് ജയത്തിലേക്കു കുതിക്കുകയാണ് ടീം ഇന്ത്യ. മൂന്നാം ദിനത്തില്‍ തന്നെ കളി തീര്‍ക്കാനുള്ള ശ്രമത്തിലാണ് ശുഭ്മന്‍ ഗില്ലും സംഘവും. രണ്ടാം ദിനം അഞ്ചിനു 448 റണ്‍സെടുത്ത ഇന്ത്യ ഇതേ സ്‌കോറില്‍ തന്നെ മൂന്നാംദിനം രാവിലെ ഇന്നിങ്‌സ് ഡിക്ലയറും ചെയ്തു.

286 റണ്‍സിന്റെ മികച്ച ലീഡ് സ്വന്താക്കിയ ശേഷമാണ് എതിരാളികളോടു വീണ്ടും ബാറ്റ് ചെയ്യാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്. മറുപടി ബാറ്റിങിനിറങ്ങിയ വിന്‍ഡീസിനു ലഞ്ച് ബ്രേക്കാവുമ്പോഴേക്കും അഞ്ചു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു.

ബ്രേക്കിനു മുമ്പ് വിന്‍ഡീസ് താരം അലിക്ക് അത്തനാസിനെ ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്‌സ്വാളൂം കീപ്പര്‍ ധ്രുവ് ജുറേലും സ്ലെഡ്ജ് ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

YASHASVI JAISWAL

സംഭവമിങ്ങനെ

വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടാമിന്നിങ്‌സിലെ 13ാമത്തെ ഓവറിലായിരുന്നു സംഭവം. 12 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ രണ്ടു വിക്കറ്റിനു 25 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നു റണ്‍സോടെ അലിക്ക് അത്തനാസും റണ്ണൊന്നുക്കാതെ ബ്രെന്‍ഡന്‍ കിങുമായിരുന്നു ക്രീസില്‍.

രവീന്ദ്ര ജഡേജയാണ് 13ാമത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിത്. സ്‌ട്രൈക്ക് നേരിട്ടത് അത്തനാസുമായിരുന്നു. ആദ്യത്തെ നാലു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല. ജഡ്ഡുവിനു മുന്നില്‍ സ്‌ട്രൈക്ക് റൊട്ടേ്റ്റ് ചെയ്യാന്‍ പോലും കഴിയാതെ അത്തനാസ് പാടുപെടവെയാണ് നാലാത്തെ ബോളിനു ശേഷം രവീന്ദ്ര ജഡേദയും ധ്രുവ് ജുറേലും സ്ലെഡ്ജ് ചെയ്തത്.

വിന്‍ഡീസ് താരം അത്തനാസിനെ സ്ലെഡ്ജ് ചെയ്യുന്ന ജയ്‌സ്വാളും ജുറേലും. വീഡിയോ കാണാം

സ്‌ട്രൈക്ക് നേിരാന്‍ അത്തനാസ് തയ്യാറെടുക്കവെ പിറകിലായിരുന്ന ജയ്‌സ്വാളും ജുറേലും പലതും പറഞ്ഞു കൊണ്ട് താരത്തെ കളിയാക്കുകയായിരുന്നു. ചിരിച്ചുകൊണ്ടാണ് ഇരുവരും പലരും പറഞ്ഞു കൊണ്ടിരുന്നത്. പക്ഷെ ഈ സ്ലെഡ്ജിങൊന്നും അത്തനാസിന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയില്ല. തനിക്കെതിരേയുള്ള ഈ പരിഹാസമൊന്നും ശ്രദ്ധിക്കാതെ വളരെ കൂളായി അദ്ദേഹം അടുത്ത ബോള്‍ നേരിടുകയും ചെയ്തു.

ഇന്ത്യന്‍ ആധിപത്യം

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ടെസ്റ്റില്‍ ആദ്യദിനം മുതല്‍ തന്നെ ഇന്ത്യന്‍ ആധിപത്യമാണ് കാണാന്‍ സാധിച്ചത്. ബാറ്റിങിലും ബൗളിങിലുമെല്ലാം ഇന്ത്യ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നുവെന്നു നിസംശയം പറയാം. ടോസിനു ശേഷം ബാറ്റിങിനിറങ്ങിയ വിന്‍ഡീസ് ടീം 162നു പുറത്തായപ്പോള്‍ തന്നെ മല്‍സരഗതി കുറിക്കപ്പെട്ടിരുന്നു.

JUEREL CENTURY

മറുപടി ബാറ്റിങില്‍ ഒന്നാമിന്നിങ്‌സില്‍ അഞ്ചു വിക്കറ്റിനു 448 റണ്‍സുമായി ഇന്ത്യ തങ്ങളുടെ ആധിപത്യം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. മൂന്നു പേരാണ് ഇന്ത്യന്‍ നിരയില്‍ സെഞ്ച്വറികള്‍ കുറിച്ചത്. ധ്രുവ് ജുറേല്‍ കന്നി ടെസ്റ്റ് സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവരും സെഞ്ച്വറിതള്‍ കണ്ടെത്തി.

125 റണ്‍സെടുത്ത ജുറേലാണ് ടീമിന്റെടോപ്‌സ്‌കോറര്‍. 210 ബോളില്‍ 15 ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ജഡേജ 176 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമടക്കം 104 റണ്‍സോടെ പുറത്താവാതെ നിന്നു. രാഹുല്‍ 197 ബോൡ 12 ഫോറുകളോടെ 100 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (50) ഫിഫ്റ്റിയുമായി തന്റെ റോളും ഭംഗിയാക്കി.

Story first published: Saturday, October 4, 2025, 13:08 [IST]
Other articles published on Oct 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+