Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജഡ്ഡു നായകനായാല്‍ എന്താണ് കുഴപ്പം? രഹാനെയെ വൈസ് കാപ്റ്റനാക്കിയത് അബദ്ധം!

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി വെറ്ററന്‍ താരം അജിങ്ക്യ രഹാനെയെ നിയമിച്ചതിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ സാബ കരീം. 16 മാസത്തോളം ദേശീയ ടീമിനു പുറത്തായിരുന്ന രഹാനെ ഓസ്‌ട്രേലിയയുമായുള്ള ഡബ്ല്യുടിസി ഫൈനലിലൂടെയാണ് തിരിച്ചുവിളിക്കപ്പെട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഐപിഎല്ലിലെയും മിന്നുന്ന പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ മടങ്ങിവരവിനു വഴിയൊരുക്കിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ തീര്‍ത്തും അപ്രതീക്ഷിതമായി വൈസ് ക്യാപ്റ്റന്‍സിയും രഹാനെയെ തേടിയെത്തുകയായിരുന്നു.

ഇന്ത്യയുടെ ഈ സര്‍പ്രൈസ് തീരുമാനത്തെയാണ് സാബ കരീം ചോദ്യം ചെയ്തിട്ടുള്ളത്. രഹാനെയ്ക്കു പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റന്‍സി റോളിലേക്കു വളരെ നല്ല ഓപ്ഷനായിരുന്നെന്നും കരീം ചൂണ്ടിക്കാട്ടി. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയ ജഡ്ഡു ക്യാപ്റ്റന്‍ സ്ഥാനത്തിനു അനുയോജ്യനായ താരമാണെന്നും പക്ഷെ എന്തുകൊണ്ടാണ് ആരും ഇതേക്കുറിച്ച് സംസാരിക്കാത്തതെന്നും കരീം ചോദിക്കുന്നു.

RAVINDRA JADEJA

രവീന്ദ്ര ജഡേജയെക്കുറിച്ച് ആളുകള്‍ എന്തുകൊണ്ടാണ് ഒന്നും സംസാരിക്കാത്തതെന്നു പോലും എനിക്കറിയല്ല. നിലവില്‍ അദ്ദേഹം എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായക പങ്കുവങ്കു വഹിക്കാന്‍ ജഡേജയ്ക്കായിട്ടുണ്ട്.

എന്നിട്ടും എന്തുകൊണ്ടാണ് ഒരു നായകനെന്ന നിലയിലേക്കു ആരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാതിരിക്കുന്നത്? നിലവില്‍ ടെസ്റ്റ്, ഏകദിനം, ടി20 എന്നിവയിലൊന്നും ജഡേജയെ മാറ്റി നിര്‍ത്താന്‍ ഇന്ത്യക്കു കഴിയില്ല. അത്ര തന്നെ ദേശീയ ടീമിനെ നയിക്കാനുള്ള ശേഷിയും അദ്ദേഹത്തിനുണ്ടെന്നും സാബ കരീം വിശദമാക്കി.

രവീന്ദ്ര ജഡേജയല്ലെങ്കില്‍ ഇന്ത്യന്‍ നായകസ്ഥാനത്തേക്കു ഏറ്റവും നല്ല ഓപ്ഷനാണ് ശുഭ്മന്‍ ഗില്‍. ഇന്ത്യയുടെ ഭാവി ഗില്ലിലാണെന്നു സെലക്ടമാര്‍ കരുതുന്നുണ്ടെങ്കില്‍ ക്യാപ്റ്റന്‍സിയും താരത്തിനു നല്‍കേണ്ടതുണ്ട്. ക്യാപ്റ്റന്റെ റോളിലേക്കു വേറെയും മല്‍സരാര്‍ഥികള്‍ ഉണ്ടെന്നു മാത്രമാണ് ഞാന്‍ പറയുന്നതെന്നും സാബ കരീം വ്യക്തമാക്കി.

AJINKYA RAHANE

അജിങ്ക്യ രഹാനെയെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയത് വളര വിചിത്രമായിട്ടാണ് തോന്നിയതെന്നും അദ്ദേഹം തുറന്നടിച്ചു. അജിങ്ക്യ രഹാനെയെ എന്തിനാണ് വൈസ് ക്യാപ്റ്റനാക്കിയത്? സെലക്ടര്‍മാരുടെ ഈ തീരുമാനം വളരെ വിചിത്രമായി തോന്നി.

നിങ്ങള്‍ മാറ്റങ്ങളിലേക്കു നോക്കുമ്പോള്‍, റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയ യുവതാരങ്ങളെ ടീമിലെടുക്കുമ്പോള്‍ എന്തുകൊണ്ടാണ് അജിങ്ക്യ രഹാനെയെ വൈസ് ക്യാപ്റ്റന്‍സി റോളിലേക്കു കൊണ്ടു വരുന്നത്. എന്തു ലോജിക്കാണ് ഇതിനു പിന്നിലുള്ളത്?

ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം മടങ്ങിവരവ് നടത്തിയിട്ടുള്ള താരമാണ് അജിങ്ക്യ രഹാനെ. തിരിച്ചുവന്ന ശേഷം അദ്ദേഹം ഒരു ടെസ്റ്റാണ് കളിച്ചിട്ടുള്ളത്. അതില്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. ഇതു വളരെ നല്ല കാര്യം തന്നെ. പക്ഷെ വൈസ് ക്യാപ്റ്റന്റെ ചുമതല രഹാനെയ്ക്കു നല്‍കാന്‍ പാടില്ലായിരുന്നു.

നിങ്ങള്‍ ഭാവിയിലേക്കു നോക്കുമ്പോള്‍, പുതിയൊരു ടീമിനെ, കളിക്കാരനെ വളര്‍ത്തിയെടുക്കാന്‍ ആഗ്രഹിക്കുമ്പോള്‍, നിങ്ങള്‍ എന്തിനു അജിങ്ക്യ രഹാനെയിലേക്കു പോവണം. ഒരു ക്യാപ്റ്റനെന്ന നിലയില്‍ രഹാനെയോടുള്ള എല്ലാ ബഹുമാനത്തോടെയും കൂടിയാണ് ഞാന്‍ ഇതു പറയുന്നത്.

ഭാവിയില്‍ രോഹിത് ശര്‍മയില്‍ നിന്നും ടീമിന്റെ ചുമതലകള്‍ ഏറ്റെടുക്കാന്‍ ശേഷിയുള്ള ഒരു യുവതാരത്തെ നമ്മള്‍ വളര്‍ക്കൊണ്ടു വരാനാണ് ശ്രമിക്കേണ്ടതെന്നു സാബ കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, June 28, 2023, 11:39 [IST]
Other articles published on Jun 28, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+