Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI T20: സഞ്ജു അഞ്ചാമന്‍, ഇഷാന്‍-ശുബ്മാന്‍ ഓപ്പണിങ്! ഇന്ത്യയുടെ സാധ്യതാ 11 ഇതാ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കായി ശക്തമായ ടീമിനെത്തന്നെയാണ് ഇന്ത്യ കളത്തിലിറക്കിയിരിക്കുന്നത്. യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവര്‍ക്ക് കന്നി വിളി നല്‍കിയപ്പോള്‍ റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവര്‍ക്കൊന്നും ടീമിലിടം ലഭിച്ചിട്ടില്ല. 2024ല്‍ ടി20 ലോകകപ്പ് നടക്കുന്ന വേദികളിലൊന്ന് വെസ്റ്റ് ഇന്‍ഡീസാണ്.

അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയെ വളരെ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ടി20 പരമ്പരയില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം. ഓപ്പണര്‍മായി ശുബ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനെ ഇറക്കാം. രണ്ടുപേരും ഓപ്പണര്‍മാരാവുമ്പോള്‍ ഇടത്-വലത് കൂട്ടുകെട്ടും ടീമിന് ലഭിക്കും. ഇഷാനും ഗില്ലും അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ച് ബാറ്റുചെയ്ത അനുഭവസമ്പത്തുമുള്ളതിനാല്‍ ഇവരെ ഓപ്പണിങ്ങിലിറക്കുന്നതാണ് നല്ലത്.

മൂന്നാം നമ്പറില്‍ യശ്വസി ജയ്‌സ്വാളിനെ പരിഗണിക്കാം. ഇടം കൈയന്‍ യുവ ഓപ്പണര്‍ക്ക് ആദ്യമായി ടി20 ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി തകര്‍ത്തുകളിക്കുന്ന ജയ്‌സ്വാളിന് അരങ്ങേറ്റം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ശുബ്മാന്‍ ഗില്ലിനൊപ്പം ജയ്‌സ്വാളിനെ ഓപ്പണറാക്കി ഇഷാനെ മൂന്നാം നമ്പറിലും കളിപ്പിക്കാവുന്നതാണ്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് സീറ്റുറപ്പാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് സൂര്യകുമാര്‍.

വെസ്റ്റ് ഇന്‍ഡീസില്‍ സൂര്യയുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയാം. ടി20 ലോകകപ്പിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യത്തില്‍ ആര്‍ക്കൊക്കെ മികവുകാട്ടാനാവുമെന്നതാണ് കണ്ടറിയേണ്ടത്. അഞ്ചാം നമ്പറില്‍ സഞ്ജു സാംസണ്‍ കളിക്കണം. വിക്കറ്റ് കീപ്പര്‍ സ്ഥാനവും സഞ്ജുവിന് നല്‍കാം. ഇഷാനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ സഞ്ജുവാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള സഞ്ജുവിന് ടോപ് ഓഡറില്‍ കളിക്കാനാണ് താല്‍പര്യം.

ishan kishan

പക്ഷെ അദ്ദേഹത്തിന് മധ്യനിരയില്‍ അവസരം ലഭിക്കാനാണ് സാധ്യത. ആറാം നമ്പറില്‍ യുവതാരം തിലക് വര്‍മയേയും പരിഗണിച്ചേക്കും. മുംബൈ ഇന്ത്യന്‍സിലൂടെ മികവുകാട്ടിയെത്തിയ തിലക് മധ്യനിരയിലെ വിശ്വസ്തനാണ്. നിലയുറപ്പിച്ച് കളിക്കാനും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും തിലകിന് കഴിവുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിര സാന്നിധ്യമായി ഭാവിയില്‍ മാറാന്‍ കഴിവുള്ളവനാണ് തിലക്. പന്തുകൊണ്ടും തിലക് ഉപകാരിയാണ്.

ഏഴാം നമ്പറില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെത്തും. സാഹചര്യത്തിനനുസരിച്ച് ഹര്‍ദിക് തന്റെ ബാറ്റിങ് പൊസിഷന്‍ മാറ്റി കളിച്ചേക്കും. നായകനെന്ന നിലയില്‍ ഹര്‍ദിക്കിന് വലിയ ഭീഷണി ഉയര്‍ത്തുന്ന പരമ്പരയാണ് വരാനിരിക്കുന്നത്. എട്ടാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ കളിക്കും. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് ടി20 ലോകകപ്പ് സീറ്റുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. ഒമ്പതാം നമ്പറില്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിന് അവസരം ലഭിച്ചേക്കും.

അതേ സമയം കുല്‍ദീപ് യാദവിന് പ്ലേയിങ് 11 സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. അഞ്ച് മത്സര പരമ്പരയായതിനാല്‍ അവസാന മത്സരങ്ങളില്‍ ചിലപ്പോള്‍ അവസരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. 10ാം നമ്പറില്‍ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനാണ് അവസരം. ഇന്ത്യ തഴഞ്ഞിരുന്ന ഉമ്രാന്‍ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു. 11ാം നമ്പറില്‍ അര്‍ഷദീപ് സിങ്ങിനാണ് അവസരം. ഇടം കൈയന്‍ പേസര്‍ക്കും മികവ് തെളിയിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം ഭേദപ്പെട്ട പ്രകടനമാണ് അര്‍ഷദീപ് നടത്തിയത്. സീനിയര്‍ പേസര്‍മാരായി ആരുമില്ലാതെ ഇറങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. ആവേശ് ഖാനെയും മുകേഷ് കുമാറിനെയും ടി20 ടീമില്‍ ഉള്‍പ്പെടുത്തിയത് വിചിത്ര തീരുമാനമായി.

ഇന്ത്യയുടെ ടി20 സാധ്യതാ 11: ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ്‌

Story first published: Thursday, July 6, 2023, 9:07 [IST]
Other articles published on Jul 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+