Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കോലിക്ക് വരെ ഗ്രൗണ്ടില്‍ ഇഷാന്റെ ഉപദേശം! വിക്കറ്റിനു പിന്നില്‍ പന്തിനെപ്പോലെ, വീഡിയോ

ടെസ്റ്റ് ക്രിക്കറ്റില്‍ ഇഷാന്‍ കിഷന്റെ രൂപത്തില്‍ പുതിയൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററെക്കൂടി ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായ ശേഷം ഇന്ത്യ പരീക്ഷിക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് അദ്ദേഹം. റിഷഭിന്റെ ബാക്കപ്പായി ഇന്ത്യ ഇറക്കിയ കെഎസ് ഭരതിനു വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇഷാനെ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

ഇതോടെ വെസ്റ്റ് ഇന്‍ഡീസുമായുളള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ നറുക്കുവീഴുകയും ചെയ്തു. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ കന്നി മല്‍സരത്തില്‍ കളിക്കുന്നതിന്റെ പരിഭ്രമമോ, സമ്മര്‍ദ്ദമോയൊന്നും ആദ്യദിനം ഇഷാനില്‍ കണ്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മാത്രമല്ല വിക്കറ്റിനു പിന്നില്‍ വലിയ ചുറുചുറുക്കോടെ സഹതാരങ്ങളെ താരം പ്രചോദിപ്പിക്കുകയും പലപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു.

KOHLI ISHAN

നേരത്തേ റിഷഭ് എങ്ങനെ ആയിരുന്നോ അതേ രീതിയില്‍ തന്നെയായിരുന്നു ഇഷാനും വിക്കറ്റിനു പിറകില്‍ കാണപ്പെട്ടത്. വിക്കറ്റിനു പിന്നില്‍ ഇഷാന്റെ സംഭാഷണങ്ങളെല്ലാം സ്റ്റംപ് മൈക്കിലൂടെ ആരാധകരും കേള്‍ക്കുകയും അവരും അതു നന്നായി ആസ്വദിക്കുകയും ചെയ്തു.

വിരാട് കോലിക്കു ഇഷാന്‍ നിര്‍ദേശം നല്‍കുന്ന വീഡിയോ

സീനിയര്‍- ജൂനിയര്‍ വ്യത്യാസമില്ലാതെ ടീമിലെ എല്ലാവര്‍ക്കും ഇഷാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതും തമാശകള്‍ പറയുന്നതുമെല്ലാം സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാമായിരുന്നു. അക്കൂട്ടത്തില്‍ മുന്‍ ക്യാപ്റ്റനും ടീമിലെ ഏറ്റവും സീനിയറായ താരങ്ങളിലൊരാളുമായ വിരാട് കോലിക്കും നിര്‍ദേശം നല്‍കാന്‍ ഇഷാന്‍ മറന്നില്ല. ഈ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്.

വിരാട് ഭായ്, കുറച്ചുകൂടി നേരെ നില്‍ക്കൂയെന്നായിരുന്നു ഫീല്‍ഡ് ചെയ്യവെ കോലിയോടു ഇഷാന്റെ നിര്‍ദേശം. കൂടാതെ ഇതേ ടെസ്റ്റില്‍ അരങ്ങേറിയ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയും താരം ഉപദേശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. യഷ്, നീ കുറച്ച് നേരെ നില്‍ക്കൂയെന്നായിരുന്നു ഇഷാന്റെ നിര്‍ദേശം. ഇതു കേട്ടതിനു പിന്നാലെ ക്ലോസ് ഫീല്‍ഡറായി നിന്ന ജയ്‌സ്വാള്‍ അതു അനുസരിക്കുന്നതും കാണാന്‍ സാധിക്കും.

വിക്കറ്റിനു പിന്നില്‍ ആദ്യദിനം മോശമല്ലാത്ത പ്രകടനമാണ് ഇഷാന്‍ കാഴ്ചവച്ചത്. രണ്ടു മികച്ച ക്യാച്ചുകളെടുക്കുകയും ചെയ്തു. ആദ്യം റെയ്മണ്‍ റീഫറിനെയാണ് തകര്‍പ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ അദ്ദേഹം പുറത്താക്കിയത്. അല്‍പ്പം ഫുള്ളും അതോടൊപ്പം വൈഡുമായ ബോളാണ് ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞത്. ഡ്രൈവിനായിരുന്നു റീഫര്‍ ശ്രമിച്ചത്.

ISHAN KISHAN

പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്ക്. താഴ്ന്നുവന്ന ബോള്‍ ഇഷാന്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്യുമുമ്പ് മികച്ചൊരു ക്യാച്ചിലൂടെ കൈകളിലൊതുക്കി. പക്ഷെ ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്തിരുന്നോയെന്ന കാര്യത്തില്‍ ഫീല്‍ഡ് അംപയര്‍ക്കു സംശയം തോന്നുകയും തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയുമായിരുന്നു.

റീപ്ലേ പരിശോധിച്ച തേര്‍ഡ് അംപയര്‍ അതു ക്ലീന്‍ ക്യാച്ചാണെന്നു കണ്ടെത്തുകയും ഔട്ട് വിധിക്കുകയും ചെയ്തു. ടെസ്റ്റ് കരിയറില്‍ ഇഷാന്റെ ആദ്യ ക്യാച്ച് കൂടിയായിരുന്നു ഇത്. അതിനു ശേഷം വിന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ കൂടിയായ ജോഷ്വാ ഡാസില്‍വയെയാണ് ഇഷാന്‍ മികച്ച മറ്റൊരു ക്യാച്ചിലൂടെ മടക്കിയത്.

ഇടംകൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജയ്‌ക്കെതിരേ കട്ട് ഷോട്ടിനായിരുന്നു ഡാസില്‍വയുടെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ ഇഷാന്റെ കൈകളിലേക്ക്. ആദ്യ ശ്രമത്തില്‍ ബോള്‍ കൈകളില്‍ നിന്നും വഴുതി മുകളിലേക്കുയര്‍ന്നെങ്കിലും രണ്ടാം ശ്രമത്തില്‍ താരം അതു കൈപ്പിടിയിലൊതുക്കുകയും ചെയ്തു.

Story first published: Thursday, July 13, 2023, 13:37 [IST]
Other articles published on Jul 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+