For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: അമ്പമ്പോ, സച്ചിനെ പിന്നിലാക്കി ഇഷാന്‍! ധോണിക്കുമൊപ്പം; സഞ്ജു കാണുന്നില്ലേ?

മിന്നുന്ന ബാറ്റിങ് പ്രകടനങ്ങളിലൂടെ വരാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റിയുമായി താരം കസറി. ഇന്ത്യന്‍ ജഴ്‌സിയില്‍ തുടരെ മൂന്നാമത്തെ ഇന്നിങ്‌സിലാണ് ഇഷാന്‍ ഫിഫ്റ്റി പ്ലസ് നേടിയത്.

നേരത്തേ സമാപിച്ച ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ അദ്ദേഹം അപരാജിത ഫിഫ്റ്റി നേടിയിരുന്നു. ഇവയ്ക്കു പിന്നാലെയാണ് ഇപ്പോള്‍ ഏകദിന പരമ്പരയിലും ഇഷാന്‍ ഫോം തുടരുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇഷാനും മലയാളി താരം സഞ്ജു സാംസണും തമ്മിലാണ് പ്രധാന മല്‍സരം.

ISHAN KISHAN

മികച്ച പ്രകടനങ്ങളോടെ സഞ്ജുവിനെ പിന്തള്ളി ഇഷാന്‍ ഇപ്പോള്‍ ഏറെ മുന്നില്‍ കടന്നിരിക്കുകയാണ്. ആദ്യ ഏകദിനത്തില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിനെ രണ്ടാമങ്കത്തില്‍ ഇന്ത്യ കളിപ്പിച്ചിരുന്നു. മൂന്നാം നമ്പറെന്ന മികച്ച പൊസിഷനില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ടും അദ്ദേഹത്തിന് അതു മുതലെടുക്കാനായില്ല.

ഒമ്പത് റണ്‍സ് മാത്രമെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു. ലോകകപ്പില്‍ കെഎല്‍ രാഹുല്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുമ്പോള്‍ ഇഷാനായിരിക്കും ബാക്കപ്പെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ ഫിഫ്റ്റിയോടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലും പിന്തള്ളിയിരിക്കുകയാണ് ഇഷാന്‍. ഇന്ത്യക്കു വേണ്ടി ഏകദിനത്തിലെ ആദ്യത്തെ അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും ഏറ്റവുമധികം റണ്ണെടുത്ത ഓപ്പണറായി താരം മാറി.

നേരത്തേ ഈ റെക്കോര്‍ഡ് സച്ചിനു അവകാശപ്പെട്ടതായിരുന്നു. 321 റണ്‍സായിരുന്നു ഓപ്പണറായി ഇറങ്ങി അദ്ദേഹം ആദ്യത്തെ അഞ്ച് ഇന്നിങ്‌സുകളില്‍ നേടിയത്. ഈ റെക്കോര്‍ഡ് ഇഷാന്‍ തിരുത്തിയിരിക്കുകയാണ്. 348 റണ്‍സുമായാണ് 25 കാരന്‍ പുതിയ റെക്കോര്‍ഡിട്ടത്.

ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു നിലവില്‍ ടീമിന്റെ ഓപ്പണര്‍ കൂടിയായ യുവതാരം ശുഭ്മന്‍ ഗില്ലാണ്. ആദ്യത്തെ അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം 320 റണ്‍സാണ്. ഗില്ലിനു പിറകില്‍ നാലാമന്‍ മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്താണ്. 1983ലെ ലോകകപ്പ് വിന്നിങ് ടീമിലെ അംഗമായ അദ്ദേഹം നേടിയത് 261 റണ്‍സാണ്.

ISHAN KISHAN

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നതോടൊപ്പം മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡിനൊപ്പവും ഇഷാന്‍ കിഷന്‍ എത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ തുടര്‍ച്ചയായി രണ്ടു ഏകദിനങ്ങളില്‍ ഫിഫ്റ്റി നേടിയ ഇന്ത്യയുടെ രണ്ടാമത്തെ വിക്കറ്റ് കീപ്പറായാണ് ഇഷാന്‍ മാറിയത്. നേരത്തേ ധോണി മാത്രമേ കരീബിയന്‍ മണ്ണില്‍ രണ്ടു തുടര്‍ ഫിഫ്റ്റികള്‍ നേടിയിട്ടുള്ളൂ. 2017ലെ വിന്‍ഡീസ് പര്യടനത്തിലായിരുന്നു ഇത്.

ഇഷാന്‍ കിഷന്റെ ഏകദിന കരിയറിലേക്കു വന്നാല്‍ 16 മല്‍സരങ്ങളിലാണ് അദ്ദേഹം ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ 15 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തു. 44.07 ശരാശരിയില്‍ 106.01 സ്‌ട്രൈക്ക് റേറ്റോടെ 582 റണ്‍സാണ് ഇഷാന്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഒരു ഡബിള്‍ സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമുള്‍പ്പെടെയാണിത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശുമായി അവരുടെ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിലായിരുന്നു ഇഷാനും ഡബിള്‍ സെഞ്ച്വറി ക്ലബ്ബില്‍ അംഗമായത്. അന്നു അദ്ദേഹം പുറത്താവാതെ 210 റണ്‍സ് വാരിക്കൂട്ടുകയായിരുന്നു.

Story first published: Sunday, July 30, 2023, 11:27 [IST]
Other articles published on Jul 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+