Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ടെസ്റ്റില്‍ വിക്കറ്റ് കാക്കേണ്ടത് ഇഷാന്‍! ഭരതിനെ പുറത്ത് ഇരുത്താം

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷം ടീം ഇന്ത്യക്കു ഇനിയൊരു മാസത്തോളം വിശ്രമമാണ്. അടുത്ത മാസത്തെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തോടെ ടീം ഇന്ത്യ വീണ്ടു മല്‍സരച്ചൂടിലേക്കു കടക്കും. വിന്‍ഡീസില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇന്ത്യന്‍ ടീം ആദ്യമിറങ്ങുക. അടുത്ത ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണിത്.

സമ്പൂര്‍ണ വിജയത്തോടെ തന്നെ തുടക്കം ഗംഭീരമാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. കഴിഞ്ഞ ഡബ്ല്യുടിസി ഫൈനലില്‍ ഓസ്ട്രേലിയയോടു 209 റണ്‍സിന്റെ ഏകപക്ഷീയമായ പരാജയമായിരുന്നു രോഹിത് ശര്‍മയ്ക്കും സംഘത്തിനും നേരിട്ടത്. ഈ വര്‍ഷം ഓസീസുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ കിരീടം ചൂടിയതിനാല്‍ കിരീട ഫേവറിറ്റുകള്‍ ഇന്ത്യയായിരുന്നു.

ISHAN KISHAN

പക്ഷെ ഓവലിലെ ഫൈനലില്‍ ഓസീസിനു മുന്നില്‍ ഇന്ത്യ നിഷ്പ്രഭരാവുകയായിരുന്നു. ബാറ്റിങ് നിരയുടെ ദയനീയ പ്രകടനമായിരുന്നു തോല്‍വിക്കു മുഖ്യ കാരണം. ഇന്ത്യയുടെ ടോപ്പ് സെവനിലെ ഒരാള്‍ക്കു മാത്രമാണ് ഫിഫ്റ്റി നേടാനായത്. ഇതാവട്ടെ ആദ്യ ഇന്നിങ്‌സിലുമായിരുന്നു.

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഫൈനലില്‍ ഇന്ത്യ വളരെയധികം മിസ് ചെയ്തിരുന്നു. റിഷഭിനെപ്പോലെ അറ്റാക്കിങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ഒരു താരത്തിന്റെ അഭാവം ഇന്ത്യന്‍ ബാറ്റിങ് നിരയെ ദുര്‍ബലമാക്കി. കെഎസ് ഭരതായിരുന്നു റിഷഭിന്റെ അഭാവത്തില്‍ ടീമിനായി വിക്കറ്റ് കാത്തത്.

വിക്കറ്റ് കീപ്പിങില്‍ അദ്ദേഹം തിളങ്ങിയെങ്കിലും ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയായിരുന്നു. അതുകൊണ്ടു തന്നെ വെസ്റ്റ് ഇന്‍ഡീസുമായി നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പയില്‍ ഭരതിനു പകരം ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പിങില്‍ ഇന്ത്യ പരീക്ഷിക്കേണ്ടതുണ്ട്. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

റിഷഭ് പന്തുമായി പല കാര്യങ്ങളിലും സാമ്യതയുള്ള താരമാണ് ഇഷാന്‍ കിഷന്‍. ഇരുവരും ഇടംകൈയന്‍ ബാറ്റര്‍മാരാണെന്നതും അണ്ടര്‍ 20 തലത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചതും മാത്രമല്ല സാമ്യങ്ങള്‍. ബാറ്റിങ് ശൈലിയുടെ കാര്യത്തില്‍ റിഷഭും ഇഷാനും ഒരേ രീതി പിന്തുടരുന്നവരാണ്. നിലവില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇഷാന്‍ ഇന്ത്യക്കു വേണ്ടിയാണ് കളിക്കുന്നതെങ്കിലും ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ശേഷിയുണ്ട്.

ISHAN KISHAN

അണ്ടര്‍ 19 തലത്തില്‍ റിഷഭ് പന്തും ഓപ്പണറായിട്ടാണ് കളിച്ചിരുന്നത്. കൂടാതെ രഞ്ജി ട്രോഫിയിലും ഇതു തന്നെയായിരുന്നു ബാറ്റിങ് പൊസിഷന്‍. പക്ഷെ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലേക്കു വന്നപ്പോള്‍ ആറാം നമ്പറുമായി വളരെ വേഗത്തില്‍ റിഷഭ് പൊരുത്തപ്പെട്ടു. ഇതേ രീതിയില്‍ ഇഷാനും റിഷഭ് ഒഴിച്ചിട്ട ആറാം നമ്പറില്‍ തിളങ്ങാന്‍ സാധിക്കും.

റിഷഭ് പന്തിനെപ്പോലെ റെഡ് ബോള്‍ ക്രിക്കറ്റിലും അറ്റാക്കിങ് ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഇഷാന്‍ കിഷന്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ റിഷഭിനെപ്പോലെ ബാറ്റിങില്‍ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിയുന്ന മറ്റൊരു ബാറ്റര്‍ വേറെയില്ല. വെടിക്കെട്ട് ബാറ്റിങിലൂടെ വളരെ വേഗത്തില്‍ മല്‍സരഗതി മാറ്റി മറിക്കാന്‍ അദ്ദേഹത്തിനു കഴിയും.

ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ റിഷഭ് കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ഫലം തന്നെ മറ്റൊന്നാവുമായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇഷാനെ കളിപ്പിക്കുകയാണെങ്കില്‍ അതു ഇന്ത്യന്‍ ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പെടുത്താല്‍ ആദ്യത്തെ അഞ്ചു പേരും പരമ്പരാഗത ടെസ്റ്റ് ബാറ്റിങ് ശൈലി പിന്തുടരുന്നവരാണ്. അതിനാല്‍ തന്നെ കൗണ്ടര്‍ അറ്റാക്കിങ് കളിച്ച് അതിവേഗം സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള ഒരാളുണ്ടെങ്കില്‍ അതു ടീമിനു ഗുണം ചെയും. കെഎസ് ഭരതിനു അതു സാധിക്കില്ലെന്നതിനാല്‍ ഇഷാന്‍ അല്ലാതെ റിഷഭിനു പകരം ഇന്ത്യക്കു വേറെ ഓപ്ഷനുകളില്ല.

Story first published: Tuesday, June 13, 2023, 16:12 [IST]
Other articles published on Jun 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+