For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇഷാന്‍ എന്‍സിഎയില്‍, ടെസ്റ്റ് പരമ്പര നഷ്ടമാവുമോ? വിളികാത്ത് സഞ്ജു

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രണ്ട് മത്സര ടെസ്റ്റ് പരമ്പരയോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. പിന്നാലെ മൂന്ന് മത്സര ഏകദിന പരമ്പയും അഞ്ച് മത്സര ടി20 പരമ്പരയും ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വലിയ മാറ്റത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണ്. ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം മികച്ച വിക്കറ്റ് കീപ്പറുടെ അഭാവമാണ്.

കെ എസ് ഭരത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഇഷാന്‍ കിഷന് അവസരം നല്‍കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ. ഇതിനായി ടീം പദ്ധതികള്‍ മെനയവെ ഇഷാന്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയിരിക്കുകയാണ്. ടെസ്റ്റ് കളിക്കുന്നതിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസ് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം എന്‍സിഎയിലേക്ക് പോയത്. അടുത്ത മാസം 12നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇഷാന്റെ ഫിറ്റ്‌നസ് പ്രശ്‌നമായാല്‍ ഇന്ത്യക്കത് തിരിച്ചടിയാവും.

ഏഷ്യാ കപ്പ് വരാനിരിക്കെ ഇഷാന് ഫിറ്റ്‌നസ് പ്രശ്‌നമുണ്ടെങ്കില്‍ ഇന്ത്യ അദ്ദേഹത്തെ ടെസ്റ്റ് പരമ്പര കളിപ്പിച്ചേക്കില്ല. അങ്ങനെ വന്നാല്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താനുള്ള സാധ്യത കൂടുതലാണ്. സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് പദ്ധതികളുടെ ഭാഗമല്ല. എന്നാല്‍ ബിസിസി ഐ കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ള സഞ്ജു ഏകദിന, ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്.

ഇഷാന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ ഇന്ത്യക്ക് സഞ്ജുവിനെ ടെസ്റ്റിലേക്ക് പരിഗണിക്കാതെ മറ്റ് വഴിയില്ലാതെയാവും. സഞ്ജു ഇതുവരെ ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ടില്ല. പക്ഷെ പരിക്ക് ഇഷാന് വില്ലനായാല്‍ സഞ്ജുവിന് ഭരത്തിന് മുകളില്‍ അവസരം ലഭിക്കുമെന്നാണ് സൂചന. ഇത്തവണത്തെ ദുലീപ് ട്രോഫിയില്‍ ഇഷാനും സഞ്ജുവും കളിക്കുന്നില്ല. സഞ്ജുവിന്റെ ആഭ്യന്തര ക്രിക്കറ്റിലെ കണക്കുകള്‍ മോശമല്ല.

sanju samson

പരിമിത ഓവര്‍ താരമെന്ന നിലയില്‍ മാത്രം സഞ്ജുവിനെ ഒതുക്കാതെ ടെസ്റ്റിലേക്കും പരിഗണിക്കാവുന്നതാണ്. കേരള താരമായ സഞ്ജു 58 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. 38.71 ശരാശരിയില്‍ 3446 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 10 സെഞ്ച്വറിയും 15 ഫിഫ്റ്റിയും നേടിയിട്ടുള്ള സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 211 റണ്‍സാണ്. ഇഷാന്‍ കിഷന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റെക്കോഡുകള്‍ സഞ്ജുവുമായി വലിയ വ്യത്യാസമുള്ളതല്ല.

48 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ച ഇഷാന്‍ 38.76 ശരാശരിയില്‍ 2985 റണ്‍സാണ് നേടിയത്. ആറ് സെഞ്ച്വറിയും 16 ഫിഫ്റ്റിയും നേടിയ ഇഷാന്റെ ഉയര്‍ന്ന സ്‌കോര്‍ 273 റണ്‍സാണ്. ഇഷാന്റെ അഭാവത്തില്‍ സഞ്ജുവിനെ പരിഗണിക്കാനാവും ഇന്ത്യ താല്‍പര്യപ്പെടുക. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മറ്റൊരു വിക്കറ്റ് കീപ്പറെ പരിഗണിച്ചാലും നേരിട്ട് വെസ്റ്റ് ഇന്‍ഡീസില്‍ കളിപ്പിക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ സഞ്ജുവിലേക്ക് ടീം മാനേജ്‌മെന്റ് എത്തിയേക്കും.

വിക്കറ്റിന് പിന്നിലും സഞ്ജു മിടുക്കനാണ്. കെ എസ് ഭരത് ബാറ്റ്‌സ്മാനെന്ന നിലയില്‍ ഫ്‌ളോപ്പാണെന്ന് മാത്രമല്ല കീപ്പിങ്ങിലും ദുരന്തമാണ്. സ്പിന്നിനെതിരേ കീപ്പ് ചെയ്യുന്നത് ഭരത്തിന് പ്രയാസമാണ്. എന്നാല്‍ ആര്‍ അശ്വിനെയടക്കം കീപ്പ് ചെയ്ത് അനുഭവസമ്പത്തുള്ള താരമാണ് സഞ്ജു. അതുകൊണ്ട് തന്നെ മുഖ്യ പരിഗണന സഞ്ജുവിന് ലഭിച്ചേക്കും.

മറ്റൊരു സാധ്യത സര്‍ഫറാസ് ഖാനെ പരിഗണിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഗംഭീര റെക്കോഡ് സര്‍ഫറാസിന് അവകാശപ്പെടാം. ഏറെ നാളായി ഇന്ത്യന്‍ ടീമിലേക്കുള്ള വിളി കാത്തിരിക്കുകയാണ് സര്‍ഫറാസ്. 37 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 79ന് മുകളില്‍ ശരാശരിയില്‍ 3505 റണ്‍സാണ് താരം നേടിയത്. 13 സെഞ്ച്വറിയും 9 ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. പുറത്താവാതെ 301 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. സര്‍ഫറാസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്.

എന്നാല്‍ സര്‍ഫറാസിന്റെ പ്രശ്‌നം ഫിറ്റ്‌നസാണ്. അമിത വണ്ണമുള്ള സര്‍ഫറാസിനെ ഇന്ത്യ പരിഗണിച്ചാല്‍ കീപ്പിങ് എത്രത്തോളം മിക്കച്ചതാവുന്ന സംശയമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ സര്‍ഫറാസിനെ കീപ്പറാക്കാനുള്ള സാധ്യത കുറവാണ്. നിലവിലെ സാഹചര്യത്തില്‍ ഇഷാന്‍ കളിക്കാതെ വന്നാല്‍ ഇന്ത്യ സഞ്ജുവിനെ പിന്തുണക്കുമെന്ന് തന്നെ വിലയിരുത്താം.

Story first published: Sunday, June 18, 2023, 12:07 [IST]
Other articles published on Jun 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+