Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

52, 55, 77; പരമ്പരയുടെ താരം, എന്നിട്ടും ഇഷാന് നിരാശ! കാരണമറിയാം

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കരിയറിലെ ഏറ്റവും മികച്ച വിദേശ പര്യടനമായി ഇത്തവണത്തെ വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ മാറിയിരിക്കുകയാണ്. മിന്നുന്ന പ്രകടനമാണ് ബാറ്റിങില്‍ അദ്ദേഹം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. നേരത്തേ സമാപിച്ച ടെസ്റ്റ് പരമ്പരയിലൂടെ റെഡ് ബോള്‍ ക്രിക്കറ്റില്‍ അരങ്ങേറിയ ഇഷാന്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കന്നി ഫിഫ്റ്റി കുറിച്ചിരുന്നു.

ഇതിനു പിന്നാലെ ഏകദിന പരമ്പരയിലും അദ്ദേഹം ഫോം ആവര്‍ത്തിച്ചിരിക്കുകയാണ്. മൂന്നു മല്‍സരങ്ങളിലും ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ ഇവയിലെല്ലാം ഫിഫ്റ്റി പ്ലസ് സ്‌കോറുകളും നേടിയിരുന്നു. 52, 55, 77 എന്നിങ്ങനെയായിരുന്നു മൂന്നു മല്‍സരങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍.

ISHAN KISHAN

പരമ്പര ഇന്ത്യ 2-1നു കൈക്കലാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരവും ഇഷാനെ തേടിയെത്തി. പക്ഷെ എന്നിട്ടും താന്‍ പൂര്‍ണ സന്തോഷവാനല്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് ഏറ്റുവാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു ഇഷാന്‍. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞിട്ടും അതു വലിയൊരു സ്‌കോറാക്കി മാറ്റാന്‍ സാധിച്ചില്ലെന്നതാണ് നിരാശയ്ക്കു കാരണമെന്നും താരം വെളിപ്പെടുത്തി.

ഞാന്‍ നല്‍കിയ ഫിനിഷിങില്‍ അത്ര സന്തോഷവാനല്ല. ക്രീസില്‍ സെറ്റായതിനു ശേഷം വലിയ സ്‌കോര്‍ നേടണമെന്നു ഞാന്‍ കരുതിയിരുന്നു. അതായിരുന്നു സീനിയേഴ്‌സും എന്നോടു പറഞ്ഞത്. ക്രീസില്‍ തുടര്‍ന്നു ഞാന്‍ വലിയൊരു സ്‌കോര്‍ നേടേണ്ടതായിരുന്നു. അടുത്ത തവണ ഞാന്‍ ഇതിനു വേണ്ടിയായിരിക്കും ശ്രമിക്കുക. ക്രീസില്‍ സെറ്റായിക്കഴിഞ്ഞ ശേഷം ഞാന്‍ വലിയൊരു സ്‌കോര്‍ കണ്ടെത്തും.

ക്രീസില്‍ സെറ്റാവുകയെന്നത് ഈ ലെവലില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അവസാനത്തെ മല്‍സരത്തെക്കുറിച്ച് മറന്ന് പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടതും പ്രധാനം തന്നെയാണ്. ഒരു സമയത്തു ഒരു ബോളെന്ന രീതിയിലായിരുന്നു ഞാന്‍ ചിന്തിച്ചതെന്നും ഇഷാന്‍ വിശദമാക്കി.

തന്റെ ഓപ്പണിങ് പങ്കാളിയും മൂന്നാം ഏകദിനത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ചുമായ ശുഭ്മന്‍ ഗില്ലിനെ പ്രശംസിക്കാനും ഇഷാന്‍ മറന്നില്ല. അവന്‍ ഗംഭീര താരമാണ്. ശുഭ്മന്‍ എങ്ങനെയാണ് ബോള്‍ മിഡില്‍ ചെയ്യുന്നതെന്നു ഞാന്‍ കണ്ടിരുന്നു. അവന്‍ ഈ തരത്തില്‍ ബാറ്റ് ചെയ്യുന്നതു കണ്ടപ്പോള്‍ അതു തനിക്കും വളരെയധികം ആത്മവിശ്വാസം നല്‍കിയതായി ഇഷാന്‍ പറഞ്ഞു.

GILL ISHAN LARA

ഈ തലത്തില്‍ വിജയിക്കുകയെന്നത് എല്ലായ്‌പ്പോഴും പ്രധാനമാണ്. ഈ മല്‍സരങ്ങളിലൂടെ പഠിക്കുന്ന കാര്യങ്ങളും പ്രധാനപ്പെട്ടവയാണ്. തുടക്കത്തില്‍ തന്നെ വെസ്‌ററ ഇന്‍ഡീസിന്റെ വിക്കറ്റുകള്‍ വീഴ്ത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരു ബോള്‍ പോലും ഒഴിവാക്കിയതുമില്ല. എല്ലാവരും വളരെ പോസിറ്റീവായാണ് കാണപ്പെട്ടത്.

ഞാന്‍ ഇവിടെ ചില ടൂര്‍ണമെന്റുകളില്‍ കളിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇവിടുത്തെ വിക്കറ്റ് എങ്ങനെയാണെന്നുമറിയാം. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനെക്കുറിച്ചൊന്നും ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നില്ല. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളിലാണ് ശ്രദ്ധിക്കുന്നത്. ഒരു ടൂര്‍ണമെന്റ് എങ്ങനെയായിരിക്കും ജീവിതം മാറ്റുകയെന്നു നിങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഇപ്പോള്‍ അതിലാണ് ശ്രദ്ധിക്കുന്നതെന്നും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാം ഏകദിനത്തില്‍ 200 റണ്‍സിന്റ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഈ ജയത്തിനു അടിത്തറയിട്ടത് ഇഷാന്‍- ഗില്‍ സഖ്യമായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതാണ് ഇന്ത്യയെ 351 റണ്‍സെന്ന വമ്പന്‍ സ്‌കോറിലെത്തിച്ചത്.

143 റണ്‍സ് ഇഷാന്‍- ഗില്‍ സഖ്യം ആദ്യ വിക്കറ്റില്‍ അടിച്ചെടുത്തിരുന്നു. 19.4 ഓവറുകളില്‍ നിന്നായിരുന്നു ഇത്. 64 ബോളുകളില്‍ നിന്നും എട്ടു ഫോറും മൂന്നു സിക്‌സറുമടക്കം 77 റണ്‍സെടുത്ത ഇഷാന്‍ പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്.

Story first published: Wednesday, August 2, 2023, 10:25 [IST]
Other articles published on Aug 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+