Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 1, 25; നനഞ്ഞ പടക്കമായി വീണ്ടും ഇഷാന്‍! ഇതാണോ ഭരതിനേക്കാള്‍ കേമന്‍? രൂക്ഷവിമര്‍ശനം

ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്തിന്റെ പകരക്കാരനായി ഇഷാന്‍ കിഷനെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ഇന്ത്യയുടെ പരീക്ഷണം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. കെഎസ് ഭരതിനെ ഒഴിവാക്കിയാണ് ബാറ്റിങില്‍ കുറേക്കൂടി ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന താരമെന്നു ചൂണ്ടിക്കാട്ടി ഇഷാനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവന്നത്. പക്ഷെ ഇതിനകം കളിച്ച രണ്ടു ഇന്നിങിങ്‌സുകളിലും താരം നനഞ്ഞ പടക്കമായി തീര്‍ന്നിരിക്കുകയാണ്.

ആദ്യ ടെസ്റ്റില്‍ ഒരു റണ്‍സ് മാത്രമാണ് ഇഷാന്റെ സംഭവാന. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 25 റണ്‍സിനു പുറത്താവുകയും ചെയ്തു. 37 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു ഫോറുകളാണ് നേടിയത്. ഏഴാം നമ്പറിലാണ് ഇഷാനെ ഈ മല്‍സരത്തില്‍ ഇന്ത്യ ബാറ്റിങിന് ഇറക്കിയത്. വിരാട് കോലി സെഞ്ച്വറി നേടി പുറത്തായ ശേഷമായിരുന്നു താരത്തിന്റെ വരവ്.

ISHAN KISHAN

അപ്പോള്‍ ഇന്ത്യ നാലു വിക്കറ്റിനു 341 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. അതിവേഗം റണ്‍സ് അടിച്ചെടുത്ത് വലിയൊരു ടോട്ടലിലേക്കു ടീമിനെ എത്തിക്കുകയായിരുന്നു താരത്തിന്റെ റോള്‍. പക്ഷെ അഗ്രസീവ് ബാറ്റിങിലൂടെ വിന്‍ഡീസ് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇഷാന് കഴിഞ്ഞില്ല. നേരത്തേ ഭരത് കളിച്ചിരുന്ന ഏറെക്കുറെ അതേ ശൈലിയിലുള്ള ഇന്നിങ്‌സായിരുന്നു താരത്തിന്റേത്.

ലഞ്ച്‌ബ്രേക്കിനു പിന്നാലെ ഇഷാന്‍ പുറത്താവുകയും ചെയ്തു. ജേസണ്‍ ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. തീര്‍ത്തും അലസമായ ഷോട്ട് കളിച്ചാണ് താരം വിക്കറ്റ് വലിച്ചെറിഞ്ഞത്. ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ലെങ്ത് ഡെലിവെറിയായിരുന്നു ഹോള്‍ഡറുടേത്.

ഷോട്ട് കളിക്കാവുന്ന ബോളായിരുന്നില്ല ഇത്. ലീവ് ചെയ്യുന്നതിനു പകരം സ്ലിപ്പിനു വൈഡായി അതു കളിക്കാന്‍ ഇഷാന്‍ മുതിരുകയായിരുന്നു. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ ഇടതു വശത്തേക്കു ഡൈവ് ചെയ്ത് വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ജോഷ്വ ഡിസില്‍വ കൈകളിലൊതുക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഇഷാനു നേരെ ഉയരുന്നത്. മൂന്നു ഫോര്‍മാറ്റുകളിലും ഇഷാന്‍ കിഷനേക്കാള്‍ 100 മടങ്ങ് കേമന്‍ സഞ്ജു സാംസണാണെന്നാണ് ചിലരുടെ അഭിപ്രായം. ഇഷാന്‍ കിഷനു വൈറ്റ് ബോള്‍ ക്രിക്കറ്റ് മാത്രമേ യോജിക്കുകയുള്ളൂ. എല്ലാ ഫോര്‍മാറ്റുകളും കൂടി മിക്‌സ് ചെയ്യുന്നത് മെച്ചപ്പെട്ട കരിയര്‍ ഉണ്ടാക്കനല്ല, മറിച്ച് കരിയര്‍ തകര്‍ക്കാനായിരിക്കും വഴിയൊരുക്കുകയെന്നായിരുന്നു ആരാധകരുടെ വാദം.

കെഎസ് ഭരതിനേക്കാള്‍ മിടുക്കനാണ് ഇഷാന്‍ കിഷനെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ കരുതുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സ്വജനപക്ഷപാതമാണ് മുഴുവനായി കാണാന്‍ സാധിക്കുന്നതെന്നും ആരാധകര്‍ വിമര്‍ശിച്ചു. റെഡ് ബോള്‍ ക്രിക്കറ്റില്‍ റിഷഭ് പന്തിനെ നമ്മള്‍ ശരിക്കും മിസ്സ് ചെയ്യുന്നു. ടീം സ്‌കോര്‍ 395ല്‍ നിന്നും അതു 500 കടത്താനുള്ള ശേഷി അദ്ദേഹത്തിനു മാത്രമേയുള്ളൂവെന്നും ആരാധകര്‍ വിലയിരുത്തുന്നു.

ഇഷാന്‍ കിഷന്റെ ക്യാച്ച് അവസാന ബോളില്‍ വിന്‍ഡീസ് നഷ്ടപ്പെടുത്തുന്നു. തൊട്ടടുത്ത ബോളില്‍ താരം പുറത്താവുകയും ചെയ്യുന്നു. എത്ര അലസമായ ഷോട്ടാണ് ഇഷാന്‍ കളിച്ചത്. ഇതാണോ കെഎസ് ഭരതിനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററെന്നും ആരാകര്‍ പരിഹസിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 28 പ്ലസ് ബാറ്റിങ് ശരാശരി മാത്രമുള്ളവരെ നിങ്ങള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെടുത്താല്‍ ഇങ്ങനെയിരിക്കും. ഇഷാന്‍ കിഷന്‍ മറ്റൊരു കോമാളിയായി മാറിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു ഒരു വിമര്‍ശനം.

Story first published: Saturday, July 22, 2023, 7:02 [IST]
Other articles published on Jul 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+