
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ കിഷന്‍ നേരത്തേ തന്നെ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഏകദിന ടീമിലേക്കും അപ്രതീക്ഷിതമായി താരത്തിനു വിളി വന്നിരിക്കുകയാണ്. ഇഷാന്റെ വരവോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയാവുമെന്നു ഉറപ്പായിരിക്കുകയാണ്. ഐപിഎല്ലില്‍ നേരത്തേ രോഹിത്തിനൊപ്പം തകര്‍പ്പന്‍ ഓപ്പണിങ് കൂട്ടുകെട്ടുകളില്‍ പങ്കാളിയായിട്ടുള്ള താരമാണ് ഇഷാന്‍. അതുകൊണ്ടു തന്നെ ഇതേ ജോടി തന്നെ വിന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുമെന്നുറപ്പായിരിക്കുകയാണ്.

നേരത്തേ തന്നെ ടി20 ടീമിന്റെ ഭാഗമായതിനാല്‍ ഇഷാന്‍ കിഷന്‍ ഇതിനകം തന്നെ ദേശീയ ടീമിന്റെ ബയോ ബബ്‌ളിന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ താരത്തിനു നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയേണ്ട കാര്യമില്ല. ആദ്യ മല്‍സരത്തില്‍ തന്നെ സെലക്ഷനു വേണ്ടി പരിഗണിക്കുകയും ചെയ്യാം. എന്നാല്‍ മായങ്കിന്റെ ക്വാറന്റീന്‍ മല്‍സരദിനമായ ഞായറാഴ്ചയാണ് അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ ആദ്യ ഏകദിനത്തില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. ഈ കാരണത്താല്‍ തന്നെ മായങ്കിനേക്കാള്‍ മുന്‍തൂക്കം ഇഷാന് തന്നെയാണ്.

ഇന്ത്യക്കുവേണ്ടി രണ്ടു ഏകദിനങ്ങളില്‍ മാത്രമേ ഇഷാന്‍ കിഷന്‍ കളിച്ചിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇത്. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയിരുന്നു. ഈ പരമ്പരയിലൂടെയായിരുന്നു ഇഷാന്റെ അരങ്ങേറ്റം. കൊളംബോയില്‍ നടന്ന ഏകദിനത്തിലണ് താരം ഇന്ത്യക്കു വേണ്ടി കന്നി മല്‍സരം കളിച്ചത്. ഈ മല്‍സരത്തില്‍ 42 ബോളില്‍ 59 റണ്‍സ് അടിച്ചെടുത്ത് താരം വരവറിയിച്ചിരുന്നു. പക്ഷെ രണ്ടാമത്തം മല്‍സരത്തില്‍ ഇഷാനു പ്രകടനം ആവര്‍ത്തിക്കാനായില്ല. ഒരു റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു.

അതേസമയം, ഇന്ത്യന്‍ സംഘത്തില്‍ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായ താരങ്ങള്‍ പരിശീലനം ആരംഭിച്ചു. ധവാന്‍, ശ്രേയസ്, റുതുരാജ്, സെയ്‌നി എന്നിവരെക്കൂടാതെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും പരിശീലനത്തില്‍ നിന്നും വിട്ടുനിന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ചില താരങ്ങളാണ് പരിശീലനത്തിലേര്‍പ്പെട്ടത്.
പുതിയ പോസിറ്റീവ് കേസുകളൊന്നുമില്ലെന്നത് നല്ല വാര്‍ത്തയാണ്. രോഹിത്, ദീപക് എന്നിവരും മറ്റു ചില കളിക്കാരും പരിശീലനം തുടങ്ങിയിരിക്കുകയാണ്. കൊവിഡ് പോസിറ്റീവായിട്ടുള്ള താരങ്ങള്‍ ഏഴു ദിവസം ഐസൊലേഷനില്‍ കഴിയും. ശനിയാഴ്ചയായിരിക്കും മായങ്ക് ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരുകയെന്നും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), മായങ്ക് അഗര്‍വാള്‍,ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.
കൊവിഡ് പോസിറ്റീവായ താരങ്ങള്‍-റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍,ശ്രേയസ് അയ്യര്‍, നവദീപ് സെയ്നി,അക്ഷര്‍ പട്ടേല്‍.


Click it and Unblock the Notifications