For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സഞ്ജുവിനു 'പാര വച്ച്' ഡിക്കെ! ഏകദിനത്തില്‍ ഇഷാന്‍ കളിക്കണം, രണ്ടു കാരണങ്ങള്‍

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പയ്ക്കു വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇഷാന്‍ കിഷനെ നിര്‍ദേശിച്ചിരിക്കുകയാണ് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്. മലയാളി താരം സഞ്ജു സാംസണും ടീമിന്റെ ഭാഗമാണെങ്കിലും ഇഷാനാണ് കൂടുതല്‍ മിടുക്കനെന്നു പറഞ്ഞ ഡിക്കെ ഇതിനുള്ള രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

മൂന്നു മല്‍സരങ്ങളിലാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്. ഏകദിന ലോകകപ്പിനുള്ള ആദ്യ തയ്യാറെടുപ്പായിട്ടാണ് ഈ പരമ്പരയെ ഇന്ത്യ നോക്കിക്കാണുന്നത്. ഈ കാരണത്താല്‍ തന്നെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും ശക്തമായ ടീമിനെ പരമ്പരയില്‍ ഇന്ത്യ അണിരത്തിയത്.

ISHAN KISHAN

സഞ്ജുവിനെയും ഇഷാനെയും സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പര കൂടിയാണിത്. മികച്ച പ്രകടനം നടത്തുന്നവര്‍ക്കു ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ കഴിയും. പരിക്കേറ്റ് വിശ്രമിക്കുന്ന റിഷഭ് പന്തിനു ലോകകപ്പില്‍ കളിക്കാന്‍ കഴിയില്ലെന്നു ഉറപ്പായതോടെയാണ് ഇന്ത്യക്കു മറ്റു വിക്കറ്റ് കീപ്പിങ് ഓപ്ഷനുകള്‍ തിരയേണ്ടി വന്നത്.

റിഷഭിനു പകരം കെഎല്‍ രാഹുലായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവുകയെന്നാണ് സൂചനകള്‍. ബാക്കപ്പ് സ്ഥാനത്തിനു വേണ്ടിയാണ് സഞ്ജുവും ഇഷാനും പോരടിക്കുന്നത്.

ഇഷാനും സഞ്ജുവും ഒരുപോലെ മിടുക്കരായ താരങ്ങളാണ്. തനിച്ചു മല്‍സരം ജയിപ്പിക്കാനുള്ള ശേഷി ഇരുവര്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ ഇവരില്‍ ആരെ വിന്‍ഡീസിനെതിരേ കളിപ്പിക്കുമെന്നത് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യമാണ്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് വിന്‍ഡീസുമായുള്ള പരമ്പരയില്‍ സഞ്ജുവിനേക്കാള്‍ സ്ഥാനമര്‍ഹിക്കുന്നത് ഇഷാനാണെന്നു കാര്‍ത്തിക് ചൂണ്ടിക്കാട്ടിയത്.

ഏകദിന പരമ്പരയില്‍ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്കിടയില്‍ ഇഷാന്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായേക്കും. സഞ്ജുവിനേക്കാള്‍ അല്‍പ്പം മുന്നിലാണ് ഇഷാന്‍. കാരണം ഇടംകൈയന്‍ ബാറ്ററാണ് അദ്ദേഹം. കൂടാതെ ഇന്ത്യക്കു ഇടംകൈയന്‍ താരങ്ങള്‍ കുറവുമാണ്.

ഇതാണ് സഞ്ജുവിനേക്കാള്‍ ഇഷാന് മുന്‍തൂക്കം നല്‍കുന്ന ആദ്യത്തെ കാര്യം. മറ്റൊന്ന് ഇഷാന് ബാക്കപ്പ് ഓപ്പണറായും ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ കളിക്കാന്‍ സാധിക്കുമെന്നതാണ്. ഈ രണ്ടു കാരണങ്ങള്‍ ഇഷാന് മുന്‍തൂക്കം നല്‍കുന്നതായും കാര്‍ത്തിക് വിലയിരുത്തി.

ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഇതിനകം ഡബിള്‍ സെഞ്ച്വറി നേടിക്കഴിഞ്ഞ താരം കൂടിയാണ് ഇഷാന്‍. നിലവില്‍ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശുമായുള്ള മല്‍സരത്തിലായിരുന്നു ഇഷാന്‍ ഡബിള്‍ സെഞ്ച്വറിയോടെ കസറിയത്.

SANJU SAMSON

എന്നാല്‍ ഏകദിനത്തില്‍ സഞ്ജുവിനു സെഞ്ച്വറി പോലും ഇനിയും അവകാശപ്പെടാനില്ല. എന്നാല്‍ ഏകദിനത്തിലെ ബാറ്റിങ് ശരാശരിയെടുത്താല്‍ ഇഷാനേക്കാള്‍ മുകളിലാണ് സഞ്ജുവിന്റെ സ്ഥാനം. 60ന് മുകളില്‍ ബാറ്റിങ് ശരാശരി അദ്ദേഹത്തിനു ഏകദിനത്തിലുണ്ട്.

ഇഷാന്റെ ഏകദിന കരിയറെടുക്കുകയാണെങ്കില്‍ 14 മല്‍സരങ്ങളില്‍ നിന്നായി 13 ഇന്നിങ്‌സുകളിലാണ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 42.5 ശരാശരിയില്‍ 510 റണ്‍സെടുക്കുകയും ചെയ്തു. ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 210 റണ്‍സുമാണ്.

സഞ്ജുവാകട്ടെ 11 ഏകദിനങ്ങളിലാണ് ഇതുവരെ കളിച്ചത്. ഇവയില്‍ 10 ഇന്നിങ്‌സുകളില്‍ ബാറ്റും ചെയ്തു. 66 ശരാശരിയില്‍ 330 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. രണ്ടു ഫിഫ്റ്റകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയില്‍ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Wednesday, July 26, 2023, 12:30 [IST]
Other articles published on Jul 26, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+