Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ചരിത്രം കുറിച്ച് ഇഷാന്‍! വിന്‍ഡീസില്‍ ഇതാദ്യം, ധോണിക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാമത്തെ മല്‍സരത്തിലും ഫിഫ്റ്റിയോടെ കസറിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. ശുഭ്മന്‍ ഗില്ലിനൊപ്പം നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും കളിയിലും ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ച ഇഷാന്‍ ഇതു നന്നായി മുതലെടുക്കുകയും ചെയ്തു.

പവര്‍പ്ലേയില്‍ ഒരു തവണ വിന്‍ഡീസ് ക്യാച്ച് കൈവിട്ടത് മാറ്റിനിര്‍ത്തിയാല്‍ പഴുതടച്ച ബാറ്റിങായിരുന്നു ഇഷാന്‍ കാഴ്ചവച്ചത്. 43 ബോളുകളില്‍ നിന്നായിരുന്നു അദ്ദേഹം കരിയറിലെ മറ്റൊരു ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. അഞ്ചു ഫോറുകളും രണ്ടു സിക്‌സറും ഇഷാന്റെ ഇന്നിങ്‌സിലുള്‍പ്പെട്ടിരുന്നു.

ISHAN KISHAN

ഇതോടെ ഇന്ത്യയുടെ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡ് അദ്ദേഹം തന്റെ പേരിലാക്കുകയും ചെയ്തു. കരീബിയന്‍ മണ്ണില്‍ ഏകദിനത്തില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളില്‍ ഫിഫ്റ്റിയടിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറായാണ് ഇഷാന്‍ മാറിയത്.

ഈ റെക്കോര്‍ഡിനൊപ്പം എലൈറ്റ് ക്ലബ്ബിലും ഇഷാന്‍ ഇടം പിടിച്ചിട്ടുണ്ട്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ എല്ലാ കളിയിലും ഫിഫ്റ്റിയടിച്ച ആറാമത്തെ ഇന്ത്യന്‍ താരമായാണ് അദ്ദേഹം മാറിയത്. 2020നു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഒരു താരം ഈ നേട്ടം കുറിച്ചത്.

1982ല്‍ ശ്രീലങ്കയ്‌ക്കെതിരേ മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്താണ് ആദ്യമായി മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ കളിയിലും ഫിഫ്റ്റിയടിച്ചത്. 1985ല്‍ ശ്രീലങ്കയ്‌ക്കെതിരേ തന്നെ മറ്റൊരു മുന്‍ നായകനും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കറും ഈ നേട്ടത്തിനൊപ്പമെത്തി.

1985ല്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് എലൈറ്റ് ക്ലബ്ബിലെത്തിയ മൂന്നാമത്തെ താരം. അദ്ദേഹത്തിന്റെ നേട്ടവും ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. 2019ല്‍ ഓസ്‌ട്രേലിയക്കെതിരേ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും ഹാട്രിക് ഫിഫ്റ്റികളടിച്ചു.

2020ല്‍ മധ്യനിര താരം ശ്രേയസ് അയ്യരായിരുന്നു അഞ്ചാമതായി തുടരെ മൂന്നു ഫിഫ്റ്റികളടിച്ച താരം. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഇപ്പോള്‍ ഇഷാനും ശ്രേയസിനൊപ്പമെത്തിയിരിക്കുകയാണ്.

അതേസമയം, തുടരെ വിന്‍ഡീസിനെതിരേ തുടരെ മൂന്നാമത്തെ മല്‍സരത്തിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ സെഞ്ച്വറിയിലെത്തിക്കാന്‍ ഇഷാന് സാധിച്ചില്ല. മികച്ച ഫോമില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന അദ്ദേഹം 77 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 64 ബോളുകള്‍ നേരിട്ട ഇഷാന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മന്‍ ഗില്ലിനൊപ്പം 143 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഇഷാന്‍ ക്രീസ് വിട്ടത്. സ്പിന്നര്‍ യാനിക് കറേയയെറിഞ്ഞ 20ാം ഓവറിലെ നാലാമത്തെ ബോളിലാണ് താരം പുറത്തായത്. ക്രീസിനു പുറത്തേക്കിറങ്ങി സിക്‌സറിനു ശ്രമിച്ച ഇഷാന് ബോള്‍ കണക്ട് ചെയ്യാനായില്ല. വിക്കറ്റ് കീപ്പറും നായകനുമായ ഷെയ് ഹോപ്പ് അദ്ദേഹത്തെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയും ചെയ്തു.

Story first published: Tuesday, August 1, 2023, 20:49 [IST]
Other articles published on Aug 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+