Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയ്‌സ്വാള്‍ ഇതിഹാസമാവുമോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം! അല്ലെങ്കില്‍ പണി ഉറപ്പ്

മുംബൈ: ഇന്ത്യന്‍ ടീമിനൊപ്പം മിന്നല്‍ പ്രകടനം നടത്തി കൈയടി നേടുകയാണ് യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍. അണ്ടര്‍ 19 ലോകകപ്പുകളില്‍ തിളങ്ങി ഇന്ത്യ എ ടീമിലേക്കെത്തിയ ജയ്‌സ്വാള്‍ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവുകാട്ടിയാണ് ഇപ്പോള്‍ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കെത്തിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ജയ്‌സ്വാള്‍ അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ സെഞ്ച്വറി നേടി.

രണ്ടാം ടെസ്റ്റിലും മികവുകാട്ടിയ ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം നിരവധി റെക്കോഡുകളും സ്വന്തമാക്കി. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി ജയ്‌സ്വാള്‍ എത്തുമെന്നും അടുത്ത ഇതിഹാസമാകാനുള്ള പ്രതിഭയുണ്ടെന്നുമെല്ലാമാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അടുത്ത സൂപ്പര്‍ താരമായി ജയ്‌സ്വാളിന് മാറാനാവുമോ?. മൂന്ന് കാര്യങ്ങള്‍ പ്രധാനമായും താരം ശ്രദ്ധിക്കേണ്ടതായുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമത്തെ കാര്യം ഫിറ്റ്‌നസാണ്. ഇന്ത്യ അടുത്ത സെവാഗ് എന്ന് കൊട്ടിഘോഷിച്ച പൃഥ്വി ഷാക്ക് പിന്നീട് സംഭവിച്ചത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ പോലും അദ്ദേഹത്തിന് സ്ഥാനമില്ല. അതുകൊണ്ടുതന്നെ ജയ്‌സ്വാള്‍ ഫിറ്റ്‌നസിന് വലിയ പ്രാധാന്യം നല്‍കണം. നിലവില്‍ മികച്ച ഫിറ്റ്‌നസുള്ള താരമാണ് ജയ്‌സ്വാള്‍. ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം താരം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ ജയ്‌സ്വാളിന് സാധിക്കണം.

രണ്ടാമത്തെ കാര്യം സ്ഥിരതയാണ്. തന്റെ സ്വാഭാവിക ശൈലിയില്‍ അടിയുറച്ച് മുന്നോട്ട് പോകുന്നതോടൊപ്പം സ്ഥിരതയ്ക്കും പ്രാധാന്യം നല്‍കണം. സഞ്ജു സാംസണ്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും കഴിവുണ്ട്. വലിയ ആരാധക പിന്തുണയും ലഭിക്കുന്ന താരമാണ് സഞ്ജു. എന്നാല്‍ സ്ഥിരതയില്ലാത്തതിനാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സ്ഥാനം നേടിയെടുക്കാനായിട്ടില്ല.

rohit sharma, yashasvi jaiswal

സ്ഥിരതയില്ലാത്ത പക്ഷം ജയ്‌സ്വാളും ടീമിന് പുറത്തുപോകും. കാരണം ഓപ്പണര്‍മാരാവാന്‍ നിരവധി യുവതാരങ്ങളാണ് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സ്ഥാനത്ത് തുടരാന്‍ ജയ്‌സ്വാള്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്. കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്ക്‌വാദ്, പൃഥ്വി ഷാ, സായ് സുദര്‍ശന്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ ജയ്‌സ്വാളുമായി മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണ്. അതുകൊണ്ടു തന്നെ യുവ ഓപ്പണര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

മൂന്നാമത്തെ കാര്യം ജയ്‌സ്വാളിന്റെ സാങ്കേതികതയാണ്. ഓഫ് സ്റ്റംപിനോട് ചേര്‍ന്ന് ശരീരം ലക്ഷ്യമാക്കി വരുന്ന പന്തുകള്‍ ജയ്‌സ്വാളിനെ പ്രയാസപ്പെടുത്തുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിന്റെ ബൗളിങ് നിര ദുര്‍ബലമായതിനാല്‍ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് സ്ഥാനം ഉറപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെ സാങ്കേതികമായി ജയ്‌സ്വാള്‍ ഇനിയും മെച്ചപ്പെടേണ്ടതായുണ്ട്. മികച്ച സ്പിന്‍ ബൗളര്‍മാര്‍ക്കെതിരേ ജയ്‌സ്വാള്‍ കളിച്ച് മികവ് തെളിയിക്കേണ്ടതായുണ്ട്.

തുടക്കം ഗംഭീരമാണെങ്കിലും ശരിയായ വെല്ലുവിളികള്‍ ജയ്‌സ്വാള്‍ നേരിടാന്‍ പോകുന്നതേയുള്ളു. അതുകൊണ്ടുതന്നെ ജയ്‌സ്വാളിന് കാര്യങ്ങള്‍ എളുപ്പമാവില്ല. പ്രതിഭയുണ്ടെങ്കിലും പ്രധാന കാര്യങ്ങളില്‍ ശ്രദ്ധ തുടരാതെ ജയ്‌സ്വാളിന് വലിയ കരിയര്‍ നേടിയെടുക്കാനാവില്ല. 16 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2016 റണ്‍സും 32 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1511 റണ്‍സും ജയ്‌സ്വാള്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം 37 മത്സരത്തില്‍ നിന്ന് 1172 റണ്‍സും താരം നേടിയിട്ടുണ്ട്.

Story first published: Monday, July 24, 2023, 17:53 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+