Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: വിന്‍ഡീസ് നായകനെതിരേ ഗുരുതര ആരോപണം! നടത്തിയത് നിയമലംഘനം? അന്നു പണികിട്ടി

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഡൊമിനിക്കയില്‍ പുരോഗമിക്കവെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. വിന്‍ഡീസ് നായകന്‍ ക്രെയ്ഗ് ബ്രാത്വെറ്റിനെതിരേ ഗ്രൗണ്ടില്‍ വച്ച് അദ്ദേഹം പറഞ്ഞ കാര്യമാണ് സ്റ്റംപ് മൈക്കിലൂടെ പുറത്തുവന്ന ശേഷം വൈറലായി മാറിയിരിക്കുന്നത്. ബ്രാത്വെയ്റ്റ് രണ്ടാംദിനം കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്തിരുന്നു.

ഇതിനിടെയാണ് അദ്ദേഹത്തിന്റെ ബൗളിങ് ആക്ഷന്റെ കാര്യത്തില്‍ കോലി സംശയം പ്രകടിപ്പിച്ചത്. രണ്ടാംദിനത്തിലെ കളി നിര്‍ത്തുമ്പോള്‍ സെഞ്ച്വറി വീരന്‍ യശസ്വി ജയ്‌സ്വാളിനോടൊപ്പം 36 റണ്‍സുമായി കോലി ക്രീസിലുണ്ട്. മല്‍സരത്തില്‍ വിന്‍ഡീസിന്റെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ റഖീം കോണ്‍വാളായിരുന്നു.

VIRAT KOHLI

എന്നാല്‍ രണ്ടാം ദിനം ഇടയ്ക്കു അദ്ദേഹം അല്‍പ്പസമയം ഗ്രൗണ്ടില്‍ നിന്നും പുറത്തു പോയിരുന്നു. ഈ സമയത്താണ് ബ്രാത്വെയ്റ്റ് കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഓഫ് സ്പിന്‍ എറിയാറുള്ള അദ്ദേഹം ഡൊമിനിക്കയിലെ സ്ലോ ട്രാക്കില്‍ ഒരു നല്ല ഓപ്ഷനും കൂടിയാണ്.

പക്ഷെ ബ്രാത്വെയ്റ്റിന്റെ ബൗളിങ് ആക്ഷനില്‍ സംശയം പ്രകടിപ്പിക്കുന്ന രീതിയിലാണ് കോലി തന്റെ ബാറ്റിങ് പങ്കാളിയായ ജയ്‌സ്വാളുമായി സംസാരിച്ചത്. ഹിന്ദിയിലായിരുന്നു ഇക്കാര്യം പറഞ്ഞത്. അയാള്‍ ഇഷ്ടിക എറിയുകയാണെന്നായിരുന്നു സ്റ്റംപ് മൈക്കിലൂടെ പുറത്തുവന്ന കോലിയുടെ വാക്കുകള്‍. ബ്രാത്വെയ്റ്റിന്റെ ബൗളിങ് ആക്ഷനില്‍ സംശയമുണ്ടെന്ന സൂചന കൂടിയാണ് ഇതു നല്‍കുന്നത്.

നേരത്തേയും ബ്രാത്വെയ്റ്റിന്റെ ബൗളിങ് ആക്ഷന്‍ സംശയത്തിന്റെ നിഴലിലായിട്ടുണ്ട്. 2019ല്‍ ഇന്ത്യക്കെതിരേ തന്നെയുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെയായിരുന്നു ഇത്. അന്നു അദ്ദേഹത്തിന്റെ ബൗളിങ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ വര്‍ഷം തന്നെ ബ്രാത്വെയ്റ്റിന്റെ ബൗളിങ് ആക്ഷനില്‍ പിഴവില്ലെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും ഐസിസി പ്രഖ്യാപിക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ന്നും ബൗള്‍ ചെയ്യാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.

CRAIGG BRATHWAITE

2019 സപ്തംബര്‍ രണ്ടിനു കിങ്സ്റ്റ്ണിലായിരുന്നു ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്. ഈ കളിക്കിടെ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സപ്തംബര്‍ 15നു താരം ലൊഫ്‌ബൊറോയില്‍ വച്ച് ബൗളിങ് പരിശോധനയ്ക്കു വിധേയനാവുകയും ചെയ്തു.

ഐസിസിയുടെ നിയമവിരുദ്ധ ബൗളിങ് ചട്ടങ്ങള്‍ പ്രകരം അനുവദിക്കപ്പെട്ട 15 ഡിഗ്രി പരിധിക്കുള്ളിലാണ് കൈമുട്ട് നീട്ടുമ്പോഴുള്ള ആംഗിള്‍ വരുന്നതെന്നു പരിശോധനയില്‍ തെളിയുകയായിരുന്നു. ഇതാണ് ബൗളിങ് തുടരാന്‍ ബ്രാത്വെയ്റ്റിനു ഐസിസിയുടെ പച്ചക്കൊടി ലഭിക്കാനുള്ള കാരണം.

വിന്‍ഡീസിനു വേണ്ടി 85 ടെസ്റ്റുകളില്‍ ബ്രാത്വെയ്റ്റ് ഇതിനകം കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 51.65 ശരാശരിയില്‍ 29 വിക്കറ്റുകളെടുക്കുകയും ചെയ്തിട്ടുണ്ട്. 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളെടുത്തതാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.

അതേസമയം, വിന്‍ഡീസുമായുള്ള ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത അവരെ ആര്‍ അശിന്റെ ഫൈഫറിന്റെ മികവില്‍ ആദ്യദിനം 150 റണ്‍സിനു ഇന്ത്യ ഓള്‍ ഔട്ടാക്കിയിരുന്നു. മറുപടിയില്‍ രണ്ടു വിക്കറ്റിനു 312 റണ്‍സെന്ന ശക്തായ നിലയിലാണ് രണ്ടാംദിനം ഇന്ത്യ കളി അവസാനിപ്പിച്ചത്.

എട്ടു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യ ഇപ്പോള്‍ 162 റണ്‍സിനു മുന്നിലാണ്. ജയ്‌സ്വാളിനൊപ്പം നായകന്‍ രോഹിത് ശര്‍മയും (103) ടീമിനു വേണ്ടി സെഞ്ച്വറിയോടെ കസറിയിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 229 റണ്‍സെടുത്തു. രോഹിത്തും ആറു റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലുമാണ് പുറത്തായത്.

Story first published: Friday, July 14, 2023, 15:53 [IST]
Other articles published on Jul 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+