Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇതു സിറാജോ, സൂപ്പര്‍ മാനോ? അവിശ്വസനീയം, പറക്കും ക്യാച്ച്! വീഡിയോ

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം വണ്ടര്‍ ക്യാച്ചിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ്. ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പായിരുന്നു സിറാജിന്റെ അദ്ഭുത ക്യാച്ച്. ആദ്യ കാഴ്ചയില്‍ അതു ക്യാച്ചാണെന്നു ആര്‍ക്കും മനസ്സിലായിരുന്നില്ല. ഡൈവ് ചെയ്ത സിറാജിന്റെ കൈകളില്‍ നിന്നും ബോള്‍ വഴുതിപ്പോയെന്നായിരുന്നു കാണികള്‍ കരുതിയത്. പക്ഷെ റീപ്ലേയിലാണ് സിറാജിന്റെ അദ്ഭുത ക്യാച്ചില്‍ എല്ലാവരും ഞെട്ടിയത്.

ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിനെയായിരുന്നു സിറാജ് മടക്കിയത്. രവീന്ദ്ര ജഡേജയെറിഞ്ഞ 28ാം ഓവറിലെ അവസാന ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റംപിലേക്കു ടോസ് ചെയ്ത ബോള്‍ ബ്ലാക്ക്‌വുഡ് ക്രീസിനു പുറത്തേക്കിറങ്ങി ബൗണ്ടറി കടത്താന്‍ ശ്രമിക്കുകയായിരുന്നു.

MOHAMMAD SIRAJ

പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ട് ചെയ്യാന്‍ താരത്തിനായില്ല. മിഡ് ഓഫില്‍ സിറാജ് വായുവില്‍ ചാടിയുയര്‍ന്ന് ഒരു കൈയില്‍ ബോള്‍ കുരുക്കി ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. അല്‍പ്പനേരം ഗ്രൗണ്ടില്‍ കണ്ണടച്ചു കിടന്ന സിറാജിന്റെ മുഖത്ത് ക്യാച്ചിന്റെ ആഹ്ലാദമൊന്നും കണ്ടില്ല. ഓടിയെത്തിയ ടീമംഗങ്ങള്‍ സിറാജിനെ നെഞ്ചില്‍ തട്ടി അഭിനന്ദിക്കുകയായിരുന്നു.

മുഹമ്മദ് സിറാജിന്റെ ക്യാച്ച് വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ സിറാജിന്റെ ക്യാച്ചിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ഫാന്‍സ്. ഈ ക്യാച്ചിന്റെ ക്രെഡിറ്റ് വിരാട് കോലിക്കുമുണ്ട്. സിറാജിനെ ഈ തരത്തില്‍ മാറ്റിയെടുത്തത് തീര്‍ച്ചയായും കോലി തന്നെയാണ്. ഇപ്പോള്‍ കോലിയെപ്പോലെയുള്ള ക്യാച്ചുകള്‍ എടുക്കാനും തുടങ്ങിയിരിക്കുകയാണ് സിറാജെന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം.

മുഹമ്മദ് സിറാജ് പോലും ഇങ്ങനെയുള്ള ക്യാച്ചുകളെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ജസ്പ്രീത് ബുംറ നിങ്ങള്‍ക്കൊന്നും നാണമില്ലേയെന്നായിരുന്നു ഒരു പ്രതികരണം.

അതേസമയം, ഡൊമിനിക്കയില്‍ നടക്കുന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനതിരേ ഇന്ത്യയുടെ ആധിപത്യമാണ് കാണുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് 37 ഓവറുകള്‍ കഴിയുമ്പോള്‍ അഞ്ചു വിക്കറ്റിനു 84 റണ്‍സെന്ന നിലയിലാണ്.

ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റ് (20), ടാഗെനരെയ്ന്‍ ചന്ദര്‍പോള്‍ (12), റെയ്മണ്‍ റീഫര്‍ (2), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (14), ജോഷ്വ ഡാ സില്‍വ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. ഇന്ത്യയുടെ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. ഇരുവരും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശര്‍ദ്ദുല്‍ ടാക്കൂറിന് ഒരു വിക്കറ്റ്് ലഭിച്ചു.

Story first published: Wednesday, July 12, 2023, 22:54 [IST]
Other articles published on Jul 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+