IND vs WI: വമ്പന്‍ നാഴിക്കല്ല് തേടി ധവാന്‍, നേടിയാല്‍ കോലിക്കും രോഹിത്തിനുമൊപ്പം
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുകയെന്ന ദൗത്യത്തിലാണ് ക്യാപ്റ്റനും വെറ്ററന്‍ ഓപ്പണറുമായ ശിഖര്‍ ധവാന്‍. പരമ്പരനേട്ടത്തോടൊപ്പം ബാറ്റിങില്‍ ഒരു വമ്പന്‍ നാഴികക്കല്ലും അദ്ദേഹം ഈ പരമ്പരയില്‍ ലക്ഷ്യമിട്ടുന്നുണ്ട്. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വിശ്രമം നല്‍കിയതോടെയാണ് ധവാന് ഇന്ത്യന്‍ നായകനായി നറുക്കുവീണത്.
ഇതു രണ്ടാം തവണയാണ് അദ്ദേഹം ഒരു പരമ്പരയില്‍ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റന്‍ ധവാനായിരുന്നു.

വിന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ രോഹിത്തിനെക്കൂടാതെ വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരും കളിക്കുന്നില്ല. എങ്കിലും സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയ മാച്ച് വിന്നര്‍മാര്‍ ഈ പരമ്പരയില്‍ കളിക്കുന്നുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ 1000 റണ്‍സെന്ന നാഴികക്കല്ലിനു അരികിലാണ് ശിഖര്‍ ധവാന്‍. നിലവില്‍ ഇന്ത്യയുടെ രണ്ടു പേര്‍ക്കു മാത്രമേ വിന്‍ഡീസിനെതിരേ 1000ത്തിനു മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. ഒരാള്‍ നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ മുന്‍ നായകന്‍ വിരാട് കോലിയുമാണ്. രണ്ടു പേരും നടക്കാനിരിക്കുന്ന പരമ്പരയില്‍ കളിക്കുകയും ചെയ്യുന്നില്ല.
അന്താരാഷ്ട്ര ടി20യില്‍ 'നനഞ്ഞ പടക്കം', ഐപിഎല്ലില്‍ ഇവര്‍ അമിട്ടാവും!- സഞ്ജുവും

1000 റണ്‍സ് ക്ലബ്ബില്‍ അംഗമാവാന്‍ ശിഖര്‍ ധവാന് മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വേണ്ടത് 156 റണ്‍സാണ്. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയെങ്കിലും വിന്‍ഡീസിനെതിരേ ഇതിനു പ്രായശ്ചിത്തം ചെയ്യാമെന്ന ആത്മവിശ്വാസത്തിലാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ നിലവില്‍ 844 റണ്‍സാണ് ഏകദിനത്തില്‍ ധവാന്റെ സമ്പാദ്യം. 27 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം ഇത്രയും റണ്‍സ് നേയിയത്.

രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ധവാന്‍ തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. 2013ലെ ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി റണ്‍ചേസില്‍ 95 ബോളില്‍ 119 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ധവാന്റെ ഏറ്റവും മികച്ച ഇന്നിങ്‌സായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
IND vs ZIM: സിംബാബ്‌വെയില്‍ ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടീമിന് പുറത്ത്! മൂന്നു പേര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ വിരാട് കോലിയും രോഹിത് ശര്‍മയും ശിഖര്‍ ധവാനേക്കാള്‍ ഏറെ ദൂരം മുന്നിലാണ്. കോലി 2261 റണ്‍സും രോഹിത് 1601 റണ്‍സുമാണ് വിന്‍ഡീസിനെതിരേ വാരിക്കൂട്ടിയത്. വെറും 41 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 2261 റണ്‍സ് നേടിയിരിക്കുന്നത്.

2009ല്‍ വിന്‍ഡീസിനെതിരേ ആദ്യ മല്‍സരം കളിച്ച അദ്ദേഹത്തിനു 66.5 എന്ന മികച്ച ശരാശരിയുമുണ്ട്. ഒമ്പതു സെഞ്ച്വറികളും 11 ഫിഫ്റ്റികളും ഇതിനകം കോലി അടിച്ചെടുത്തു കഴിഞ്ഞു. 2018ല്‍ വിന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ കളിയിലും അദ്ദേഹം സെഞ്ച്വറിയുമായി ചരിത്രം കുറിച്ചിരുന്നു.
അതേസമയം, 34 ഇന്നിങ്‌സുകളിലാണ് രോഹിത് 1601 റണ്‍സ് സ്‌കോര്‍ ചെയ്തത്. 57.17 ശരാശരിയിലാണിത്. മൂന്നു സെഞ്ച്വറികളും 12 ഫിഫ്റ്റികളും ഹിറ്റ്മാന്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ഏകദിന ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍ , പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications