Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഐപിഎല്‍ ഹീറോ വേണ്ട!! പകരം മലയാളി താരം; രണ്ടാമങ്കത്തില്‍ ഈ മാറ്റം വേണം

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഇന്ത്യയുടെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടക്കമാവുകയാണ്. അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയമാണ് ഈ മല്‍സരത്തിനു വേദിയാവുക. മറ്റൊരു ആധികാരിക വിജയവുമായി പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാവും ശുഭ്മന്‍ ഗില്ലും സംഘവമിറങ്ങുക.

അഹമ്മദാബാദിലെ ആദ്യ ടെസ്റ്റില്‍ വെറും മൂന്നു ദിവസം കൊണ്ടാണ് കരീബിയന്‍ പടയെ ഇന്ത്യ തീര്‍ത്തത്. വിന്‍ഡീസിനെ ഇന്നിങ്‌സിനും 140 റണ്‍സിനും ഇന്ത്യ തരിപ്പണമാക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സ് തന്നെയായിരുന്നു ഇത്. എങ്കിലും അടുത്ത ടെസ്റ്റില്‍ ഇലവനില്‍ മാറ്റം ആവശ്യമാണ്. ആരാണ് പുറത്തു പോവേണ്ടതെന്നു നോക്കാം.

SAI SUDHARSAN

ടീമില്‍ നിന്നും ആരെ മാറ്റും?

വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിലും ഓപ്പണിങില്‍ കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യം തന്നെ മതി. ടെസ്റ്റില്‍ ടീമിന്റെ നിലവിലെ ബെസ്റ്റ് ഓപ്പണിങ് കോമ്പിനേഷന്‍ ഇതു തന്നെയാണ്. അതുകൊണ്ടു തന്നെ അതില്‍ അഴിച്ചുപണിയോ, പുതിയ പരീക്ഷണമോ ആവശ്യമില്ല.

പക്ഷെ മൂന്നാം നമ്പറില്‍ മാറ്റം ഇന്ത്യ വരുത്തിയേ തീരൂ. കാരണം നിലവിലെ ടെസ്റ്റ് ലൈനപ്പിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയായി മാറിയിരിക്കുകയാണ് യുവ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശന്‍. വലിയ പ്രതീക്ഷയോടെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടു വന്ന അദ്ദേഹം ബാറ്റിങില്‍ അമ്പെ പരാജയമായിരിക്കുകയാണ്.

യഥാര്‍ഥത്തില്‍ എന്താണ് സായിയുടെ പ്രശ്‌നമെന്നു വ്യക്തമല്ല. ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മൂര്‍ച്ച കുറഞ്ഞ ബൗളിങ് ആക്രമണത്തെ എല്ലാവരും വളരെ അനായാസം നേരിട്ടപ്പോള്‍ മുട്ടിടിച്ചത് സായിക്കു മാത്രമാണ്. 19 ബോളില്‍ ഒരു ഫോര്‍ പോലുമില്ലാതെ ഏഴു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.

ആദ്യ ബോള്‍ മുതല്‍ സായ് ഒട്ടും ആത്മവിശ്വാസത്തിലല്ല കാണപ്പെട്ടത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും പാടുപെട്ട അദ്ദേഹം ഒരു തവണ കെഎല്‍ രാഹുലിനെ സ്വന്തം പിഴവ് കാരണം റണ്ണൗട്ടുമാക്കേണ്ടതായിരുന്നു. ഭാഗ്യവശാല്‍ രാഹുല്‍ രക്ഷപ്പെട്ടുവെന്നു മാത്രം. ഈ ടെസ്റ്റില്‍ മാത്രമല്ല, കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും സായിയുടെ പ്രകടനം ആശാവഹമായിരുന്നില്ല.

മൂന്നു ടെസ്റ്റുകളിലായി 161 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തുള്ളൂ. ഒരു ഫിഫ്റ്റിയടക്കമാണിത്. ഇംഗ്ലണ്ടില്‍ കളിക്കവെയും സായിയുടെ ബാറ്റിങില്‍ ആത്മവിശ്വാസക്കുറവ് പ്രകടമായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം കണ്ടതു പോലെ വളരെ ഒഴുക്കോടെ ബാറ്റ് ചെയ്ത് റണ്‍സ് നേടുന്ന സായിയെ ടെസ്റ്റ് ജഴ്‌സിയില്‍ ഇനിയും കണ്ടിട്ടില്ല.

DEVDUTT PADIKKAL

സ്വന്തം ബാറ്റിങില്‍ ഒട്ടും ആത്മവിശ്വാസമില്ലാത്ത ഈ സാഹചര്യത്തില്‍ സായിക്കു അടുത്ത ടെസ്റ്റില്‍ ഇന്ത്യക്കു ഒരു ബ്രേക്ക് നല്‍കാം. അദ്ദേഹത്തിനും ടീമിനും ഇതായിരിക്കും നല്ലത്. പകരം മറുനാടന്‍ മലയാളിയും ഇടംകൈയന്‍ ബാറ്ററുമായ ദേവ്ദത്ത് പടിക്കലിനെ ഇലവനിലേക്കു വിളിക്കം. ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എയിലുമെല്ലാം മികച്ച ഫോമില്‍ നില്‍ക്കവെയാണ് അദ്ദേഹം ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തിയിരിക്കുന്നത്.

അടുത്ത ടെസ്റ്റില്‍ മൂന്നാമനായി സായിയേക്കാള്‍ നന്നായി ബാറ്റ് ചെയ്യാനും മികച്ച ഇന്നിങ്‌സ് കാഴ്ചവയ്ക്കാനും ദേവ്ദത്തിനു സാധിക്കുമെന്ന കാര്യവും ഉറപ്പാണ്. സായിക്കു പകരം അദ്ദേഹത്തെ എത്തിക്കുന്നതൊഴിച്ചാല്‍ പ്ലെയിങ് ഇലവനില്‍ മറ്റു മാറ്റങ്ങളുടെ ആവശ്യമില്ല. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും. അഞ്ചാമനായി വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലും കളിക്കും.

ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ ഓള്‍റണ്ടര്‍മാരായ രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് കളിക്കുക. ഒമ്പതാമന്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവുണ്ടാവും. പേസ് നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തന്നെയാവും ഒരിക്കല്‍ക്കൂടി കളിക്കുക.

Story first published: Monday, October 6, 2025, 13:38 [IST]
Other articles published on Oct 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+