Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇന്ത്യ അബദ്ധം കാണിച്ചു! എന്തുകൊണ്ട് അവനെ നേരത്തെ അയച്ചില്ല? തുറന്നടിച്ച് കുംബ്ലെ

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒരു നീക്കത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ മാറ്റത്തെയാണ് അദ്ദേഹം ചോദ്യം ചെയ്തിരിക്കുന്നത്. മല്‍സരത്തെക്കുറിച്ച് കമന്ററി പറയവെയായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും കോച്ച് രാഹുല്‍ ദ്രാവിഡിനെയും കുംബ്ലെ കുറ്റപ്പെടുത്തിയത്.

ഡൊമിനിക്കയില്‍ നടന്ന ടെസ്റ്റില്‍ വിന്‍ഡീസിനെതിരേ ഇന്നിങ്‌സിന്റെയും 141 റണ്‍സിന്റെയും വമ്പന്‍ ജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. ഇന്ത്യയുടെ ഇന്നിങ്‌സിനിടെ അരങ്ങേറ്റക്കാരും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ ബാറ്റിങില്‍ താഴേക്കു ഇറക്കിയ തീരുമാനത്തെയാണ് കുംബ്ലെ കുറ്റപ്പെടുത്തിയത്. ഏഴാം നമ്പറിലായിരുന്നു ഇഷാന്‍ ബാറ്റിങിനായി ക്രീസിലെത്തിയത്. വിരാട് കോലിയുടെ പുറത്താവലിനു ശേഷമായിരുന്നു ഇത്.

INDIAN TEAM

അജിങ്ക്യ രഹാനെയ്ക്കു പിറകില്‍ ആറാമനായി ഇഷാന്‍ ബാറ്റ് ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ രഹാനെ വെറും മൂന്നു റണ്‍സ് മാത്രമെടുത്ത് പുറത്തായതിനു പിന്നാലെ ജഡേജയെ ഇന്ത്യ ക്രീസിലേക്കു അയക്കുകയായിരുന്നു. ജിയോ സിനിമയ്ക്കു വേണ്ടി ടെസ്റ്റിനെക്കുറിച്ച് കമന്ററി പറയവെയായിരുന്നു ജഡേജയെ ആറാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്ത ഇന്ത്യന്‍ നീക്കത്തിനെതിരേ കുംബ്ലെ ആഞ്ഞടിച്ചത്.

ഇഷാന്‍ കിഷനായിരുന്നു ആറാം നമ്പറില്‍ ഏറ്റവും അനുയോജ്യനായ താരം. ഇന്ത്യ അതിവേഗത്തില്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്ന സമയമാണിത്. ഇന്ത്യയുടെ ലീഡ് 200 പിന്നിട്ടുകഴിഞ്ഞു. അരങ്ങേറ്റക്കാരനായ ഇഷാന് തന്റെ ക്ലാസ് തെളിയിക്കാന്‍ അനുവദിക്കേണ്ട ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും കുംബ്ലെ വ്യക്തമാക്കി.

വെറും ആറു റണ്‍സിന്റെ ഇടവേളയിലാണ് യശസ്വി ജയ്‌സ്വാളിനെയും രഹാനെയെയും ഇന്ത്യക്കു നഷ്ടമായത്. ടീം സ്‌കോര്‍ 350ല്‍ നില്‍ക്കെയായിരുന്നു 171 റണ്‍സോടെ ടോപ്‌സ്‌കോററായ ജയ്‌സ്വാള്‍ വീണത്. തുടര്‍ന്നെത്തിയ രഹാനെയ്ക്കു അധികം ആയുസ്സുണ്ടായില്ല. വെറും 11 ബോളുകളാണ് അദ്ദേഹത്തിനു ക്രീസില്‍ തുടരാനായത്. കെമര്‍ റോച്ചിനെതിരേ ഡ്രൈവിനു ശ്രമിച്ച രഹാനെയെ കവര്‍ ഏരിയയില്‍ ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തു (നാലിന് 356).

ANIL KUMBLE

തുടര്‍ന്നായിരുന്നു പരിചയസമ്പന്നനായ ജഡേജയുടെ വരവ്. ഇഷാനെ ഇന്ത്യ പിന്നിലേക്കു വലിക്കുകയായിരുന്നു. ടീം മാനേജ്മന്റെിന്റെ തീരുമാനം ശരിവയ്ക്കുന്ന മികച്ച ഇന്നിങ്‌സ് കളിക്കാന്‍ ജഡ്ഡുവിനു സാധിക്കുകയും ചെയ്തു. 82 ബോളില്‍ നിന്നും 37 റണ്‍സോടെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ അദ്ദേഹം പുറത്താവാതെ ക്രീസിസുണ്ടായിരുന്നു. മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജഡ്ഡുവിന്റെ ഇന്നിങ്‌സ്.

എന്നാല്‍ കോലി മടങ്ങിയ ശേഷം ക്രീസിലേക്കു വന്ന ഇഷാന്‍ റണ്ണെടുക്കാനാവാതെ വിഷമിക്കുകയും ചെയ്തു. ആദ്യത്തെ 19 ബോളിലും താരത്തിനു റണ്ണൊന്നും നേടാനായില്ല. 20ാമത്തെ ബോളില്‍ ഇഷാന്‍ സിംഗിള്‍ നേടിയതിനു പിന്നാലെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ രോഹിത് തീരുമാനിക്കുകയുമായിരുന്നു.

ഇഷാന്റെ അമിത പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങ് കണ്ട് രോഹിത്തിനു കലി കയറുകയും ചെയ്തിരുന്നു. റണ്ണെടുക്കാതെ തട്ടിയും മുട്ടിയും ക്രീസില്‍ നിന്ന് ഇഷാന്‍ സമയം പാഴാക്കുന്നതു കണ്ടതോടെ രോഹിത് ദേഷ്യത്തോടെ ഡ്രസിങ് റൂമില്‍ നിന്നും പുറത്തേക്കു വരികയായിരുന്നു. തുടര്‍ന്നു ഗ്രൗണ്ടിലുള്ള ഇഷാനു നേരെ ക്ഷുഭിതനായി ആംഗ്യങ്ങളും കാണിച്ചിരുന്നു.

അതിനു ശേഷമാണ് തൊട്ടടുത്ത ബോളില്‍ സിംഗിളെടുത്ത് ഇഷാന്‍ ടെസ്റ്റ് കരിയറിലെ ആദ്യത്തെ റണ്‍സ് കുറിച്ചത്. ഇഷാന്‍ അക്കൗണ്ട് തുറക്കണമെന്നാണ് ആഗ്രഹിച്ചതെന്നും അതു ചെയ്താല്‍ ഇന്നിറങ്‌സ് ഡിക്ലയര്‍ ചെയ്യാമെന്നുമുള്ള സന്ദേശമാണ് ഇഷാനു താന്‍ നല്‍കിയതെന്നായിരുന്നു മല്‍സരശേഷം രോഹിത് വെളിപ്പെടുത്തിയത്.

Story first published: Saturday, July 15, 2023, 11:42 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+