Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കറക്കി വീഴ്ത്തി ഇന്ത്യ, 88 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, ബിഷ്‌നോയ്ക്ക് നാല് വിക്കറ്റ്

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര ജയം. 88 റണ്‍സിനാണ് സന്ദര്‍ശകരായ ഇന്ത്യ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വിന്‍ഡീസിന്റെ പോരാട്ടം 15.4 ഓവറില്‍ 100 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌നോയിയും മൂന്ന് വിക്കറ്റ് വീതം പങ്കിട്ട അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഇതോടെ അഞ്ച് മത്സര പരമ്പര 4-1ന് ഇന്ത്യ. സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാണ് ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ തീരുമാനിച്ചത്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മക്ക് പകരമെത്തിയ ഇഷാന്‍ കിഷന്‍ 13 പന്തില്‍ 11 റണ്‍സുമായി മടങ്ങി. ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്. മോശം ഫോം തുടരുന്ന താരത്തിന്റെ ടി20 ലോകകപ്പ് സീറ്റ് പോലും ഇപ്പോള്‍ സംശയത്തിലായിരിക്കുകയാണ്. ഇഷാന്‍ മടങ്ങുമ്പോള്‍ ഇന്ത്യ 4.3 ഓവറില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു.

1

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശ്രേയസും ദീപക് ഹൂഡയും ചേര്‍ന്ന് അടിത്തറപാകി. 25 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സെടുത്ത ഹൂഡ പുറത്താവുമ്പോള്‍ ഇന്ത്യ 11.4 ഓവറില്‍ 2 വിക്കറ്റിന് 114 എന്ന മികച്ച നിലയിലായിരുന്നു. മോശം ഫോമിനെത്തുടര്‍ന്ന് പ്ലേയിങ് 11 പുറത്തായ ശ്രേയസ് മടങ്ങിവരവില്‍ മിന്നിച്ചു. 40 പന്തില്‍ 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സാണ് ശ്രേയസ് നേടിയത്.

നാലാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ് ഇത്തവണ അവസരം മുതലാക്കാനായില്ല. 11 പന്തില്‍ 2 ബൗണ്ടറിയടക്കം 15 റണ്‍സാണ് സഞ്ജുവിന് നേടാനായത്. ഫിനിഷര്‍ ദിനേഷ് കാര്‍ത്തികിനും (9 പന്തില്‍ 12) കാര്യമായൊന്നും ചെയ്യാനായില്ല. രണ്ട് ബൗണ്ടറിയാണ് കാര്‍ത്തിക് നേടിയത്. ഒരുവശത്ത് റണ്‍സുയര്‍ത്തിയ നായകന്‍ ഹര്‍ദിക് പാണ്ഡ്യ റണ്ണൗട്ടായത് ഇന്ത്യക്ക് തിരിച്ചടിയായി.

1

16 പന്തില്‍ 2 സിക്‌സും ഫോറും ഉള്‍പ്പെടെയാണ് ഹര്‍ദിക് 28 റണ്‍സ് നേടിയത്. 19.1 ഓവറില്‍ ഹര്‍ദിക് പുറത്താവുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റിന് 181 എന്ന നിലയിലായിരുന്നു. അക്ഷര്‍ പട്ടേല്‍ (7 പന്തില്‍ 9) അവസാന ഓവറിലെ നാലാം പന്തില്‍ പുറത്തായി. കുല്‍ദീപ് യാദവും (0) ആവേഷ് ഖാനും (1) പുറത്താവാതെ നിന്നു. വിന്‍ഡീസിനായി ഒഡെയ്ന്‍ സ്മിത്ത് മൂന്നും ജേസണ്‍ ഹോള്‍ഡര്‍, ഡൊമിനിക് ഡ്രേക്‌സ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ വിന്‍ഡീസിന് കൂട്ടചത്തകര്‍ച്ച നേരിട്ടു. ജേസണ്‍ ഹോള്‍ഡറെ (0) ആദ്യ ഓവറില്‍ത്തന്നെ മടക്കി ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങി. കുല്‍ദീപ് യാദവും രവി ബിഷ്‌നോയിയും ഇതിനെ മുതലാക്കി പന്തെറിഞ്ഞതോടെ വിന്‍ഡീസിന്റെ തകര്‍ച്ച വേഗത്തിലായി. ഷംറാ ബ്രോക്‌സിനെ (13) അക്ഷര്‍ മടക്കിയപ്പോള്‍ ഡെവോന്‍ തോമസിനെ (0) അക്ഷര്‍ തന്നെ ക്ലീന്‍ ബൗള്‍ഡാക്കി.

1

നിക്കോളാസ് പൂരനെ (3) കുല്‍ദീപ് യാദവ് പുറത്താക്കിയപ്പോള്‍ റോവ്മാന്‍ പവലിനെയും (9) കീമോ പോളിനെയും (0) രവി ബിഷ്‌നോയിയും മടത്തി. ഡൊമിനിക് ഡ്രേക്കസിനെയും (1) ഒഡെയ്ന്‍ സ്മിത്തിനെയും (0) കുല്‍ദീപ് യാദവും മടക്കി. 35 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സുമായി തകര്‍ത്തടിച്ച ഷിംറോന്‍ ഹെറ്റ്‌മെയറെ രവി ബിഷ്‌നോയ് പുറത്താക്കിയതോടെ വിന്‍ഡീസിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ഒബെഡ് മക്കോയിയെയും രവി ബിഷ്‌നോയ് പുറത്താക്കിയതോടെ വിന്‍ഡീസ് 100ന് കൂടാരം കയറി.

1

മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് ശര്‍മ വിശ്രമമെടുത്തപ്പോള്‍ നായകനായി ഹര്‍ദിക് പാണ്ഡ്യയെത്തി. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ പ്ലേയിങ് 11ലേക്കെത്തി.

പ്ലേയിങ് 11: ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍, രവി ബിഷ്നോയ്, അര്‍ഷദീപ് സിങ്

വെസ്റ്റ് ഇന്‍ഡീസ്: ഷംറാ ബ്രോക്സ്, ഷിംറോന്‍ ഹെറ്റ്മെയര്‍, നിക്കോളാസ് പൂരന്‍, ഡെവോന്‍ തോമസ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡീന്‍ സ്മിത്ത്, കീമോ പോള്‍, ഡൊമിനിക് ഡ്രേക്സ്, ഒബെഡ് മക്കോയ്, ഹെയ്ഡന്‍ വാല്‍ഷ്, റോവ്മാന്‍ പവല്‍

Story first published: Sunday, August 7, 2022, 23:44 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+