Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഉദിച്ചുയര്‍ന്ന സൂര്യകുമാര്‍, അടിയോടടി, ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യയുടെ തിരിച്ചുവരവ്. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു ഓവറും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ (76) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. റിഷഭ് പന്തും (33*) അവസരത്തിനൊത്തുയര്‍ന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. പിച്ചിലെ സ്വിങ്ങിന്റെയും ടേണിന്റെയും മുന്‍തൂക്കം മനസിലാക്കിയാണ് അദ്ദേഹം ഇത്തരമൊരു തീരുമാനമെടുത്തത്. ടീമില്‍ ഒരു മാറ്റം മാത്രം വരുത്തിയാണ് ഇന്ത്യ മൂന്നാം അങ്കത്തിനിറങ്ങിയത്. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പകരം ദീപക് ഹൂഡയെ പ്ലേയിങ് 11 ഉള്‍പ്പെടുത്തി.

1

ഇന്ത്യ പ്രതീക്ഷിച്ചപോലൊരു തുടക്കം ബൗളിങ്ങില്‍ നേടിയെടുക്കാനായില്ല. ഒന്നാം വിക്കറ്റില്‍ ബ്രണ്ടന്‍ കിങ്ങും (20) കെയ്ല്‍ മെയേഴ്സും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 20 പന്തില്‍ മൂന്ന് ബൗണ്ടറിയക്കം 20 റണ്‍സെടുത്ത ബ്രണ്ടന്‍ കിങ്ങിനെ പുറത്താക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യക്ക് ആദ്യ ആശ്വാസം നല്‍കിയത്.

എന്നാല്‍ ഒരു വശത്ത് കെയ്ല്‍ മെയേഴ്സ് തല്ലിത്തകര്‍ത്തു. ഒപ്പം ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും ചേര്‍ന്നതോടെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ന്നു. എന്നാല്‍ ഇന്ത്യയുടെ രക്ഷകനായി ഭുവനേശ്വര്‍ കുമാറെത്തി. 23 പന്തില്‍ 2 ഫോറും 1 സിക്സുമടക്കം 22 റണ്‍സ് നേടിയ പൂരനെ റിഷഭ് പന്തിന്റെ കൈയിലെത്തിച്ച ഭുവി മെയേഴ്സിനെയും (73) പുറത്താക്കി. 50 പന്തില്‍ 8 ഫോറും 4 സിക്സും ഉള്‍പ്പെടെയായിരുന്നു മെയേഴ്സിന്റെ പ്രകടനം.

1

നാലാം വിക്കറ്റില്‍ ഒത്തുകൂടിയ റോവ്മാന്‍ പവലും ഷിംറോന്‍ ഹെറ്റ്മെയറും ചേര്‍ന്ന് അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 14 പന്തില്‍ 2 ഫോറും 1 സിക്സും ഉള്‍പ്പെടെ 23 റണ്‍സ് നേടിയ റോവ്മാന്‍ പവലിനെ അര്‍ഷദീപ് സിങ്് പുറത്താക്കി. അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഹെറ്റ്മെയര്‍ റണ്ണൗട്ടായി. 14 പന്തില്‍ 2 ഫോറും 1 സിക്സും ഉള്‍പ്പെടെ 20 റണ്‍സാണ് താരം നേടിയത്. ഇതോടെ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 164 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് വിന്‍ഡീസ് ഒതുങ്ങി.

1

മറുപടിക്കിറങ്ങിയ ഇന്ത്യക്കായി രോഹിത് ശര്‍മ (5 പന്തില്‍ 11) തകര്‍ത്ത് തുടങ്ങിയെങ്കിലും പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു. ശ്രേയസ് അയ്യര്‍ (27 പന്തില്‍ 24) ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയെങ്കിലും ഒരുവശത്ത് സൂര്യകുമാര്‍ തല്ലിത്തകര്‍ത്തു. 44 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 76 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അദ്ദേഹം മൂന്നാമനായി മടങ്ങുമ്പോള്‍ ഇന്ത്യ 14.3 ഓവറില്‍ 135 എന്ന സ്‌കോറിലേക്കെത്തിയിരുന്നു.

ഹര്‍ദിക് പാണ്ഡ്യ (4) ക്ലിക്കായില്ലെങ്കിലും റിഷഭ് പന്ത് അവസരത്തിനൊത്തുയര്‍ന്നു. 26 പന്തില്‍ 3 ഫോറും 1 സിക്‌സുമുള്‍പ്പെടെയാണ് റിഷഭ് 33 റണ്‍സ് നേടിയത്. ദീപക് ഹൂഡയും (10*) പുറത്താവാതെ നിന്നു. വിന്‍ഡീസിനായി ഡൊമിനിക് ഡ്രേക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

1

ഇന്ത്യയുടെ പ്ലേയിങ് 11: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷദീപ് സിങ്

വിന്‍ഡീസ്: ബ്രണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്‌സ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ഷിംറോന്‍ ഹെറ്റ്‌മെയര്‍, ഡെവോന്‍ തോമസ്, റോവ്മാന്‍ പവല്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസീന്‍, അല്‍സാരി ജോസഫ്, ഒബെഡ് മക്കോയി, ഡൊമിനിക് ഡ്രേക്‌സ്

Story first published: Wednesday, August 3, 2022, 6:43 [IST]
Other articles published on Aug 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+