Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: വിജയത്തുടക്കം തേടി ഹിറ്റ്മാന്റെ ഇന്ത്യ, ഹൂഡയ്ക്കു അരങ്ങേറ്റം- സാധ്യതാ ടീം

അഹമ്മദാബാദ്: കൊവിഡ് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക വിതച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ച നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ ശക്തമായ ടീമിനെ അണിനിരത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ആദ്യമായി കളിക്കുന്ന ഏകദിന പരമ്പര കൂടിയാണിത്. വിജയത്തോടെ തന്നെ പുതിയ വൈറ്റ് ബോള്‍ ക്യാപ്റ്റനായുള്ള തുടക്കം ഗംഭീരമാക്കാനായിരിക്കും ഹിറ്റ്മാന്റെ ശ്രമം.

1

അഞ്ചു കളിക്കാരെയാണ് കൊവിഡ് കാരണം ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, നവദീപ് സെയ്‌നി എന്നിവരാണ് കൊവിഡ് കാരണം ഐസൊലേഷനില്‍ കഴിയുന്നത്. ഇവരില്‍ ധവാനും ശ്രേയസും പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പുള്ളവുമായിരുന്നു. ഇവര്‍ക്കു പകരക്കാരെ ആദ്യ മല്‍സരത്തില്‍ ഇറക്കാന്‍ ഇന്ത്യ തീരുമാനിച്ചു കഴിഞ്ഞു.

2

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും റുതുരാജ് ഗെയ്ക്വാദും കൊവിഡ് കാരണം ടീമിനു പുറത്തായത് ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷന്റെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടാക്കിയിരിക്കുകയാണ്. വൈസ് ക്യാപ്റ്റനും മറ്റൊരു ഓപ്പണറുമായ കെഎല്‍ രാഹുലിനു നേരത്തേ തന്നെ ആദ്യ ഏകദിനത്തില്‍ വിശ്രമം നല്‍കിയിരുന്നു.
ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി രണ്ടു പേരാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. മായങ്ക് അഗര്‍വാള്‍, ഇഷാന്‍ കിഷന്‍ എന്നിവരാണിത്. രണ്ടു പേരും നേരത്തേ ഏകദിന പരമ്പരയുടെ ഭാഗമല്ലായിരുന്നു.

3

ഇരുവരെയും പുതുതായി ടീമിലുള്‍പ്പെടുത്തിയതാണ്. ഇതില്‍ മായങ്ക് ക്വാറന്റീനിലാണ്. ഞായറാഴ്ച രാവിലെ മാത്രമേ ഇതു അവസാനിക്കുകയുള്ളു. അതുകൊണ്ടു തന്നെ പരിശീലനം പോലുമില്ലാതെ അദ്ദേഹത്തെ ആദ്യ ഏകദിനത്തില്‍ കളിപ്പിക്കേണ്ടി വരും.
എന്നാല്‍ ഇഷാന്‍ നേരത്തേ തന്നെ ടി20 പരമ്പരയ്ക്കുള്ള ടീമിലുള്ളതിനാല്‍ ബയോ ബബ്‌ളിനകത്താണ്. അതിനാല്‍ മായങ്കിനെപ്പോലെ പ്രത്യേകമായി ക്വാറന്റീനില്‍ കഴിയേണ്ടതില്ല. ഈ കാരണത്താല്‍ ആദ്യ ഏകദിനത്തില്‍ ടീം സെലക്ഷനു യോഗ്യനുമാണ്. അതിനാല്‍ തന്നെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഇഷാന്‍ തന്നെ കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

4

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ആദ്യമായി രോഹിത് ശര്‍മയ്ക്കു കീഴില്‍ കളിക്കുന്നുവെന്ന പ്രത്യേകത കൂടി ആദ്യ മല്‍സരത്തിനുണ്ട്. ഇത്തവണ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും കോലിയെ കളിക്കളത്തില്‍ കാണുക. സെഞ്ച്വറിക്കു വേണ്ടിയുള്ള 2019 മുതലുള്ള കാത്തിരിപ്പ് അദ്ദേഹം ഈ പരമ്പരയില്‍ അവസാപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവായിരിക്കും ഇറങ്ങുക. റിഷഭ് പന്തിന് അഞ്ചാം നമ്പറിലേക്കു മാറിക്കൊടുക്കേണ്ടി വരും. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും റിഷഭ് നാലാം നമ്പറിലായിരുന്നു ബാറ്റ് ചെയ്തത്.

5

ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറുമെന്നാണ് സൂചന. നേരത്തേ രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചില്ല. ഇത്തവണ ശ്രേയസ്, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരൊന്നും ടീമില്‍ ഇല്ലാത്തതിനാല്‍ ഹൂഡയ്ക്കു നറുക്കുവീഴാന്‍ സാധ്യത കൂടുതലാണ്. ആറാമത്തെ ബൗളിങ് ഓപ്ഷനായും അദ്ദേഹത്തെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്.

6

നീണ്ട ഇടവേളയ്ക്കു ശേഷം കുല്‍- ചാ ജോടി ആദ്യ ഏകദിനത്തില്‍ ഒരുമിച്ച് കളിച്ചേക്കും. യുസ്വേന്ദ്ര ചാഹലിനു പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പാണെങ്കിലും കുല്‍ദീപിനെ കളിപ്പിക്കുമോയെന്ന കാര്യമുറപ്പില്ല. കുല്‍ദീപിനു പകരം ഓള്‍റൗണ്ടര്‍ കൂടിയായ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ കളിപ്പിച്ചേക്കും.

7

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ അഭാവത്തില്‍ മുഹമ്മദ് സിറാജായിരിക്കും ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരായിരിക്കും അദ്ദേഹത്തിന്റെ പേസ് ബൗളിങ് പാര്‍ട്‌നര്‍മാര്‍. പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ടെങ്കിലും ബാറ്റിങില്‍ കൂടി ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ സാധിക്കുന്ന ചാഹര്‍, ശര്‍ദ്ദുല്‍ എന്നിവര്‍ക്കു മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത.

8

അതേസമയം, ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കം. ഇതുവരെ 133 മല്‍സരങ്ങളില്‍ ഇരുടീമുകളും കൊമ്പുകോര്‍ത്തപ്പോള്‍ 64 എണ്ണത്തില്‍ ജയം ഇന്ത്യക്കായിരുന്നു. 63 കളികളില്‍ വിന്‍ഡീസും ദയിച്ചു. രണ്ടു മല്‍സരങ്ങള്‍ ടൈയാവുകയും നാലെണ്ണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇന്ത്യയുടെ വിജയശതമാനം 50.39ഉം വിന്‍ഡീസിന്റേത് 49.60ഉം ആണ്.
ഞായറാഴ്ച ഉച്ചയ്ക്കു ഒരു മണിക്കാണ് ടോസ്. മല്‍സരം 1.30നു ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ്, ബ്രെന്‍ഡന്‍ കിങ്, ഷമാറ ബ്രൂക്ക്‌സ്, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാറി ജോസഫ്, അകീല്‍ ഹൊസെയ്ന്‍.

Story first published: Friday, February 4, 2022, 10:23 [IST]
Other articles published on Feb 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+