Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: പരമ്പര പിടിക്കാന്‍ ഹിറ്റ്മാനും സംഘവും, ടീമില്‍ ഒരു മാറ്റം?- സാധ്യതാ ഇലവന്‍

അഹമ്മദാബാദ്: ആദ്യ ഏകദിനത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പരമ്പര പിടിക്കുകയെന്ന ലക്ഷ്യത്തോടെ രോഹിത് ശര്‍മയുടെ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിനം ബുധനാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തന്നെ നടക്കും. ഉച്ചയ്ക്കു 1.30നാണ് മല്‍സരം ആരംഭിക്കുക. ഒരു മണിക്കായിരിക്കും ടോസ്.

ഇതേ വേദിയില്‍ തന്നെ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്യാന്‍ ഇന്ത്യക്കായിരുന്നു. ഇതാവര്‍ത്തിക്കാനായിരിക്കും ഹിറ്റ്മാന്റെയും സംഘത്തിന്റെയും ശ്രമം. ജയിക്കാനായാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അപരാജിത ലീഡ് നേടാന്‍ ഇന്ത്യക്കു സാധിക്കും.

1

ബൗളിങ് മികവിലായിരുന്നു ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചുകയറിയത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ ബൗളര്‍മാരുടെ അഭാവത്തിലും വിന്‍ഡീസിനെ 200ല്‍ താഴെ റണ്‍സിനു എറിഞ്ഞൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. സ്പിന്‍ ജോടികളായ യുസ്വേന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറുമായിരുന്നു ബൗളിങ് നിരയില്‍ ഏറ്റവും മികച്ചുനിന്നത്. ഒരിടവേളയ്ക്കു ശേഷം ദേശീയ ടീമിലേക്കു മടങ്ങിവരവ് വാഷിങ്ടണ്‍ ഉജ്ജ്വലമാക്കുകയും ചെയ്തു. ചാഹലിനു നാലു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ വാഷിങ്ടണ്‍ മൂന്നു വിക്കറ്റും നേടിയിരുന്നു. പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു.

2

ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. ബൗളിങിലായിരിക്കും ഇത്. കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഒഴിവാക്കി മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ ദീപക് ചാഹറിനെ ഇന്ത്യ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും.
കഴിഞ്ഞ മല്‍സരത്തില്‍ അഞ്ചു ബൗളര്‍മാരെയായിരുന്നു രോഹിത് ശര്‍മ പരീക്ഷിച്ചത്. ഇവരില്‍ വിക്കറ്റ് ലഭിക്കാതെ പോയ ഏക ബൗളര്‍ ശര്‍ദ്ദുലായിരുന്നു. ഏഴോവറില്‍ 38 റണ്‍സാണ് താരം വഴങ്ങിയത്. അദ്ദേഹത്തിനു പകരം ന്യൂ ബോള്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ ചാഹറിനെ കളിപ്പിച്ചാല്‍ അതു ടീമിനു കൂടുതല്‍ ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടീമില്‍ മറ്റു അഴിച്ചുപണികളൊന്നും ഇന്ത്യ നടത്താനിടയില്ല.

3

അരങ്ങേറ്റക്കാരനും ഓള്‍റൗണ്ടറുമായ ദീപക് ഹൂഡയ്ക്കു ബൗള്‍ ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ബാറ്റിങില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. കന്നി മല്‍സരത്തിന്റെ പരിഭ്രമമില്ലാതെ വളരെ കൂളായി ബാറ്റ് ചെയ്ത അദ്ദേഹം പുറത്താവാതെ 26 റണ്‍സെടുത്തിരുന്നു. 32 ബോളില്‍ രണ്ടു ബൗണ്ടറികളുള്‍പ്പെടെയായിരുന്നു ഇത്. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവിനോടൊപ്പം 62 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാനും ഹൂഡയ്ക്കായിരുന്നു. രണ്ടാം ഏകദിനത്തിലും ഇതോടെ താരത്തെ നിലനിര്‍ത്തുമെന്നുറപ്പായിരിക്കുകയാണ്.

4

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ച്വറിക്കു വേണ്ടിയുള്ള കാത്തിരിപ്പ് രണ്ടാം ഏകദിനത്തില്‍ അവസാനിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ വെറും നാലു ബോളുകളുടെ ആയുസ്സ് മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. ഇതിനിടെ രണ്ടു ബൗണ്ടറികള്‍ നേടിയിട്ടും കോലി വീണ്ടുമൊരു വമ്പന്‍ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു. സാധാരണയായി പക്വതയോടെ കളിക്കാറുള്ള അദ്ദേഹത്തില്‍ നിന്നും ഇത്തരമൊരു ഇന്നിങ്‌സ് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. രണ്ടാം ഏകദിനത്തില്‍ കോലി കുറേക്കൂടി ശ്രദ്ധയോടെ ബാറ്റ് വീശാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

5

അതേസമയം, കരെണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ആദ്യ കളിയിലേറ്റ പ്രഹരത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും രണ്ടാം ഏകദിനത്തില്‍ കളിക്കുക. ടീമില്‍ ചില മാറ്റങ്ങള്‍ അവര്‍ വരുത്താനിടയുണ്ട്. ഇന്ത്യയുടെ സ്പിന്‍ ബൗളിങ് ആക്രമണത്തെ എങ്ങനെ നേരിയുമെന്നതായിരിക്കും വിന്‍ഡീസ് നേരിടുന്ന പ്രധാന വെല്ലുവിളി. ആദ്യ ഏകദിനത്തിലേതു പോലെയൊരു ബാറ്റിങ് തകര്‍ച്ച നേരിതിരിക്കാന്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങ് നിരയ്‌ക്കെതിരേ അവര്‍ക്കു പിടിച്ചുനിന്നേ തീരൂ.

സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍/ ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, പ്രസിദ്ധ് കൃഷ്ണ.

വെസ്റ്റ് ഇന്‍ഡീസ്- ഷെയ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രെന്‍ഡന്‍ കിങ്, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ജാസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഫാബിയന്‍ അലെന്‍, അല്‍സാറി ജോസഫ്, കെമര്‍ റോച്ച്.

Story first published: Monday, February 7, 2022, 12:00 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+