IND vs WI: ആഞ്ഞടിക്കല്‍ മാത്രമല്ല ബാറ്റിങ്, റിഷഭിന് അതേ അറിയൂ!- ഇഷാനെ പുകഴ്ത്തി പൊള്ളോക്ക്
വെസ്റ്റ് ഇന്‍ഡീഡുമായുള്ള ആദ്യ ഏകദിനത്തില്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് വിക്കറ്റി കീപ്പര്‍മാര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഒന്നു റിഷഭ് പന്തായിരുന്നെങ്കില്‍ മറ്റൊരാള്‍ ഇഷാന്‍ കിഷനായിരുന്നു. റിഷഭായിരുന്നു വിക്കറ്റ് കാത്തത്. ഇഷാന് സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായാണ് താരം കളിച്ചത്. വളരെ പക്വതയുള്ള ഇന്നിങ്‌സായിരുന്നു ഇഷാന്‍ കാഴ്ചവച്ചത്.

36 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 28 റണ്‍സ് താരം നേടിയിരുന്നു. രോഹിത്തിനൊപ്പം ആദ്യ വിക്കറ്റല്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ഇഷാനു സാധിച്ചു. റിഷഭ് ആവട്ടെ ഒമ്പതു ബോളില്‍ 11 റണ്‍സെടുത്ത് നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്ണൗട്ടാവുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ ഷോട്ട് ബൗളര്‍ അല്‍സാറി ജോസഫിന്റെ കാലില്‍ തട്ടിയ ശേഷം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള വിക്കറ്റില്‍ പതിക്കുകയായിരുന്നു. അപ്പോള്‍ ക്രീസിനു പുറത്തായിരുന്ന റിഷഭിന് ഇതോടെ റണ്ണൗട്ടായി മടങ്ങേണ്ടി വരികയും ചെയ്തു.

ഇഷാന്റെ പക്വതയാര്‍ന്ന ബാറ്റിങിനെ പ്രശംസിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളറും മുന്‍ ക്യാപ്റ്റനുമായിരുന്ന ഷോണ്‍ പൊള്ളോക്ക്. റിഷഭിനെയും ഇഷാനെയും അദ്ദേഹം താരതമ്യം ചെയ്യുകയും ചെയ്തു.
ഒരു ദിശയില്‍ മാത്രം കളിക്കാന്‍ അറിയാവുന്ന ബാറ്ററാണ് റിഷഭ് പന്തെന്നു ഷോണ്‍ പൊള്ളോക്ക് ചൂണ്ടിക്കാട്ടി. സാഹചര്യത്തിനു അനുസരിച്ചു തന്റെ ശൈലിയില്‍ മാറ്റം കൊണ്ടു വരാന്‍ റിഷഭ് ശ്രമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
റിഷഭ് പന്തിന്റെ ബാറ്റിങ് നോക്കുമ്പോള്‍ ചില സമയങ്ങളില്‍ നമുക്ക് വിമര്‍ശിക്കേണ്ടിവരും. കാരണം ഒരേ രീതിയിലാണ് അദ്ദേഹം എല്ലായ്‌പ്പോഴും ബാറ്റ് ചെയ്യാറുള്ളത്.

വളരെ അഗ്രസീവായി കളിക്കാന്‍ റിഷഭിന് ഇഷ്ടമാണ്. സാഹചര്യം എതിരാണെങ്കില്‍പ്പോലും അതു കണക്കിലെടുക്കാതെ റിഷഭ് അഗ്രസീവായി തന്നെ ബാറ്റ് ചെയ്യുന്നതായി കാണാം. തന്റെ സമീപനത്തില്‍ അദ്ദേഹം ഒരു മാറ്റവും വരുത്താറില്ല. എന്നാല്‍ വിന്‍ഡീസിനെതിരേ ഇഷാന്‍ കിഷന്റെ ഇന്നിങ്‌സ് എന്നെ വളരെയധികം ആകര്‍ഷിച്ചു. റിഷഭിനെപ്പോലെ അഗ്രസീവായി കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളായിട്ടും അതു നിയന്ത്രിച്ച് വളരെ ക്ഷമയോടെ, സാഹചര്യം മനസ്സിലാക്കിയാണ് അദ്ദേഹം കളിച്ചതെന്നും പൊള്ളോക്ക് വിലയിരുത്തി.

ബൗളര്‍മാര്‍ക്കെതിരേ ആഞ്ഞടിച്ച് അതിവേഗം റണ്‍സെടുക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. ഇതു മനസ്സിലാക്കിയാണ് ഇഷാന്‍ കിഷന്‍ ബാറ്റ് ചെയ്തത്. സാഹചര്യത്തിനു അനുസരിച്ച് അദ്ദേഹം ശൈലിയില്‍ മാറ്റം വരുത്തി. നേരത്തേ വളരെ അഗ്രസീവായി റണ്‍സ് അടിച്ചുകൂട്ടുന്ന ഇഷാനെ നമ്മള്‍ കണ്ടിട്ടുണ്ട്, അദ്ദേഹത്തിനു അതു സാധിക്കുമെന്നു നമുക്ക് അറിയുകയും ചെയ്യാം. ഐപിഎല്ലിലും ടി20 ഫോര്‍മാറ്റിലുമെല്ലാം ഇഷാനില്‍ നിന്നും വെടിക്കെട്ട് ഇന്നിങ്‌സുകള്‍ നമ്മള്‍ നേരത്തേ കണ്ടതാണ്.

പക്ഷെ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്മായൊരു ഇന്നിങ്‌സായിരുന്നു ആദ്യ ഏകദിനത്തില്‍ ഇഷാന്‍ കിഷന്റേത്. ഈ ചെറിയ പ്രായത്തിലും സാഹചര്യം മനസ്സിലാക്കി ഈ രീതിയില്‍ ഒരു യുവതാരം കളിക്കുന്നത് നല്ല കാര്യമാണ്. തന്റെ ബാറ്റിങ് പങ്കാളി മണിക്കൂറില്‍ 100 മൈല്‍ വേഗത്തില്‍ കുതിക്കുമ്പോള്‍ താന്‍ അനാവശ്യ റിസ്‌കെടുക്കേണ്ട കാര്യമില്ലെന്നു മനസ്സിലാക്കിയാണ് ഇഷാന്‍ കളിച്ചത്. മോശം ബോളുകള്‍ക്കായി കാത്തിരുന്ന് അദ്ദേഹം ഷോട്ടുകള്‍ കളിക്കുകയും ചെയ്തതായി പൊള്ളോക്ക് വിലയിരുത്തി.

റിഷഭ് പന്തും ഇഷാന്‍ കിഷനും ജൂനിയര്‍ തലം മുതല്‍ ഒരുമിച്ച് കളിച്ചിട്ടുള്ള, സമാനമായ രീതിയില്‍ ബാറ്റ് ചെയ്യുന്ന താരങ്ങള്‍ കൂടിയാണ്. പക്ഷെ റിഷഭ് സമീപകാലത്തായി തന്റെ അശ്രദ്ധമായ ബാറ്റിങ് രീതിയുടെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടിട്ടുള്ളത്. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലും ഇതു കണ്ടിരുന്നു. ടെസ്റ്റില്‍പ്പോലും ഒട്ടും ക്ഷമയില്ലാതെ ആദ്യ ബോളില്‍ തന്നെ വമ്പന്‍ ഷോട്ടിനു ശ്രമിച്ച് റിഷഭ് പല തവണ വിക്കറ്റ് വലിച്ചെറിഞ്ഞിട്ടുണ്ട്.

സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പുറത്താവലിന്റെ പേരില്‍ റിഷഭ് പന്ത് നേരിട്ട വിമര്‍ശനം കുറച്ചൊന്നുമായിരുന്നില്ല. മല്‍സരം നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കെ ക്രീസിലെത്തിയ റിഷഭ് വെറും മൂന്നു ബോളുകളാണ് നേരിട്ടത്. ആദ്യത്തെ രണ്ടു ബോളിലും റണ്ണെടുക്കാന്‍ സാധിക്കാതെ പോയ അദ്ദേഹം മൂന്നാമത്തെ ബോളില്‍ ക്രീസിനു പുറത്തക്കിറങ്ങി വമ്പന്‍ ഷോട്ടിനു ശ്രമിക്കുകയും ബാറ്റില്‍ എഡ്ജായ ശേഷം വിക്കറ്റ് കീപ്പര്‍ക്കു അനായാസ ക്യാച്ച് സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതു ഇന്ത്യയുടെ പരാജയത്തിനു വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ തൊട്ടടുത്ത ടെസ്റ്റില്‍ റിഷഭ് തകര്‍ച്ചയുടെ വക്കില്‍ നിന്നും സെഞ്ച്വറിയുമായി ഇന്ത്യയെ രക്ഷിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications