Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കോലിക്കു സംഭവിച്ചത് അവിശ്വസനീയം! എവിടെയാണ് പിഴച്ചതെന്നു കൈഫ് പറയുന്നു

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ പുറത്താവലില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ താരം മുഹമ്മദ് കൈഫ്. 30 ബോളില്‍ മൂന്നു ബൗണ്ടറികളോടെ 18 റണ്‍സെടുത്ത അദ്ദേഹം ഒഡെയ്ന്‍ സ്മിത്തിന്റെ ഗുഡ്‌ലെങ്ത്ത് ബോളില്‍ വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പിനു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു. ഡ്രൈവിനു ശ്രമിച്ച കോലിയുടെ ബാറ്റില്‍ എഡ്ജായ ശേഷമാണ് ഹോപ്പിന്റെ ഗ്ലൗസുകളിലൊതുങ്ങിയത്.

പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയത്. നേരത്തേ നടന്ന ആദ്യ കളിയിലും അദ്ദേഹം ഫ്‌ളോപ്പായിരുന്നു. നാലു ബോളില്‍ എട്ടു റണ്‍സാണ് കോലിക്കു സ്‌കോര്‍ ചെയ്യാനായത്.

1

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ കളിയില്‍ പുള്‍ ഷോട്ടിനു ശ്രമിച്ചാണ് വിരാട് കോലി പുറത്തായത്. രണ്ടാമത്തെ മല്‍സരത്തിലേക്കു വന്നാല്‍ ഷോട്ട് കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാല്‍ ശരിയായ സമയത്തു മുന്നിലേക്കു വന്നില്ലെന്നു നമുക്കു കാണാന്‍ സാധിക്കും.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരില്‍ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ഇതേ രീതിയിലാണ് കോലി പുറത്തായത്. പക്ഷെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ വിക്കറ്റിനു പിറകില്‍ ക്യാച്ച് നല്‍കി അദ്ദേഹം പുറത്തായെന്നു തനിക്കു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ മുഹമ്മദ് കൈഫ് പറഞ്ഞു.

2

വിരാട് കോലിയെ പുറത്താക്കിയതിനുള്ള ക്രെഡിറ്റ് ബൗളര്‍ക്കു അവകാശപ്പെട്ടതാണ്. പക്ഷെ 12,000ത്തിനു മുകളില്‍ ഏകദിന റണ്‍സ് സ്വന്തം പേരിലുള്ള താരമാണ് കോലി. ഈ രീതിയില്‍ ബാറ്റര്‍മാരെ ബൗളര്‍മാര്‍ കുരുക്കുന്നത് നമ്മള്‍ പല തവണ കണ്ടു കഴിഞ്ഞതാണ്. പക്ഷെ ഫോമിലായിരുന്ന സമയത്ത് ഇത്തരം ബോളുകള്‍ മിഡ് ഓഫിലൂടെ ബൗണ്ടറിയിലേക്കു പായിച്ചിട്ടുള്ള താരമാണ് കോലി. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിനു അതു സാധിക്കുന്നില്ല. ആത്മവിശ്വാസക്കുറവ് തന്നെയായിരിക്കാം കോലിയെ അലട്ടുന്നതെന്നാണ് തോന്നുന്നതെന്നും മുഹമ്മദ് കൈഫ് നിരീക്ഷിച്ചു.

3

ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും ഇതേ അഭിപ്രായം തന്നെയാണുണ്ടായിരുന്നത്. രണ്ടാം ഏകദിനത്തിലെ പുറത്താവലിലേക്കു വന്നാല്‍ ഒഡെയ്ന്‍ സ്മിത്തിനെതിരേ ഒരു ഷോര്‍ട്ട് ബോളായിരുന്നു വിരാട് കോലി പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഫുട്ട്‌വര്‍ക്കില്‍ സംഭവിച്ച പിഴവാണ് തിരിച്ചടിയായത്. എഡ്ജായതോടെ വിക്കറ്റ് കീപ്പര്‍ പിടികൂടുകയും ചെയ്തു. ഫുട്ട് വര്‍ക്ക് ശരിയായിരുന്നെങ്കില്‍ കോലി അതു ബൗണ്ടറിയിലേക്കു പായിക്കേണ്ടതായിരുന്നെന്നും ഹര്‍ഭജന്‍ വിലയിരുത്തി.

4

അതേസമയം, 238 റണ്‍സിന്റെ വിജയലക്ഷ്യമാണ് രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ ഒമ്പതു വിക്കറ്റിനു 237 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവിന്റെ (64) ഫിഫ്റ്റിയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ (49) ഇന്നിങ്‌സുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറ്റാരും തന്നെ ഇന്ത്യന്‍ നിരയില്‍ 30 റണ്‍സ് തികച്ചില്ല. കരിയറിലെ രണ്ടാം ഏകദിനം കളിട്ട ദീപക് ഹൂഡ 29 റണ്‍സ് നേടി. വാഷിങ്ടണ്‍ സുന്ദര്‍ 24 റണ്‍സിനും പുറത്തായി.

5

ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 12 ഓവറാവുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സൂര്യ- രാഹുല്‍ സഖ്യം ടീമിനെ കരകയറ്റി. 91 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. എന്നാല്‍ രാഹുല്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായതോടെ ഇന്ത്യയുടെ താളം തെറ്റുകയായിരുന്നു. വിന്‍ഡീസിനു വേണ്ടി അല്‍സാറി ജോസഫും ഒഡെയ്ന്‍ സമിത്തും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

Story first published: Wednesday, February 9, 2022, 20:47 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+