Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സൂര്യ ഹീറോടാ, ഹീറോ- കൈഫിനെ കടത്തിവെട്ടി! ഏകദിന ചരിത്രത്തില്‍ ഇതാദ്യം

ഇന്ത്യന്‍ മധ്യനിര ബാറ്റിങിലെ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കളിച്ച ഇന്നിങ്‌സുകളിലെല്ലാം മികച്ച പ്രകടനം നടത്തിയ അദ്ദേഹം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തന്റെ സ്ഥാനം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലും സൂര്യ നിരാശപ്പെടുത്തിയില്ല. ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടവെ 64 റണ്‍സുമായി അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി.

1

ഈ പ്രകടനത്തോടെ അടുത്ത വര്‍ഷം നടക്കാനിരിക്കു ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും സൂര്യ തന്റെ സ്ഥാനമുറപ്പാക്കിയിരിക്കുകയാണ്. നേരത്തേ വിന്‍ഡീസിനെതിരായ ആദ്യ ഏകദിനവത്തില്‍ റണ്‍ചേസില്‍ പുറത്താവാതെ 34 റണ്‍സുമായി അദ്ദേഹം തിളങ്ങിയിരുന്നു.

2

രണ്ടാം ഏകദിനത്തിലെ പ്രകടനത്തോടെ ഏകദിന ചരിത്രത്തില്‍ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡിന് സൂര്യകുമാര്‍ യാദവ് അര്‍ഹനായിരിക്കുകയാണ്. കരിയറിലെ ആദ്യത്തെ ആറ് ഏകദിനങ്ങളിലും 30 പ്ലസ് സ്‌കോര്‍ ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ താരമായിരിക്കുകയാണ് അദ്ദേഹം.
നേരത്തേ നടന്ന ആദ്യ ഏകദിനത്തില്‍ 34 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറ്റൊരാള്‍ക്കുമില്ലാത്ത റെക്കോര്‍ഡ് സൂര്യയെ തേടിയെത്തിയിരുന്നു. ആദ്യത്തെ അഞ്ച് ഏകദിനങ്ങളിലും 30 പ്ലസ് സ്‌കോര്‍ ചെയ്ത ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ലോക ക്രിക്കറ്റില്‍ തന്നെ ആര്‍ക്കുമില്ലാത്ത റെക്കോര്‍ഡും സൂര്യ തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. 31*, 53, 40, 39, 34*, 64 എന്നിങ്ങനെയാണ് ഇതുവരെ കളിച്ച ഇന്നിങ്‌സുകളില്‍ താരത്തിന്റെ സ്‌കോറുകള്‍.

3

കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലൂടെയെയായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ഏകദിന അരങ്ങേറ്റം. ഈ മല്‍സരത്തില്‍ 31 റണ്‍സെടുത്താണ് അദ്ദേഹം വരവറിയിച്ചത്. ലങ്കയ്‌ക്കെതിരായ അടുത്ത കളിയിലും സൂര്യ നിരാശപ്പെടുത്തിയില്ല. ഏകദിന കരിയറിലെ ആദ്യത്തെ ഫിഫ്റ്റി അദ്ദേഹം ഈ മല്‍സരത്തില്‍ കണ്ടെത്തി. 53 റണ്‍സായിരുന്നു നേടിയത്. ലങ്കയുമായുള്ള മൂന്നാമത്തെ കളിയില്‍ 40 റണ്‍സും സൂര്യ സ്‌കോര്‍ ചെയ്തു.

4

അതിനു ശേഷം കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് അദ്ദേഹം കളിച്ചത്. ആദ്യ രണ്ടു മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നെങ്കിലും അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ടീമില്‍ ഇടം ലഭിച്ചു. റണ്‍ചേസില്‍ 39 റണ്‍സ് സൂര്യ നേടുകയും ചെയ്തു.

5

ഏകദിനത്തില്‍ ആദ്യത്തെ ആറ് ഏകദിനങ്ങളില്‍ കൂടുതല്‍ റണ്‍സെടുത്ത ആറാമത്തെ ഇന്ത്യന്‍ താരവുമായി മാറിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. 261 റണ്‍സോടെയാണ് അദ്ദേഹം ആറാമനായിരിക്കുന്നത്. 65.25 ശരാശരിയില്‍ 103.57 സ്‌ട്രൈക്ക് റേറ്റോടെയാണിത്. നേരത്തേ ഈ പൊസിഷനിലുണ്ടായിരുന്നത് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായ മുഹമ്മദ് കൈഫായിരുന്നു. 244 റണ്‍സാണ് കൈഫിന്റെ സമ്പാദ്യം. എന്നാല്‍ ഇപ്പോള്‍ കൈഫിനെ കടത്തിവെത്തിയിരിക്കുകയാണ് സൂര്യ.

6

ഈ ലിസ്റ്റിലെ ഒന്നാമന്‍ മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധുവാണ്. 293 റണ്‍സ് ആദ്യത്തെ ആറിന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം നേടിയിട്ടുണ്ട്. നിലവില്‍ ടീമിന്റെ ഭാഗമായ ശ്രേയസ് അയ്യര്‍ (281), രമണ്‍ ലാംബ (278), ക്രിസ് ശ്രീകാന്ത് (267) എന്നിവരാണ് രണ്ടു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

വിന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം

വിന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ഏകദിനത്തില്‍ 238 റണ്‍സിന്റെ വിജയലക്ഷ്യാണ് വെസ്റ്റ് ഇന്‍ഡീസിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. മുന്‍നിര നിരാശപ്പെടുത്തിയ കളിയില്‍ സൂര്യകുമാര്‍ യാദവ് (64), വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (49) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 83 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതാണ് സൂര്യയുടെ ഇന്നിങ്‌സ്. രാഹുല്‍ 48 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.
ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. മൂന്നു വിക്കറ്റിനു 43 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ രക്ഷിച്ചത് സൂര്യ- രാഹുല്‍ ജോടിയായിരുന്നു. 91 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത്.

Story first published: Wednesday, February 9, 2022, 18:41 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+