മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ ക്യാച്ചുകളെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് റിഷഭ് പന്തിനെ തേടിയെത്തിയത്. അവസാന കളിയില്‍ വിക്കറ്റ് കാക്കാനിറങ്ങുമ്പോള്‍ ചരിത്രം തിരുത്താന്‍ വെറുമൊരു ക്യാച്ച് മാത്രമായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നത്. അതു റിഷഭ് സാധിച്ചെടുക്കുകയും ചെയ്തു.
കുല്‍ദീപ് യാദവിന്റെ ബൗളിങില്‍ ഫാബിയന്‍ അലെനെ ആദ്യ ബോളില്‍ തന്നെ പിടികൂടിയതോടെയാണ് റിഷഭ് വമ്പന്‍ നേട്ടം കൈക്കലാക്കിയത്. പരമ്പരയില്‍ അദ്ദേഹത്തിന്റെ എട്ടാമത്തെ ക്യാച്ച് കൂടിയായിരുന്നു ഇത്.

നേരത്തേ ഏഴു ക്യാച്ചുകളെടുത്ത നയന്‍ മോംഗിയയുടെ പേരിലായിരുന്നു ഓള്‍ടൈം റെക്കോര്‍ഡ്. 1994ല്‍ ശ്രീലങ്കയ്‌ക്കെിരായ പരമ്പരയിലായിരുന്നു ഏഴു ക്യാച്ചുകളുമായി മോംഗിയ റെക്കോര്‍ഡിട്ടത്. ഇതാണ് റിഷഭ് പഴങ്കഥയാക്കിയിരിക്കുന്നത്. ഈ വിക്കറ്റ് കീപ്പര്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ വെറ്ററന്‍ വിക്കറ്റ് കീപ്പറായ വൃധിമാന്‍ സാഹയാണ്. ആറു വീതം ക്യാച്ചുകളുമായാണ് രണ്ടു സ്ഥാനങ്ങളും അദ്ദേഹം പിടിച്ചുവാങ്ങിയത്. 2010ല്‍ ന്യൂസിലാന്‍ഡിനെയും 2014ല്‍ ബംഗ്ലാദേശിനെതിരേയുമാണ് സാഹ ആറു വീതം ക്യാച്ചുകളെടുത്തത്.

വിക്കറ്റ് കീപ്പിങില്‍ റെക്കോര്‍ഡിടുന്നതിനൊപ്പം ബാറ്റിങിലും മികച്ച പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവയ്ക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങിയുള്ള പരീക്ഷണം ഫ്‌ളോപ്പായെങ്കിലും അവസാന ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ഫിഫ്റ്റിയുമായി താരം മിന്നിച്ചു. 54 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 56 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്.
ഏകദിനത്തിലെ അവസാനത്തെ ഏഴ് ഇന്നിങ്‌സുകളെടുത്താല്‍ നാലെണ്ണത്തിലും അദ്ദേഹത്തിനു ഫിഫ്റ്റി നേടാനായിട്ടുണ്ട്. അവസാനമായി കളിച്ച 12 ഏകദിനങ്ങളെടുത്താല്‍ 116.54 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ചു ഫിഫ്റ്റികളടക്കം 486 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. 20 സിക്‌സറുകളും താരം വാരിക്കൂട്ടി.

അതേസമയം, വിന്‍ഡീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന കളിയില്‍ 96 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും നിക്കോളാസ് പൂരന്‍ നയിച്ച വിന്‍ഡീസിനെ നിഷ്പ്രഭരാക്കിയത്. 266 റണ്‍സിന്റെ വിജയലക്ഷ്യമാണ് വിന്‍ഡീസിനു ഇന്ത്യ നല്‍കിയത്. മൂന്നിന് 42 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ രക്ഷിച്ചത് ശ്രേയസ് അയ്യര്‍- റിഷഭ് പന്ത് സഖ്യമാണ്. നാലാം വിക്കറ്റില്‍ ഇരുവരും 110 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. ശ്രേയസ് 111 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെ 80 റണ്‍സ് നേടി.
മറുപടി ബാറ്റിങില്‍ വിന്‍ഡീസ് പതിവുപോലെ തകര്‍ന്നു. 37.1 ഓവറില്‍ 169 റണ്‍സിനു അവരുടെ റണ്‍ചേസ് അവസാനിച്ചു. ഒഡെയ്ന്‍ സ്മിത്തും (36) നായകന്‍ പൂരനുമാണ് (34) വിന്‍ഡീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്നു വിക്കറ്റുകള്‍ വീതം നേടി.

Click it and Unblock the Notifications