IND vs WI: കോലിക്കു ജസ്റ്റ് മിസ്സ്, രോഹിത് ഭാഗ്യവാന്‍! ഇന്ത്യ വന്‍ റെക്കോര്‍ഡിനരികെ
വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പര കഴിയുന്നതോടെ വലിയൊരു നാഴികക്കല്ല് ഇന്ത്യന്‍ ടീം പൂര്‍ത്തിയാക്കും. ഈ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മയ്ക്കും അഭിമാനിക്കാവുന്ന നേട്ടമായിരിക്കും ഇത്. രോഹിത് സ്ഥിരം ക്യാപ്റ്റനായ ശേഷം ഇന്ത്യ കളിക്കുന്ന ആദ്യത്തെ ഏകദിന പരമ്പയെന്ന പ്രത്യേകതും ഈ പരമ്പരയ്ക്കുണ്ട്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുന്നത്.
ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരം. മൂന്നു മല്‍സരങ്ങളും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്. പകലും രാത്രിയുമായിട്ടാണ് മുഴുവന്‍ മല്‍സരങ്ങളും നടക്കുന്നത്.

1000 ഏകദിന മല്‍സരങ്ങളെന്ന സ്വപ്‌നതുല്യമായ നേട്ടമാണ് പരമ്പരയില്‍ രോഹിത് ശര്‍മയെയും സംഘത്തെയും കാത്തിരിക്കുന്നത്. ടീമിനെ നയിക്കുന്നതിനാല്‍ ഏകദിനത്തില്‍ 1000ാമത്തെ കളിയില്‍ ക്യാപ്റ്റനായ താരമെന്ന റെക്കോര്‍ഡ് രോഹിത്തിനും സ്വന്തമാവും. നിലവില്‍ ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ മറ്റൊരു ടീമും 1000 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ഐതിഹാസിക നേട്ടമാണ് മെന്‍ ഇന്‍ ബ്ലൂവിനെ കാത്തിരിക്കുന്നതെന്നു നിസംശയം പറയം. നിലവില്‍ 999 ഏകദിനങ്ങള്‍ ഇന്ത്യ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഫെബ്രുവരി ആറിന് ആദ്യ ഏകദിനത്തില്‍ ഇറങ്ങുന്നതോടെ ഇന്ത്യ 1000 മല്‍സരങ്ങളെന്ന നാഴികക്കല്ല് തികയ്ക്കും.

1974ല്‍ അജിത് വഡേക്കറുടെ ക്യാപ്റ്റന്‍സിയിലാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം കന്നി മല്‍സരം കളിക്കുന്നത്. ഹെഡിങ്‌ലേയില്‍ വച്ച് ഇംഗ്ലണ്ടുമായിട്ടായിരുന്നു ഈ മല്‍സരം. ഇന്ത്യ കഴിഞ്ഞാല്‍ ഏകദിനത്തില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളത് ഓസ്‌ട്രേലിയയാണ്. 958 ഏകദിനങ്ങളാണ് ഇതുവരെ അവര്‍ കളിച്ചത്. 936 ഏകദിനങ്ങളുമായി പാകിസ്താന്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നു.
ഏകദിനത്തില്‍ ഏറ്റവുമധികം വിജയങ്ങളെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയക്കു അവകാശപ്പെട്ടതാണ്. 581 ഏകദിനങ്ങളിലാണ് അവര്‍ വിജയിച്ചിട്ടുള്ളത്. 518 വിജയങ്ങളോടെ ഇന്ത്യ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. 54.54 ആണ് ഇന്ത്യയുടെ വിജയശരാശരി.

ഇന്ത്യയുടെ 100ാമത്തെ ഏകദിനം മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനു കീഴിലായിരുന്നു. 200ാമത്തേതില്‍ മുഹമ്മദ് അസ്ഹറുദ്ദീനും 300ാമത്തേതില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും 400ാമത്തേതില്‍ മുഹമ്മദ് അസ്ഹറുദ്ദീനും ടീമിനെ നയിച്ചു. 500ാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ സൗരവ ഗാംഗുലിയായിരുന്നു. വീരേന്ദര്‍ സെവാഗാണ് 600ാമത്തെ കളിയില്‍ ഇന്ത്യയെ നയിച്ചത്. 700ാമത് മുതല്‍ 900ാമത് ഏകദിനങ്ങളില്‍ ടീമിനെ നയിക്കാന്‍ ഭാഗ്യമുണ്ടായത് എംഎസ് ധോണിക്കാണ്. പക്ഷെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു ഈ എലൈറ്റ് ക്യാപ്റ്റന്‍മാരുടെ ക്ലബ്ബില്‍ അംഗമാവാന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയൊരു യുഗത്തിന്റെ തുടക്കം കൂടിയാണ് 1000ാമത്തെ ഏകദിനത്തിലേതെന്നു തികച്ചും യാദൃശ്ചികമാണ്. കാരണം സ്ഥിരം നായകന്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ മല്‍സരമാണിത്. 2023ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള ആദ്യത്തെ ചുവടുവയ്പ്പായിരിക്കും ഈ പരമ്പര.

കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുമ്പായിരുന്നു വിരാട് കോലിയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നു നീക്കിയത്. തുടര്‍ന്ന് രോഹിത്തിനെ സ്ഥിരം ക്യാപ്റ്റനാക്കുമാക്കാനിരുന്നതാണ്. ഇതിനിടെയാണ് അദ്ദേഹത്തിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും രോഹിത്തിനു പിന്‍മാറേണ്ടി വന്നു. പകരം കെഎല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. ഈ പരമ്പരയില്‍ ഇന്ത്യ 0-3നു തൂത്തുവാരപ്പെട്ടു.

അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനു മുമ്പ് ശരിയായ ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യക്കു മുന്നിലുള്ള അവസരങ്ങളാണ് ഇനിയുള്ള പരമ്പരകള്‍. അതുകൊണ്ടു തന്നെയാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ചില സര്‍പ്രൈസ് താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഈ പരമ്പരയില്‍ തിരിച്ചുവിളിച്ചിരിക്കുകയാണ്. പുതുമുഖ സ്പിന്നര്‍ രവി ബിഷ്‌നോയിയും ടീമിലെത്തി. ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ടീമിലെ മറ്റൊരു അപ്രതീക്ഷിത താരം.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications