Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

4ല്‍ 3ഉം ഫോര്‍, പിന്നാലെ കാലിനേറ്!! ജയ്‌സ്വാളിനെ ചൂടാക്കാന്‍ ശ്രമിച്ച പേസര്‍ക്ക് ഈ മറുപടി, വീഡിയോ

ഡല്‍ഹി: യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലേറി വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ടെസ്റ്റിലും ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ടോസിനു ശേഷം ബാറ്റിങിനിങ്ങിയ ഇന്ത്യ ആദ്യദിനം രണ്ടാം സെഷനില്‍ 53 ഓവര്‍ കഴിഞ്ഞപ്പോള്‍ ഒരു വിക്കറ്റിനു 205 റണ്‍സെന്ന അതിശക്തമായ നിലയിലാണ്.

ഏഴാം സെഞ്ച്വറിയോടെ ജയ്‌സ്വാളും (105*) ഫോമിലേക്കു മടങ്ങിയെത്തിയ സായ് സുദര്‍ശനുമാണ് (62*) ക്രീസിലുലുള്ളത്. കെഎല്‍ രാഹുലിന്റെ (38) വിക്കറ്റ് മാത്രമേ ഇന്ത്യക്കു നഷ്ടമായിട്ടുള്ളൂ. വളരെ ശ്രദ്ധയോടെ തുടങ്ങിയ ശേഷം പിച്ചുമായി പൂര്‍ണമായും പൊരുത്തപ്പെട്ട ശേഷമാണ് ജയ്‌സാള്‍ തന്റെ സ്വതസിദ്ധമായ അഗ്രസീവ് ശൈലിയിലേക്കു ചുവടു മാറിയത്.

YASHASVI JAISWAL

അതിനിടെ ജയ്‌സ്വാളിനെ വിന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ജയ്ഡന്‍ സീല്‍സ് പ്രകോപിതനാക്കി പുറത്താക്കാന്‍ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും അതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്താണ് സംഭവമെന്നറിയാം.

സൂപ്പര്‍ കൂള്‍ ജയ്‌സ്വാള്‍

നിലവിലെ ഇന്ത്യന്‍ ടീമിലെ ഏറ്റും പ്രായം കുറഞ്ഞ താരങ്ങളിലൊരാളാണ് യശസ്വി ജയ്‌സ്വാള്‍. വെറും 23 വയസ്സ് മാത്രമേയുള്ളൂവെങ്കിലും പക്വതയുടെയും ക്ഷമയുടെയും കാര്യത്തില്‍ താന്‍ ഏറെ മുന്നിലാണെന്നു താരം തെളിയിച്ച നിമിഷം കൂടിയായിരുന്നു ഈ സംഭവം. ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 94 റണ്‍സെടുത്തിരുന്നു.

40 റണ്‍സുമായി ജയ്‌സ്വാളും 16 റണ്‍സെടുത്ത സായ് സുദര്‍ശനുമായിരുന്നു അപ്പോള്‍ ക്രീസില്‍. ലഞ്ച് ബ്രേക്കിനു പിന്നാലെ ടീമിലെ ഏറ്റവും മികച്ച ബൗളറായ ജയ്ഡന്‍ സീല്‍സിനെ ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസ് തിരിച്ചുവിളിക്കുകയായിരുന്നു. ബ്രേക്കിനു ശേഷം ഒന്നോ, രണ്ടോ വിക്കറ്റുകള്‍ പെട്ടെന്നു നേടി കളിയിലേക്കു തിരിച്ചുവരാനായിരുന്നു പ്ലാന്‍.

ജയ്‌സ്വാളിനെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന സീല്‍സ്. വീഡിയോ കാണാം

പക്ഷെ വളരെ അഗ്രസീവ് മൂഡിലാണ് ജയ്‌സ്വാള്‍ ക്രീസിലെത്തിയത്. ബ്രേക്കിനു ശേഷമെറിഞ്ഞ ആദ്യ ബോള്‍ തന്നെ അദ്ദേഹം ബൗണ്ടറിയിലേക്കു പായിച്ചു. ബാക്ക് ഫൂട്ടില്‍ ഗള്ളിക്കും ബാക്ക് വേര്‍ഡ് പോയിന്റിനും ഇടയിലൂടെയായിരുന്നു ജയ്‌സ്വാളിന്റെ കട്ട് ഷോട്ട്. സീല്‍സിന്റെ അടുത്ത ബോളും ഫോറിലേക്ക്.

ഒരിക്കല്‍ക്കൂടി ഓഫ്സ്റ്റംപിന് പുറത്തു കൂടി പോയ ബോള്‍ തേര്‍ഡ് മാന്‍ ഏരിയയിലൂടെയാണ് ജയ്‌സ്വാള്‍ ബൗണ്ടറി കടത്തിയത്. ബ്രേക്കിനു ശേഷം ഇങ്ങനെയൊരു വരവേല്‍പ്പ് സീല്‍സ് പ്രതീക്ഷിച്ചതല്ല. അടുത്ത ബോളില്‍ റണ്ണൊന്നുമില്ല. നാലാമത്തെ ബോളില്‍ വീണ്ടുമൊരു ഫോര്‍. 132 കിമി വേഗതയുള്ള ഫുള്‍ ലെങ്ത്ത് ബോളായിരുന്നു ഇത്. മികച്ചൊരു ഡ്രൈവിലൂടെ ജയ്‌സ്വാള്‍ അതു കവറിലൂടെയാണ് ബൗണ്ടറി ലൈന്‍ കടത്തിയത്.

YASHASVI JAISWAL

ആദ്യ നാലു ബോളില്‍ മുന്നും ഫോറായതോടെ സീല്‍സ് ശരിക്കും ക്ഷുഭിതനായിരുന്നു. അഞ്ചാമത്തെ ബോള്‍ ജയ്‌സ്വാള്‍ ബൗളര്‍ക്കു നേരെയാണ് കളിച്ചത്. ബോള്‍ പിടിച്ചെടുത്ത സീല്‍സ് അതു ക്രീസിലുണ്ടായിരുന്ന ജയ്‌സ്വാളിനു നേരെ ദേഷ്യത്തോടെ എറിയുകയും ചെയ്തു. ഇതു ജയ്‌സ്വാളിന്റെ കാലിലാണ് കൊണ്ടത്. ബൗളറുടെ പെരുമാറ്റത്തില്‍ താരം ഞെട്ടുകയും ചെയ്തു. പിന്നാലെ സീല്‍സ് ക്ഷമ ചോദിക്കുന്നതും കാണാമായിരുന്നു.

കാലിനു ഏറു കിട്ടിയതോടെ ജയ്‌സ്വാള്‍ ചൂടാവുമെന്നും അടുത്ത ബോളില്‍ അബദ്ധം കാണിക്കുമെന്നായിരുന്നു സീല്‍സിന്റെ കണക്കൂകൂട്ടല്‍. പക്ഷെ ഇന്ത്യന്‍ യുവതാരത്തിന്റെ പ്രതികരണം അദ്ദേഹത്തെ ഞെട്ടിച്ചു. അടുത്ത ബോള്‍ വളരെ കൂളായി ബ്ലോക്ക് ചെയ്തിട്ടായിരുന്നു ജയ്‌സ്വാളിന്റെ മറുപടി. സീല്‍സിന്റെ പ്രകോപനമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കാണിച്ചു തരികയും ചെയ്തു.

Story first published: Friday, October 10, 2025, 14:27 [IST]
Other articles published on Oct 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+