Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ആദ്യ 36 ബോളില്‍ 4!! ഔട്ടായപ്പോള്‍ 54 ബോളില്‍ 36; ജയ്‌സാള്‍ ഗിയര്‍ മാറ്റിയതെങ്ങനെ?

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ലീഡിലേക്കുള്ള കുതിപ്പിലാണ് ടീം ഇന്ത്യ. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വിന്‍ഡീന്റെ ഒന്നാമിന്നിങ്്‌സ് വെറും 162ല്‍ എറിഞ്ഞിട്ടതോടെയാണ് മല്‍സരത്തില്‍ ഇന്ത്യ മേധാവിത്വം സ്വന്തമാക്കിയത്.

മറുപടി ബാറ്റിങില്‍ മൂന്നാം സെഷില്‍ 24 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 88 റണ്‍സെടുത്തിട്ടുണ്ട്. 54 ബോളില്‍ നിന്നും 36 റണ്‍സെടുത് യശസ്വി ജയ്‌സ്വാളിനെയാണ്് ഇന്ത്യക്കു നഷ്ടമായത്. 54 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറുകളുള്‍പ്പെട്ടിരുന്നു. 66.67 സ്‌ട്രൈക്ക് റേറ്റോടെയാണിത്.

YASHASVI JAISWal

തന്റെ പതിവു അറ്റാക്കിങ് ശൈലിയില്‍ നിന്നും വ്യത്യസ്തമായ ബാറ്റിങ് പ്രകടനമായിരുന്നു ജയ്‌സ്വാള്‍ കാഴ്ചവച്ചത്. പ്രത്യേകിച്ചും 30ലേറെ ബോളുകളില്‍ തീര്‍ത്തും പരിതാപകരമായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം. വളലെ സ്ലോ തുടക്കത്തിനു ശേഷം ജയ്‌സ്വാള്‍ ബാറ്റിങിലെ ഗിയര്‍ മാറ്റിയത് എങ്ങനെയെന്നു നോക്കാം.

ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്

വെസ്റ്റ് ഇന്‍ഡീസിന്റെ ദുര്‍ബലമായ ബൗളിങ് ലൈനപ്പിനെതിരേ തുടക്കം മുതല്‍ ആഞ്ഞടിച്ച് അതിവേഗം റണ്‍സുയര്‍ത്താന്‍ യശസ്വി ജയ്‌സ്വാള്‍ ശ്രമിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. സാധാരണ കാണാത്ത തരത്തിലുള്ള ഒരു ജയ്‌സ്വാളിനെയാണ ഗ്രൗണ്ടില്‍ കണ്ടത്.

അമിത പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം വലിയ ഷോട്ടുകള്‍ കളിച്ചില്ലെന്നു മാത്രമല്ല, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സിംഗിള്‍ പോലും നേടാന്‍ കഴിയാതെ പാടുപെട്ടു. മറുഭാഗത്തു ഓപ്പണിങ് പങ്കാളിയായ കെഎല്‍ രാഹുല്‍ തനനുശൈലിയില്‍ ശ്രദ്ധയോടെ കളിച്ച് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോയപ്പോള്‍ അതിനേക്കാള്‍ സ്ലോ ആയിട്ടാണ് ജയ്‌സ്വാള്‍ ബാറ്റ് വീശിയത്.

ഇന്ത്യയുടെ റണ്‍റേറ്റിനെയും ഇതു സാരമായി ബാധിച്ചു. 12 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീം സ്‌കോറിലുണ്ടായിരുന്നത് വെറും 23 റണ്‍സാണ്. രണ്ടില്‍ താഴെ റണ്‍റേറ്റിലാണ് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. അതിനിടെയാണ് 13ാം ഓവറിലെ അഞ്ചാമത്തെ ബോളിനു ശേഷം മഴ കാരണം മല്‍സരം നിര്‍ത്തിവച്ചത്.

രാഹുല്‍ അപ്പോള്‍ 40 ബോളില്‍ 18 റണ്‍സെടുത്തപ്പോള്‍ ജയ്‌സ്വാള്‍ 36 ബോളില്‍ നേരിട്ടത് വെറും നാലു റണ്‍സ്!! ഇത്രയും സ്ലോയായിട്ടുള്ള ഒരു ടെസ്റ്റ് ഇന്നിങ്‌സ് ഗില്‍ നേരത്തേ കളിച്ചിട്ടുണ്ടാവുമോയെന്ന കാര്യവും സംശയമാണ്. ജയ്‌സ്വാളിനു ഇതെന്തു പറ്റിയെന്നു കമന്റേറ്റര്‍മാര്‍ പോലും ഈ സമയത്തു ചോദിക്കാന്‍ തുടങ്ങിയിരുന്നു.

മഴ കാരണം 20 മിനിറ്റോളം കളി തടസ്സപ്പെട്ടു. ബ്രേക്ക് കളിഞ്ഞ് മല്‍സരം പുനരാരംഭിച്ചപ്പോള്‍ പുതിയൊരു ജയ്‌സ്വാളിനെയാണ് ആരാധകര്‍ കണ്ടത്. തന്റെ സ്ഥിരം അറ്റാക്കിങ് ശൈലിയിലേക്കു അദ്ദേഹം ഗിയര്‍ മാറ്റുകയായിരുന്നു. കളി പുനരാരംഭിച്ച ശേഷം നേരിട്ട രണ്ടാമത്തെ ബോൡ തന്നെ ജയ്‌സ്വാള്‍ തന്റെ ആദ്യ ബൗണ്ടറി കണ്ടെത്തി.

JAISWAL RAHUL

ജസ്റ്റിന്‍ ഗ്രീവ്‌സെറിഞ്ഞ 15ാം ഓവറില്‍ അദ്ദേഹം തീയായി മാറി. 14 റണ്‍സാണ് ഈ ഓവറില്‍ മാത്രം ജയ്‌സ്വാള്‍ അടിച്ചെടുത്തത്. മൂന്നു ഫോറുകളുള്‍പ്പെടെയാണിത്. അടുത്ത ഓവറില്‍ ജോമല്‍ വാറിക്കനെതിരേ അദ്ദേഹത്തിന്റെ അടുത്ത ഫോര്‍. വാറിക്കനെ അടുത്ത സ്‌പെല്ലിലും ജയ്‌സ്വാല്‍ വെറുതെവിട്ടില്ല. തുടര്‍ച്ചയായി രണ്ടു ഫോറുകള്‍ ജയ്‌സ്വാള്‍ പായിച്ചു.

പക്ഷെ അധികനേരം അദ്ദേഹത്തെ ക്രീസില്‍ നില്‍ക്കാന്‍ വിന്‍ഡസ് അനുവദിച്ചില്ല. ജയ്ഡന്‍ സീല്‍സിനെതിരേ അറ്റാക്കിങ് ഷോട്ടിനു ശ്രമിച്ച ജയ്‌സ്വാളിനെ ഷെയ് ഹോപ്പ് പിടികൂടി. ബ്രേക്കിനു മുമ്പ് 36 ബോളില്‍ നാലു റണ്‍സെടുത്ത അദ്ദേഹം ബ്രേക്കിനു ശേഷമുള്ള 18 ബോളില്‍ വാരിക്കൂട്ടിയത് 32 റണ്‍സാണ്.

Story first published: Thursday, October 2, 2025, 17:07 [IST]
Other articles published on Oct 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+