Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുല്‍ 57ല്‍ ഔട്ടായേനെ!! ആ മണ്ടത്തരം രക്ഷിച്ചു, ക്യാപ്റ്റന്‍ ചേസ് ഇത്ര ദുരന്തമോ? സംഭവമറിയാം

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനത്തിലെ ആദ്യ സെഷനിലും ഇന്ത്യന്‍ ആധിപത്യം. സ്റ്റാര്‍ ബാറ്ററും ഓപ്പണറുമായ കെഎല്‍ രാഹുലിന്റെ സെഞ്ച്വറിയിലേറി മികച്ച ലീഡിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 162 റണ്‍സിനു മറുപടിയില്‍ രണ്ടാം ദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിനു 218 റണ്‍സെന്ന ശക്തമായ നിലയിലാണ്.

11ാം സെഞ്ച്വറിയോടെ രാഹുലും (100) ധ്രുവ് ജുറേലുമാണ് (14) ക്രീസില്‍. നാലാം വിക്കറ്റില്‍ 30 റണ്‍സ് ഈ ജോടി ടീം ടോട്ടലിലേക്കു ചേര്‍ത്തു കഴിഞ്ഞു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ (50) വിക്കറ്റ് മാത്രമാണ് ഇന്ത്യക്കു രാവിലെ നഷ്ടമായത്. ടെസ്റ്റ് ക്യാപ്‌നെന്ന നിലയില്‍ നാട്ടിലെ ആദ്യ ഫിഫ്റ്റി കൂടിയാണ് അദ്ദേഹം കണ്ടെത്തിയത്.

KL RAHUL

ഈ മല്‍സരത്തില്‍ രാഹുലിനെ സെഞ്ച്വറിയിലെത്താന്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വലിയൊരു മണ്ടത്തരമാണ്. അവരുടെ ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചേസിന്റെ മണ്ടത്തരം അദ്ദേഹത്തിനെ രക്ഷിക്കുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ ഇന്നു ആദ്യത്തെ ഓവറില്‍ തന്നെ രാഹുല്‍ ക്രീസ് വിട്ടേനെ. വിന്‍ഡീസ് വരുത്തിയ വലിയ പിഴവ് എന്താണെന്നനു നോക്കാം.

രാഹുല്‍ കഷ്ടിച്ചു രക്ഷപ്പെട്ടു

രണ്ടു വിക്കറ്റിനു 121 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ മല്‍സരം പുനരാരംഭിച്ചത്. 53 റണ്‍സുമായി കെഎല്‍ രാഹുലും 18 റണ്‍സെടുത്ത നായകന്‍ ശുഭ്മന്‍ ഗില്ലുമായിരുന്നു ക്രീസില്‍. പേസര്‍ ജയ്ഡന്‍ സീല്‍സിനെയാണ് ആദ്യത്തെ ഓവര്‍ വിന്‍ഡീസ് നായകന്‍ റോസ്റ്റണ്‍ ചേസ് ഏല്‍പ്പിച്ചത്. ബോളിനു തുടക്കത്തില്‍ തന്നെ മൂവ്‌മെന്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

അതുകൊണ്ടു തന്നെ വളരെ അഗ്രസീവായ ഫീല്‍ഡ് ക്രമീകരിച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ വിന്‍ഡീസ് ശ്രമിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പക്ഷെ വളരെ ഡിഫന്‍സീവായ ഫീല്‍ഡാണ് വിന്‍ഡീസ് നായകന്‍ ചേസ് സെറ്റ് ചെയ്തത്. സ്ലിപ്പില്‍ ഒരേയൊരു ഫീല്‍ഡറെ മാത്രമേ അദ്ദേഹം നിര്‍ത്തിയുള്ളൂ. ഇതാവട്ടെ സെക്കന്റ് സ്ലിപ്പിലുമായിരുന്നു.

സീല്‍സെറിഞ്ഞ ഓവറിലെ രണ്ടാമത്തെ ബോളില്‍ ഫോറടിച്ചാണ് രണ്ടാംദിനത്തിനു രാഹുല്‍ തുടക്കമിട്ടത്. അടുത്ത മൂന്നു ബോളിലും റണ്ണൊന്നുമില്ല. ഓവറിലെ അവസാന ബോളില്‍ 57 റണ്‍സില്‍ നില്‍ക്കവെ രാഹുല്‍ പുറത്താവേണ്ടതായിരുന്നു. പക്ഷെ ചേസ് കാണിച്ച വലിയൊരു മണ്ടത്തരം അദ്ദേഹത്തെ രക്ഷിച്ചു.

ഓഫ്സ്റ്റ്ംപിന് പുറത്ത് ഒരു ഗുഡ്‌ലെങ്ത്ത് ബോളാണ് സീല്‍സ് എറിഞ്ഞത്. രാഹുല്‍ രണ്ടു മനസ്സോടെ അതു ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നലേക്ക്. ഫസ്റ്റ് സ്ലിപ്പ് ഫീല്‍ഡറുടെ കൈകളില്‍ അതു ഭദ്രവുമായിരുന്നു. പക്ഷെ വിന്‍ഡീസ് നായകന്‍ ഫസ്റ്റ് സ്സിപ്പില്‍ ഫീല്‍ഡറെ വയ്ക്കാത്തതു കാരണം രാഹുല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

KL RAHUL

ബോള്‍ നേരെ വിക്കറ്റ് കീപ്പറുടെയും സെക്കന്റ് സ്ലിപ്പിലെ ഫീല്‍ഡറുടെയും ഇടയിലൂടെ അതിവേഗം ബൗണ്ടറിയിലേക്കു കുതിക്കുകയായിരുന്നു. താന്‍ പുറത്താവാതെ രക്ഷപ്പെട്ടതിന്റെ അമ്പരപ്പ് അപ്പോഴും രാഹുലിന്റെ മുഖത്തു കാണാമായിരുന്നു. മറുഭാഗത്തു വിന്‍ഡീസ് നായകന്‍ ചേസും ടീമംഗങ്ങളും അതു എന്തു കൊണ്ട് ക്യാച്ചായില്ല എന്ന് അദ്ഭുതപ്പെട്ട് നില്‍ക്കുകയും ചെയ്തു.

ഈ രക്ഷപ്പെടലിനു ശേഷം ഗില്ലിനൊപ്പം 98 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ രാഹുല്‍ പടുത്തുയര്‍ത്തി. 188 റണ്‍സില്‍ വച്ചാണ് ഗില്ലിന്റെ പുറത്താവലിനു ശേഷം ഈ ജോടി വേര്‍പിരിഞ്ഞത്. ലഞ്ച്‌ബ്രേക്കിനു തൊട്ടുമുമ്പ് രാഹുല്‍ തന്റെ സെഞ്ച്വറിയും തികയ്ക്കുകയായിരുന്നു.

Story first published: Friday, October 3, 2025, 12:49 [IST]
Other articles published on Oct 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+