Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: നേരത്തേ പദ്ധതിയിട്ടു, സഞ്ജുവിനെ തളച്ചത് അങ്ങനെ! വെളിപ്പെടുത്തി വിന്‍ഡീസ് താരം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന അധ്യായമായി മാറിയിരിക്കുകയാണ്. അഞ്ച് മത്സര ടി20 പരമ്പര 3-2നാണ് ഇന്ത്യ കൈവിട്ടത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യ ആദ്യ രണ്ട് മത്സരം തോറ്റ ശേഷം രണ്ട് മത്സരങ്ങളില്‍ ജയിച്ച് തിരിച്ചുവന്നെങ്കിലും അവസാന മത്സരത്തില്‍ തോറ്റ് പരമ്പര കൈവിടുകയായിരുന്നു. ഇന്ത്യയുടെ പേരുകേട്ട പല താരങ്ങള്‍ക്കും അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഇന്ത്യന്‍ നിരയില്‍ ഏറ്റവും നിരാശപ്പെടുത്തിയത് സഞ്ജു സാംസണാണ്. 12, 7, 13 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചുമില്ല. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി വിന്‍ഡീസ് പരമ്പര മുതലാക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. എന്നാല്‍ മുതലാക്കാന്‍ സാധിക്കാതെ പോയി. ഇപ്പോഴിതാ സഞ്ജുവിനെ എങ്ങനെയാണ് വെസ്റ്റ് ഇന്‍ഡീസ് തളച്ചതെന്ന് വെൡപ്പെടുത്തിയിരിക്കുകയാണ് വിന്‍ഡീസ് താരം റൊമാരിയോ ഷിപ്പേര്‍ഡ്.

sanju samson

സഞ്ജുവിനെതിരേ വെസ്റ്റ് ഇന്‍ഡീസിന് നേരത്തെ പദ്ധതികളുണ്ടായിരുന്നെന്നും അതുപയോഗിച്ചാണ് മലയാളി താരത്തെ പൂട്ടിയതെന്നുമാണ് ഷിപ്പേര്‍ഡ് തുറന്ന് പറഞ്ഞിരിക്കുന്നത്. 'പരമ്പര നേടാനായതില്‍ അതിയായ സന്തോഷമുണ്ട്. നിക്കോളാസ് പുരാന്റെയും ബ്രണ്ടന്‍ കിങ്ങിന്റെയും മികച്ച പ്രകടനത്തിന് നന്ദി. ഏകദിന പരമ്പര മുതല്‍ കൃത്യമായ ഭാഗത്ത് പന്തെറിയാന്‍ എനിക്ക് സാധിക്കുന്നുണ്ട്. സഞ്ജുവിനെതിരേ സ്റ്റംപിന് ആക്രമിക്കുക എന്നതായിരുന്നു പദ്ധതി.

സൂര്യകുമാറിനെതിരേ നേരെ ഷോട്ട് കളിപ്പിക്കുകയെന്നതായിരുന്നു ടീമിന്റെ തന്ത്രം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെ പ്രയാസമുള്ള സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്ന് പോകുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയെപ്പോലൊരു വലിയ ടീമിനെതിരേ പരമ്പര നേടിയത് വലിയ ആത്മവിശ്വാസം നല്‍കുന്നു'- ഷിപ്പേര്‍ഡ് പറഞ്ഞു. സഞ്ജു സാംസണിനെ സംബന്ധിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നു.

ഇന്ത്യയുടെ ടി20 ടീമിനൊപ്പം ഇതുവരെ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വെസ്റ്റ് ഇന്‍ഡീസ് പരമ്പര മുതലാക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. പക്ഷെ പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. മികച്ച ഷോട്ടുകളോടെ തുടങ്ങിയ ശേഷം വിക്കറ്റ് നഷ്ടപ്പെടുത്തുന്ന സഞ്ജുവിനെയാണ് പരമ്പരയില്‍ കണ്ടത്. ഉത്തരവാദിത്തം ഏറ്റെടുക്കാനോ ക്രീസില്‍ പിടിച്ചുനില്‍ക്കാനോ സഞ്ജുവിന് സാധിച്ചില്ല.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര സഞ്ജു സാംസണ്‍ കളിക്കുന്നുണ്ട്. മൂന്ന് മത്സരങ്ങളടങ്ങിയ ഈ പരമ്പരയില്‍ വലിയ മികവ് കാട്ടിയാലും സഞ്ജുവിന് ടീമില്‍ തുടരുക പ്രയാസമായിരിക്കും. ഇന്ത്യയുടെ ഏകദിന ടീമില്‍ സഞ്ജു കൂടുതല്‍ അവസരം അര്‍ഹിക്കുന്നു. എന്നാല്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഇരുവരും മടങ്ങിയെത്തിയാല്‍ സഞ്ജുവിന് ടീമില്‍ സീറ്റുണ്ടാവില്ലെന്നുറപ്പ്.

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. എന്നാല്‍ സ്ഥിരതയാണ് പ്രശ്‌നം. ഇന്ത്യന്‍ ടീമില്‍ സീറ്റുറപ്പിക്കാന്‍ വിന്‍ഡീസ് പരമ്പര മുതലാക്കേണ്ടത് സഞ്ജുവിനെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്കതിന് സാധിക്കാതെ പോയി. ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് കടുപ്പമായിരിക്കുമെന്ന് തന്നെ വിലയിരുത്താം. ഏഷ്യാ കപ്പ് ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടേക്കും.

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സഞ്ജുവിനായിരുന്നു. എന്നാല്‍ ടി20യില്‍ ഇത്തരമൊരു ഇന്നിങ്‌സ് കണ്ടില്ല. ടി20യില്‍ സഞ്ജുവിനെ ടീം ഉപയോഗിക്കുന്ന രീതി ശരിയല്ലെന്ന് പറയാം. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ മധ്യനിരയില്‍ ഉപയോഗിക്കുമ്പോള്‍ അദ്ദേഹം ഫ്‌ളോപ്പായി. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ അവസരം ലഭിച്ചാല്‍ സഞ്ജുവിന് കൂടുതല്‍ മികവ് കാട്ടാനായേക്കും. എന്നാല്‍ നിലവില്‍ സഞ്ജുവിന് ആ റോള്‍ ഇന്ത്യ നല്‍കാന്‍ യാതൊരു സാധ്യതയുമില്ല.

Story first published: Tuesday, August 15, 2023, 9:18 [IST]
Other articles published on Aug 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+