Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇഷാനായി ത്യാഗം ചെയ്ത് കോലി, ഒന്നല്ല രണ്ടു വട്ടം! വലിയ മനസെന്ന് ആരാധകര്‍

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇഷാന്‍ കിഷന്‍ കാഴ്ചവെച്ചത്. വിജയത്തിനായി അതിവേഗത്തില്‍ ബാറ്റുവീശിയ ഇന്ത്യക്കായി 34 പന്തില്‍ 52 റണ്‍സുമായി ഇഷാന്‍ പുറത്താവാതെ നിന്നു. 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് അദ്ദേഹത്തിന്റെ പ്രകടനം. 152ന് മുകളിലായിരുന്നു ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ്. നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയാണ് ഇഷാന്‍ കസറിയത്.

ആദ്യ ഇന്നിങ്‌സില്‍ 25 റണ്‍സെടുത്ത ഇഷാന്‍ രണ്ടാം ഇന്നിങ്‌സില്‍ ലഭിച്ച അവസരത്തെ നന്നായി മുതലാക്കുകയായിരുന്നു. ഇഷാന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നില്‍ വിരാട് കോലിയുടെ വലിയ പിന്തുണയുണ്ടായിരുന്ന. കോലി തന്റെ സ്ഥാനം വിട്ടുനല്‍കിയപ്പോഴാണ് ഇഷാന്‍ തകര്‍ത്തടിച്ച് കസറിയത്. ടെസ്റ്റിലെ നാലാം നമ്പര്‍ വിരാട് കോലിക്ക് സ്വന്തമായതാണ്. എന്നാല്‍ കോലി ബാറ്റിങ്ങില്‍ പിന്നോട്ടിറങ്ങി ഇഷാന് അവസരം നല്‍കുകയായിരുന്നു.

കോലിയുടെ ത്യാഗം വെറുതെയായില്ലെന്ന് പറയാം. വെടിക്കെട്ട് പ്രകടനത്തോടെ നീതി കാട്ടാന്‍ ഇഷാന് സാധിച്ചു. 33 പന്തില്‍ നിന്ന് ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഇഷാന്‍ വിന്‍ഡീസ് ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഇതാദ്യമായല്ല ഇഷാനായി കോലി ത്യാഗം ചെയ്യുന്നത്. 2021ല്‍ ഇഷാന്‍ ടി20 അരങ്ങേറ്റം നടത്തിയ മത്സരത്തില്‍ ഓപ്പണര്‍ സ്ഥാനവും കോലി വിട്ടുകൊടുത്തിരുന്നു. അന്നും അര്‍ധ സെഞ്ച്വറിയോടെ നീതി കാട്ടാന്‍ ഇഷാന് സാധിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇഷാന്റെ കന്നി അര്‍ധ സെഞ്ച്വറി പ്രകടനങ്ങളെല്ലാം ഓര്‍ത്തിരിക്കാന്‍ സാധിക്കുന്നതാണ്. ടി20യിലെ ഇഷാന്റെ അരങ്ങേറ്റ ഫിഫ്റ്റി 28 പന്തിലായിരുന്നു. 33 പന്തിലാണ് ഏകദിനത്തില്‍ ഇഷാന്‍ കന്നി ഫിഫ്റ്റി നേടിയത്. ഇപ്പോള്‍ 33 പന്തില്‍ ഇഷാന്‍ ആദ്യ ടെസ്റ്റ് ഫിഫ്റ്റിയും നേടിയിരിക്കുകയാണ്. റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തിലാണ് ഇഷാന് അവസരം ലഭിച്ചത്. കിട്ടിയ അവസരത്തില്‍ ഗംഭീര പ്രകടനത്തോടെ ശ്രദ്ധ നേടാന്‍ ഇഷാന് സാധിച്ചിരിക്കുകയാണെന്ന് പറയാം.

ishan kishan

നാലാം ദിനത്തിന് ശേഷം വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയെക്കുറിച്ച് ഇഷാന്‍ പ്രതികരിച്ചു. 'വളരെ സവിശേഷമായ അര്‍ധ സെഞ്ച്വറിയാണിത്. എന്നില്‍ നിന്ന് ടീം ഇത് ആവശ്യപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. എല്ലാവരും എന്നെ പിന്തുണച്ചു. വിരാട് ഭായ് പറഞ്ഞത് നീ പോയി നിന്റെ മത്സരം കളിക്കാനാണ്. അഞ്ചാം ദിനം നന്നായി മത്സരം പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്.

നാലാം നമ്പറില്‍ എന്നോട് കളിക്കാന്‍ ആവശ്യപ്പെട്ടത് വിരാട് ഭായിയാണ്. ടീമിന്റെ മികച്ച തീരുമാനമായിരുന്നു ഇത്. ചില സമയങ്ങളില്‍ ഇത്തരം ചില നീക്കങ്ങള്‍ ആവശ്യമായി വരും'-ഇഷാന്‍ മത്സര ശേഷം പറഞ്ഞു. വിരാട് കോലി നായകനായിരിക്കെയാണ് ഇഷാന്‍ ടി20 അരങ്ങേറ്റം നടത്തുന്നത്. കെ എല്‍ രാഹുലിനൊപ്പം വിരാട് കോലിയായിരുന്നു ഓപ്പണിങ്ങില്‍ ഇറങ്ങിയിരുന്നത്. എന്നാല്‍ ഇഷാനെത്തിയപ്പോള്‍ കോലി മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങുകയായിരുന്നു.

മത്സരശേഷം റിഷഭ് പന്തിനോടും ഇഷാന്‍ നന്ദി പറഞ്ഞു. റിഷഭ് പന്ത് ഉപയോഗിച്ചിരുന്ന ആര്‍പി 17 എന്ന ബാറ്റുപയോഗിച്ചായിരുന്നു ഇഷാന്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയത്. 'വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് മുമ്പ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ച് റിഷഭിനെ കണ്ടിരുന്നു. ഫുട് വര്‍ക്കുകളെക്കുറിച്ച് റിഷഭ് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇത് വളരെയധികം സഹായിച്ചു' എന്നാണ് ഇഷാന്‍ പറഞ്ഞത്.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ സജീവ വിജയ പ്രതീക്ഷയിലാണ്. ഒരു ദിവസം ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വിന്‍ഡീസിന്റെ എട്ട് വിക്കറ്റുകള്‍ വീഴ്ത്തണം. അതേ സമയം ആതിഥേയര്‍ക്ക് ജയിക്കാന്‍ വേണ്ടത് 289 റണ്‍സാണ്. വിജയത്തിലുപരിയായി സമനിലയ്ക്കായാവും വിന്‍ഡീസ് ശ്രമിക്കുക. ഇതിനെ മറികടക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Story first published: Monday, July 24, 2023, 10:22 [IST]
Other articles published on Jul 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+