For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സഞ്ജു ഇംപാക്ട്, മൂന്നു വിക്കറ്റില്‍ നിര്‍ണായക പങ്ക്! ബാറ്റിങിലെ ക്ഷീണം തീര്‍ത്തു

മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ടീം ഇന്ത്യ പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ വിക്കറ്റിനു പിന്നില്‍ സഞ്ജു സാംസണും കൈയടി നേടുന്നു. ഈ മല്‍സരത്തിന്റെ തുടക്കത്തില്‍ സഞ്ജു വലിയൊരു പിഴവ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ വരുത്തിയിരുന്നു. നാലാം ഓവില്‍ വിന്‍ഡീസ് ഓപ്പണര്‍ ബ്രെന്‍ഡന്‍ കിങിനെ സ്റ്റംപ് ചെയ്ത് പുറത്താക്കാന്‍ ലഭിച്ച അവസരം അദ്ദേഹം കളഞ്ഞുകുളിക്കുകയായിരുന്നു. വിക്കറ്റിനു പിന്നിലേക്കു വന്ന ബോള്‍ സഞ്ജുവിന്റെ കൈകള്‍ക്കിടയിലൂടെ വഴുതിപ്പോവുകയും ബൗണ്ടറിയില്‍ കലാശിക്കുകയായിരുന്നു.

ഈയൊരു പിഴവ് മാറ്റിനിര്‍ത്തിയാല്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ സഞ്ജു മികവുറ്റ പ്രകടനം തന്നെയായിരുന്നു കളിയിലുടനീളം കാഴ്ചവച്ചത്. മാത്രമല്ല റിവ്യു എടുക്കുന്നതില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ സഹായിച്ച അദ്ദേഹം അതിനു പിന്നാലെ ഒരോവറില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്തത്തുന്നതിലും വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

SANJU SAMSON

11ാം ഓവറിലായിരുന്നു സഞ്ജുവിന്റെ ഇടപെടല്‍ കാരണം ഇന്ത്യക്കു ആദ്യത്തെ വിക്കറ്റ് കിട്ടിയത്. സ്പിന്നര്‍ കുല്‍ദീപ് യാദവെറിഞ്ഞ ഓവറിലെ അഞ്ചാമത്തെ ബോള്‍ നേരിട്ടത് ജോണ്‍സന്‍ ചാള്‍സ്. വിക്കറ്റ് ലക്ഷ്യമാക്കി വന്ന ബോളില്‍ ചാള്‍സ് സ്വീപ്പ് ഷോട്ടിനു മുതിരുകയായിരുന്നു. പക്ഷെ ബാറ്റ് നേരത്തേ വീശിയ താരത്തിനു പിഴയ്ക്കുകയും ബോള്‍ പാഡില്‍ കൊള്ളുകയും ചെയ്തു.

പിന്നാലെ സഞ്ജുവിന്റെയും കുല്‍ദീപ് യാദവിന്റെയും അപ്പീല്‍. പക്ഷെ അംപയര്‍ നോട്ടൗട്ട് വിധിച്ചു. റിവ്യു എടുക്കാന്‍ മടിച്ചുനിന്ന ഹാര്‍ദിക് ഒടുവില്‍ സഞ്ജു കാണിച്ച ആത്മവിശ്വാസം കാരണം അവസാന സെക്കന്റില്‍ ഡിആര്‍എസ് എടുക്കുകയായിരുന്നു. സഞ്ജുവിനെ വിശ്വസിച്ച ഹാര്‍ദിക്കിനു തെറ്റിയില്ല. തേര്‍ഡ് അംപയറുടെ വിധി ഔട്ടെന്നായിരുന്നു.

അതിനു ശേഷം ബ്രെന്‍ഡന്‍ കിങ്- നിക്കോളാസ് പൂരന്‍ ജോടി കരുത്താര്‍ജിക്കവെയായിരുന്നു 15ാം ഓവറില്‍ ഇന്ത്യയുടെ ഇരട്ട പ്രഹരം. ഇത്തവണയും കുല്‍ദീപ്-സഞ്ജു കോമ്പിനേഷനാണ് വിന്‍ഡീസിനെ ബാക്ക്ഫൂട്ടിലാക്കിയത്. ഓവറിലെ ആദ്യ ബോളില്‍ കുല്‍ദീപിനെ പൂരന്‍ ക്രീസിനു പുറത്തേക്കിറങ്ങി കടന്നാക്രമിക്കാന്‍ തുനിയുകയായിരുന്നു.

SANJU SAMSON

പക്ഷെ ബോള്‍ കണക്ട് ചെയ്യുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. നേരത്തേ ഒരു സ്റ്റംപിങ് അവസരം ഇതുപോലെ നഷ്ടപ്പെടുത്തിയ സഞ്ജു ഇത്തവണ നിരാശപ്പെടുത്തിയില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ബോള്‍ പിടിച്ചെടുത്ത അദ്ദേഹം പൂരന്‍ തിരിഞ്ഞുനോക്കുമ്പോഴേക്കും സ്റ്റംപിങ് നടത്തിക്കഴിഞ്ഞിരുന്നു.

തുടര്‍ന്നും ഈ ഓവറില്‍ കുല്‍ദീപിനെ സഞ്ജു പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നത് കാണാമായിരുന്നു. ഒന്ന് കൂടി (വിക്കറ്റ്) വരാനുണ്ടെന്നു കുല്‍ദീപിനോടു സഞ്ജു വിളിച്ചു പറയുന്നത് സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാമായിരുന്നു. അദ്ദേഹത്തിന്റെ ഈ കണക്കുകൂട്ടല്‍ പിഴച്ചതുമില്ല.

അടുത്ത ബോളില്‍ തന്നെ ബ്രെന്‍ഡന്‍ കിങും പുറത്താവുകയായിരുന്നു. ഓഫ്സ്റ്റംപിന് വളരെ പുറത്തേക്കു പോയ ഒരു ഷോര്‍ട്ട് ബോളായിരുന്നു കുല്‍ദീപ് എറിഞ്ഞത്. ബാറ്റ് നീട്ടി കിങ് അതില്‍ ഷോട്ടിനു മുതിരുകയും ചെയ്തു. പക്ഷെ ടൈമിങ് പാളിയപ്പോല്‍ ദുര്‍ബലമായ ഷോട്ട് നേരെ കുല്‍ദീപിന്റെ കൈകളിലേക്കാണ് വന്നത്. അദ്ദേഹം അതു പിടിയിലൊതുക്കുകയും ചെയ്തു.

ആദ്യത്തെ രണ്ടു ടി20കളിലും ബാറ്റിങില്‍ തിളങ്ങാന്‍ കഴിയാതെ പോയ സഞ്ജു ഈ മല്‍സരത്തില്‍ വിക്കറ്റ് കീപ്പിങിലൂടെ അതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. ഇഷാന്‍ കിഷനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയതോടെയാണ് മൂന്നാം ടി20യില്‍ സഞ്ജുവിന് വിക്കറ്റ് കീപ്പറായി നറുക്കുവീണത്.

Story first published: Wednesday, August 9, 2023, 11:46 [IST]
Other articles published on Aug 9, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+