ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെരിയാ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ആദ്യദിനത്തിനു പിന്നാലെ രണ്ടാംദിനവും ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യം തന്നെയീണ് കാണുന്നത്. അഹമ്മദാബാദിലെ ആദ്യ ടെസ്റ്റ് വെറും മൂന്നു ദിവസം കൊണ്ട് അവസാനിച്ചതു പോലെ ഈ മല്‍സരവും 3-4 ദിനം കൊണ്ടു തന്നെ അവസാനിക്കാന്‍ സാധ്യത കൂടുതലാണ്. അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തിലേക്കു കളി കടക്കില്ലെന്നു തീര്‍ച്ചയായും ഉറപ്പിക്കാം.
ഒന്നാംടെസ്റ്റില്‍ ഇന്നിങ്‌സിനും 140 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാമങ്കത്തിലും മറ്റൊരു ഇന്നിങ്‌സ് ജയമായിരിക്കും ശുഭ്മന്‍ ഗില്ലും സംഘലും സ്വപ്‌നം കാണുക. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റിനു 518 റണ്‍ലെന്ന കൂറ്റന്‍ സ്‌കോര് അടിച്ചെടുത്താണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്.

തുടര്‍ന്നു ബാറ്റിങിനു ഇറങ്ങിയ വിന്‍ഡീസിനു രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 140 റണ്‍സുമാണ്. ആറു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യയേക്കാള്‍ 378 റണ്‍സിന് അവര്‍ ഇപ്പോഴും പിറകിലാണ്. ഈ മല്‍സരത്തില്‍ വിന്‍ഡീസിനെ ഫോളോഓണ്‍ ചെയ്യിക്കാന്‍ എത്ര റണ്‍സിനു എറിഞ്ഞിടണം? ഇതേക്കുറിച്ചറിയാം.
ഫോളോഓണ്‍ ലക്ഷ്യമെത്ര?
ഡല്‍ഹി ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കി ഇന്ത്യയെ രണ്ടാമതും ബാറ്റിങിനു അയക്കണമെങ്കില്‍ വെസ്റ്റ് ഇന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ നേടേണ്ട ഏറ്റവും കുറഞ്ഞ സ്‌കോര്‍ 318 റണ്‍സാണ്. അതില്‍ താഴെ റണ്‍സിനു ഓള്‍ഔട്ടായെങ്കില്‍ മാത്രമേ കരീബിയന്‍ പടയെ ഒരിക്കല്‍ കൂടി ബാറ്റിങിനു അയക്കാനും അതു വഴി ഇന്നിങ്‌സ് വിജയം പിടിച്ചെടുക്കാനുമെല്ലാം സാധിക്കുകയുള്ളൂ.
ക്രിക്കറ്റ് നിയമപ്രകാരം അഞ്ചു ദിവസം നീണ്ട കളിയില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനു എതിരാളികള്‍ക്കുമേല്‍ കുറഞ്ഞത് 200 റണ്‍സിന്റെയെങ്കിലും ലീഡ് കൈക്കലാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ അവരെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ സാധിക്കുകയുള്ളൂ. 200ന് മുകളില്‍ ലീഡുണ്ടെങ്കില്‍ വീണ്ടും ബാറ്റ് ചെയ്യണോ, അല്ലെങ്കില്‍ എതിരാളികളെ രണ്ടാമതും ബാറ്റിങിന് അയക്കണമോയെന്നത് ആദ്യം ബാറ്റ് ചെയ്യുന്ന ക്യാപ്റ്റനു തീരുമാനിക്കാം.
അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേക്കു വരികയാണെങ്കില്‍ ഇന്ത്യന്‍ സ്‌കോറായ 518 റണ്‍സിനു മറുപടിയില്‍ നാലു വിക്കറ്റിനു 140 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ് ടീം രണ്ടാംദിനമുള്ളത്. ഫോളോണ്‍ സ്‌കോറായ 318 റണ്‍സിലെത്തണമെങ്കില്‍ അവര്‍ക്കു ഇനിയും 178 റണ്‍സ് ആവശ്യമാണ്.

ആറു വിക്കറ്റുകള്‍ അവരുടെ പക്കലുണ്ടെങ്കിലും ഇത്രയും റണ്‍സിലേക്കു എത്തുകയെന്നത് അവര്‍ക്കു അത്ര എളപ്പമായിരിക്കില്ല. അവരുടെ ബാറ്റിങ് ലൈനപ്പില്‍ അത്ര മികച്ച താരങ്ങളൊന്നും ഇനി വരാനില്ല,. ഇപ്പോള്‍ ക്രീസിലുള്ള ഷെയ് ഹോപ്പ് (31), ടെവിന്‍ ഇംലാക്ക് (14) എന്നിവര്‍ കഴിഞ്ഞാല്‍ അടുത്തയാള്‍ ജസ്റ്റിന്‍ ഗ്രീവ്‌സാണ്. 10 ടെസ്റ്റില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം അദ്ദേഹം നേടിയിട്ടുണ്ട്.
പക്ഷെ ഗ്രീവ്‌സിനു ശേഷം വരാനുള്ളതെല്ലാം ബൗളര്‍മാരാണ്. അവരില്‍ നിന്നും ബാറ്റിങില്‍ വിന്‍ഡീസിനു വലിയയ പ്രതീക്ഷയും വേണ്ട. അതുകൊണ്ടു തന്നെ മൂന്നാം ദിനം രാവിലെ തന്നെ ഹോപ്പ്, ഇംലാക്ക് എന്നിവരിലൊരാളെ പുറത്താക്കുകയും പിന്നാലെ ഗ്രീവ്‌സിനെയും മടക്കുകയും ചെയ്താല്‍ വിന്‍ഡീസിനെ ഇന്ത്യക്കു എളുപ്പം ചുരുട്ടിക്കെട്ടാം. അതു വഴി ഫോണോ ഓണ്‍ ചെയ്യിച്ച് അവരെ വീണ്ടും ബാറ്റിങിനു അയക്കുകയും ചെയ്യാം. എന്തായാലും ആവേശകരമായ ഒരു മൂന്നാം ദിനം തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം.