Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോള്‍ തൊട്ടില്ല, പിന്നാലെ പേസറുടെ തെറിവിളി!! ജുറേല്‍ ചെയ്തത് ഇങ്ങനെ; വീഡിയോ വൈറല്‍

അഹമ്മദാബാദ്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനവും വെസ്റ്റ് ഇന്‍ഡീസിനെ നിഷ്പ്രഭരാക്കി ഇന്ത്യന്‍ പടയോട്ടം. ആദ്യദിനം ബൗളിങിലാണ് ഇന്ത്യ കരുത്തുകാട്ടിയതെങ്കില്‍ രണ്ടാംദിനം ബാറ്റിങിലും എതിരാളികളെ ഇന്ത്യ വെള്ളം കുടിപ്പിച്ചു. കെഎല്‍ രാഹുലിന്റെ സെഞ്ച്വറിയും ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ഫിഫ്റ്റികളുമാണ് കളിയില്‍ പൂര്‍ണമായും പിടിമുറുക്കാന്‍ ഇന്ത്യയെ സഹായിച്ചത്.

അഞ്ചാം വിക്കറ്റില്‍ ജുറേല്‍- ജഡേജ ജോടി സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് മല്‍സരം വിന്‍ഡീസില്‍ നിന്നും വഴുതിപ്പോയത്. റിഷഭ് പന്തിന്റെ അഭാവത്തില്‍ പ്ലെയിങ് ഇലവനിലേക്കു വന്ന ജുറേല്‍ വളരെ മികച്ച ഇന്നിങ്‌സുമായാണ് ഇന്ത്യക്കു കരുത്തായത്. പിഴവുകളൊന്നും വരുത്താതെ വളരെ ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്‌സാണ് താരം കാഴ്ചവച്ചത്.

DHRUV JUREL

ഇതിനിടെ ജുറേലിനെ സ്ലെഡ്ജ് കെണിയില്‍ വിഴ്ത്താനുള്ള വിന്‍ഡീസ് പേസര്‍ ജയ്ഡന്‍ സീല്‍സിന്റെ ശ്രമവും ദയനീയമായി പരാജയപ്പെട്ടു. അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്നറിയാം.

സീല്‍സിന്റെ പ്രകോപനം

ഇന്ത്യന്‍ ഇന്നിങ്‌സിലെ 79ാമത്തെ ഓവറിലായിരുന്നു സംഭവം. ടീം അപ്പോള്‍ നാലു വിക്കറ്റിനു 262 റണ്‍സെന്ന നിലയിലുമായിരുന്നു. 32 റണ്‍സോടെ ധ്രുവ് ജുറേലും 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമായിരുന്നു അപ്പോള്‍ ക്രീസില്‍. സ്പിന്നര്‍ ജോമല്‍ വാറിക്കനെറിഞ്ഞ തൊഡട്ടുമുമ്പത്തെ ഓവര്‍ മെയ്ഡനായിരുന്നു.

79ാം ഓവറില്‍ ടീമിലെ പ്രധാന പേസറായ സീല്‍സിനെ വിന്‍ഡീസ് നായകന്‍ റോസ്റ്റണ്‍ ചേസ് തിരിച്ചുവിളിക്കുകയും ചെയ്തു. ആദ്യത്തെ ബോളില്‍ ഫോറടിച്ചാണ് സീല്‍സിനെ ജുറേല്‍ വരവേറ്റത്. അടുത്ത ബോളില്‍ റണ്ണൊന്നുമില്ല.

മൂന്നാമത്തെ ബോളില്‍ ജുറേലിനെതിരേ സീല്‍സിന്റെയും വിന്‍ഡീസ് താരങ്ങളുടെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ അംപയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് അതു തള്ളി. പിന്നാലെ വിന്‍ഡീസ് ക്യാപ്റ്റന്‍ ചേസ് റിവ്യു എടുത്തു.

DHRUV JUREL

റീപ്ലേകള്‍ പരിശോധിച്ചപ്പോള്‍ ബോള്‍ ട്രാക്കിങില്‍ അതു ലെഗ്സ്റ്റംപിനു പുറത്തേക്കാണ് പോവുകയെന്നു വ്യക്തമായി. ഇതോടെ തേര്‍ഡ് അംപയര്‍ അപ്പീല്‍ തള്ളുകയും ചെയ്തു. തൊട്ടടുത്ത ബോളിലാണ് ജുറേലിനോടു സീല്‍സ് ചൂടായത്. എല്‍ബിഡബ്ല്യു തള്ളപ്പെട്ടതിന്റെ റിവ്യു നഷ്ടമായതിന്റെയുമെല്ലാം കലിപ്പ് അദ്ദേഹം പുറത്തെടുക്കുകയായിരുന്നു.

ധ്രുവ് ജുറേലിനെ സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിക്കുന്ന ജെയ്ഡന്‍ സീല്‍സ്. വീഡിയോ കാണാം

ഷോര്‍ട്ട് ഓഫ് ഗുഡ്‌ലെങ്ത്ത് ബോളാണ് സീല്‍സ് പരീക്ഷിച്ചത്. ഫ്രണ്ട് ഫൂട്ടില്‍ ജുറേല്‍ അല്‍പ്പം മുന്നോട്ടു വന്നെങ്കിലും അവസാന നിമിഷം ഷോട്ട് കളിക്കേണ്ടെന്നു തീരുമാനിച്ച അദ്ദേഹം അതു ലീവ് ചെയ്തു. ഇതോടെ ബോള്‍ നേരെ വിക്കറ്റ് കീപ്പറുടെ കൈകളില്‍. അതിനു ശേഷമാണ് റണ്ണപ്പിനിടെ ജുറേലിനു അടുത്തേക്കു വന്ന ശേഷം സീല്‍സിന്റെ പ്രകോപനം.

ഇന്ത്യന്‍ താരത്തെ നോക്കി ദേഷ്യത്തോ ടെ പേസര്‍ എന്തോ പറയുകയും ചെയ്തു. പക്ഷെ ഇതൊന്നും ജുറേലിനെ യാതൊരു തരത്തിലും അസ്വസ്ഥനാക്കിയില്ല. സീല്‍സിനെ നോക്കിയ അദ്ദേഹം പിന്നാലെ ചിരിയോടെ അതിനെ തള്ളിക്കളയുകയുമായിരുന്നു. ഇതോടെ ജുറേലിനെ പ്രകോപിപ്പിച്ച് ഷോട്ട് കളിപ്പിച്ച് പുറത്താക്കുകയെന്ന സീല്‍സിന്റെ തന്ത്രവും ദയനീയമായി പരാജയപ്പെട്ടു.

Story first published: Friday, October 3, 2025, 15:47 [IST]
Other articles published on Oct 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+