For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: സഞ്ജുവിന്റെ 'ബെസ്റ്റ്' ആരും കണ്ടിട്ടില്ല, തല്ലിത്തകര്‍ക്കും! ബാല്യകാല കോച്ച് പറയുന്നു

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. രണ്ട് മത്സര ടെസ്റ്റും മൂന്ന് മത്സര ഏകദിനവും അഞ്ച് മത്സര ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കാന്‍ പോകുന്നത്. ഏഷ്യാ കപ്പും ഏകദിന ലോകകപ്പും വരാനിരിക്കെ പ്രമുഖ യുവതാരങ്ങളെയടക്കം പരിഗണിച്ച് ശക്തമായ ടീമിനെത്തന്നെ വിന്‍ഡീസിലിറക്കാനാണ് ഇന്ത്യയുടെ പദ്ധതി.

ഇടവേളക്ക് ശേഷം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു അവസാന ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്ഥിരത പ്രശ്‌നമായിരുന്നെങ്കിലും വെടിക്കെട്ട് ബാറ്റിങ് നടത്താനുള്ള കഴിവ് സഞ്ജു വീണ്ടും തെളിയിച്ചു.

ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് വീണ്ടും വീളിയെത്തുമെന്ന് ഉറപ്പായിരിക്കെ അദ്ദേഹത്തിന്റെ ബെസ്റ്റ് പ്രകടനം ഇതുവരെ കണ്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സഞ്ജുവിന്റെ ബാല്യകാല പരിശീലകനായ ബിജു ജോര്‍ജ്. വിന്‍ഡീസ് പരമ്പരയ്ക്ക് സഞ്ജു പോകുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചടക്കം അദ്ദേഹത്തിന്റെ പരിശീലകന്‍ അഭിപ്രായപ്പെട്ടു. 'വിന്‍ഡീസ് പരമ്പരക്ക് പോയാല്‍ സഞ്ജു സ്വന്തം കരുത്തില്‍ വിശ്വസിച്ച് സ്വാഭാവികമായുള്ള തന്റെ പ്രകടനം നടത്തുകയാണ് വേണ്ടത്.

സഞ്ജു ഏത് ബാറ്റിങ് പൊസിഷനില്‍ കളിച്ചാലും ആക്രമണോത്സക ബാറ്റിങ് തുടരണം. സഞ്ജുവിനെ ഇതുവരെ എത്തിച്ചതും ആരാധക പിന്തുണ നേടിക്കൊടുത്തതും ഈ ശൈലിയാണ്. ഇതില്‍ ഉറച്ചാണ് മുന്നോട്ടുപോകേണ്ടത്. അതേ സമയം ഏത് ബൗളര്‍ക്കെതിരേയാണ് ആധിപത്യം നേടേണ്ടതെന്നും ആരെയാണ് കരുതലോടെ കളിക്കേണ്ടതെന്നും തിരിച്ചറിയണം. വരാനിരിക്കുന്ന മൂന്ന് വര്‍ഷങ്ങളാണ് സഞ്ജുവിന്റെ ബെസ്റ്റായി മാറാന്‍ പോകുന്നത്.

sanju samson

അവന്റെ മത്സരത്തെക്കുറിച്ച് സഞ്ജുവിന് നന്നായി അറിയാം. ഇതുവരെ സഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം കാണാനായിട്ടില്ല'- ബിജു ജോര്‍ജ് പറഞ്ഞു. 11 വയസുമുതല്‍ സഞ്ജുവിന്റെ പരിശീലിപ്പിക്കുന്നയാളാണ് ബിജു. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ കരുത്തും ദൗര്‍ബല്യവും അദ്ദേഹത്തിന് നന്നായി അറിയാം. തന്റെ സ്റ്റൈല്‍ മാറ്റാന്‍ സഞ്ജുവും തയ്യാറല്ല. സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെട്ടപ്പോള്‍ പോലും ബാറ്റിങ് ശൈലി മാറ്റില്ലെന്നാണ് സഞ്ജു പറഞ്ഞത്.

നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ സഞ്ജു മടികാട്ടാറില്ല. മത്സരത്തിന്റെ സാഹചര്യം പോലും നോക്കാതെ കടന്നാക്രമിക്കാന്‍ അദ്ദേഹം ധൈര്യം കാട്ടാറുണ്ട്. വെടിക്കെട്ട് ബാറ്റിങ് നടത്തുമ്പോള്‍ പുറത്താവാനുള്ള സാധ്യതയും കൂടുന്നു. അതുകൊണ്ടാണ് പലപ്പോഴും സഞ്ജുവിന് സ്ഥിരതയില്ലെന്ന ആക്ഷേപം നേരിടേണ്ടി വരുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോയപ്പോള്‍ പോലും തന്റെ ശൈലിയില്‍ വിശ്വാസം അര്‍പ്പിച്ചാണ് സഞ്ജു കളിച്ചതെന്നതാണ് എടുത്തു പറയേണ്ടത്.

ഇന്ത്യക്കായി 11 ഏകദിനം കളിച്ച് 330 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. ഫിനിഷര്‍ റോളിലടക്കം തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. എന്നാല്‍ ഇന്ത്യ ഇപ്പോഴും സഞ്ജുവിന് സ്ഥിരമായി അവസരം നല്‍കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. 17 ടി20യില്‍ നിന്ന് 301 റണ്‍സും സഞ്ജുവിന്റെ പേരിലുണ്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇടം നേടുകയെന്നത് സഞ്ജുവിന്റെ സ്വപ്‌നമാണ്.

വെസ്റ്റ് ഇന്‍ഡീസില്‍ മികവുകാട്ടിയാല്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കളിക്കാന്‍ സഞ്ജുവിന് വിളിയെത്തിയേക്കും. ഏഷ്യാ കപ്പിലും മുതലാക്കാനായാല്‍ ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചേക്കും. പരിക്കേറ്റ റിഷഭ് പന്ത് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ആവിശ്യമാണ്. ഇഷാന്‍ കിഷനും സ്ഥിരതയില്ല. കെ എല്‍ രാഹുല്‍ പരിക്കിന് ശേഷമാണെത്തുന്നത്.

ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ സഞ്ജുവിന് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. എന്നാല്‍ വിന്‍ഡീസ് പര്യടനം മുതലാക്കാന്‍ അദ്ദേഹത്തിന് സാധിക്കണം. വിന്‍ഡീസില്‍ കളിച്ച് അനുഭനസമ്പത്തില്ലാത്ത സഞ്ജു എന്ത് അത്ഭുതം കാട്ടുമെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Monday, June 19, 2023, 10:00 [IST]
Other articles published on Jun 19, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+