IND vs WI: ഒരാള്‍ റോയല്‍സിലെ സൂപ്പര്‍ ഫിനിഷര്‍! ഏകദിനത്തില്‍ ഇവരെ ഇന്ത്യ പേടിക്കണം
ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലും വിജയക്കൊടി പാറിക്കാനൊരുങ്ങുകയാണ് രോഹിത് ശര്‍മയും സംഘവും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വിന്‍ഡീസ് കുഞ്ഞന്‍ ടീമാണെന്നു തന്നെ പറയാം. പഴയ പ്രതാപത്തിന്റെ ഏഴയലത്തു പോലും ഇപ്പോഴത്തെ വിന്‍ഡീസ് ടീം എത്തില്ല.
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലേക്കു പോലും യോഗ്യത നേടാന്‍ കഴിയാതെ വിന്‍ഡീസ് നാണംകെട്ടിരുന്നു. ലോകകപ്പിനു ടിക്കറ്റെടുക്കാന്‍ സാധിക്കാതെ പോയതിന്റെ നിരാശയും രോഷവുമെല്ലാം ഏകദിന പരമ്പരയില്‍ ഇന്ത്യക്കെതിരേ പുറത്തെടുക്കാനായിരിക്കും ഇനി ഷെയ് ഹോപ്പ് നയിക്കുന്ന വിന്‍ഡീസ് ടീമിന്റെ ശ്രമം.

ശക്തമായ താരസാന്നിധ്യം കൊണ്ട് പരമ്പരയിലെ ഫേവറിറ്റുകള്‍ ഇന്ത്യ തന്നെയാണെങ്കിലും വിന്‍ഡീസിനെ പൂര്‍ണമായി എഴുതിത്തള്ളുന്നത് മണ്ടത്തരമായിരിക്കും. ഫേവറ്റിറ്റുകളെന്ന അമിതപ്രതീക്ഷയുടെ ഭാരമില്ലാത്തതിനാല്‍ തന്നെ വിന്‍ഡീസിനു പരമ്പരയില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാം. കാരണം അവര്‍ തോല്‍ക്കുകയാണെങ്കില്‍ ആവില്ല, മറിച്ച് ജയിക്കുക ആണെങ്കിലായിരിക്കും ഏറ്റവും വലിയ അദ്ഭുതം.
ഒന്നും നഷ്ടപ്പെടാനില്ലാത്തവരെന്ന ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന കരീബിയന്‍ പടയെ അതുകൊണ്ടു തന്നെ ഇന്ത്യ സൂക്ഷിക്കേണ്ടതുണ്ട്. പരമ്പരയില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളി സൃഷ്ടിക്കാനിടയുള്ള വിന്‍ഡീസ് താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.
മധ്യനിരയില്‍ ചടുലമായ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള, ഫിനിഷറായി കസറാന്‍ മിടുക്കനായ ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ആദ്യത്തെയാള്‍. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തെ പുറത്താക്കുകയെന്നത് വളരെ കടുപ്പമേറിയ കാര്യമാണ്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ ഫിനിഷറുടെ റോളില്‍ ഹെറ്റ്‌മെയര്‍ കസറിയിരുന്നു.
സഞ്ജു സാംസണിന്റെ ഏറ്റവും വലിയ തുറുപ്പുചീട്ട് കൂടിയായിരുന്നു അദ്ദേഹം. തോല്‍വിയുടെ വക്കില്‍ നിന്നും പല തവണ വെടിക്കെട്ട് ഇന്നിങ്‌സുകളുമായി ഹെറ്റ്‌മെയര്‍ റോയല്‍സിനു ത്രസിപ്പിക്കുന്ന ജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ടി20യിലെ ഈ പ്രകടനം ഏകദിനത്തിലും ആവര്‍ത്തിക്കാന്‍ ശേഷിയുള്ള താരമാണ് ഹെറ്റ്‌മെയര്‍.

പ്രമുഖ പേസര്‍ മുഹമ്മദ് സിറാജിന്റെ പിന്‍മാറ്റത്തോടെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങ് കൂടുതല്‍ ദുര്‍ബലമായി മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ അനുഭവമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ പേസാക്രമണത്തെ ഹെറ്റ്‌മെയര്‍ പഞ്ഞിക്കിടാനുള്ള സാധ്യതയും കൂടുതലാണ്. പരമ്പരയില്‍ വിന്‍ഡീസിനു ഏറ്റവുമധികം പ്രതീക്ഷയുള്ള താരങ്ങളിലൊരാളും കൂടിയാണ് അദ്ദേഹം.
വിന്‍ഡീസ് ടീമില്‍ ഇന്ത്യ ഭയപ്പെടേണ്ട മറ്റൊരാള്‍ ഫാസ്റ്റ് ബൗളര്‍ ജയ്ഡന്‍ സീല്‍സാണ്. ഒരു ഇടവേളയ്ക്കു ശേഷം ഏകദിന ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയാണ് ഇന്ത്യക്കെതിരായ പരമ്പര. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കു ശേഷം സീല്‍സ് ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല.
വേഗതയും കൃത്യതയും ബോള്‍ മൂവ് ചെയ്യിക്കാനുള്ള കഴിവുമെല്ലാം സീല്‍സിനെ അപകടകാരിയാക്കി മാറ്റുന്നു. ഗെയിമിനെ വളരെ നന്നായി വായിച്ചെടുക്കാന്‍ ശേഷിയുള്ള അദ്ദേഹം ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്യാനും മിടുക്കനാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ താരങ്ങള്‍ സീല്‍സിനെതിരേ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
വെസ്റ്റ് ഇന്‍ഡീസിന വേണ്ടി വെറും ഏഴു ഏകദിനങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് മാത്രമേ 21കാരനായ സീല്‍സിനുള്ളൂ. ഇവയില്‍ നിന്നും വീഴ്ത്തിയത് നാലു വിക്കറ്റുകളുമാണ്. പക്ഷെ ഈ സ്റ്റാറ്റസിന്‍റെ പേരില്‍ അദ്ദേഹത്തെ വില കുറച്ചു കാണുന്നത് അപകടമായിരിക്കും. ടെസ്റ്റില്‍ 19 ഇന്നിങ്‌സുകളില്‍ ഒരു ഫൈഫറടക്കം 37 വിക്കറ്റുകള്‍ സീല്‍സ് പിഴുതിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications