Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഈ മൂന്നു പേര്‍ ഇന്ത്യയെ കരയിക്കും! ടെസ്റ്റ് പരമ്പരയില്‍ ഇവരെ ഭയക്കണം

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ബുധനാഴ്ച ഡൊമിനിക്കയില്‍ തുടക്കമാവുകയാണ്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളിലെ മൂന്നാം സീസണില്‍ ഇന്ത്യയുടെ ആദ്യത്തെ പരമ്പര കൂടിയാണിത്. അതുകൊണ്ടു സമ്പൂര്‍ണ വിജയവുമായി തുടക്കം ഗംഭീരമാക്കാനായിരിക്കും കഴിഞ്ഞ രണ്ടു തവണയും റണ്ണറപ്പായിട്ടുള്ള ഇന്ത്യന്‍ ടീമിന്റെ ശ്രമം.

മറുഭാഗത്തു ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു യോഗ്യത നേടാനാവാത്തതിന്റെ നിരാശയിലാണ് വിന്‍ഡീസ്. യോഗ്യതാ റൗണ്ടില്‍ അവര്‍ക്കു കാലിടറുകയായിരുന്നു. ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതെ പോയതിന്റെ ക്ഷീണം ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പര ജയിച്ച് തീര്‍ക്കാനായിരിക്കും വിന്‍ഡീസിന്റെ ലക്ഷ്യം.

CRAIG BRATHWAITE

ആദ്യ ടെസ്റ്റിനുള്ള 13 അംഗ വിന്‍ഡീസ് ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ക്രെയ്ഗ് ബ്രാത്വെയ്റ്റിനു കീഴിലാണ് വിന്‍ഡീസ് പോരിനിറങ്ങുക. ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. അലിക്ക് അതാന്‍സെ, കിര്‍ക് മക്കെന്‍സി എന്നിവരാണ് വിന്‍ഡീസ് സ്‌ക്വാഡിലെ പുതുമുഖങ്ങള്‍. റഖീം കോണ്‍വാള്‍, ജോമല്‍ വറിക്കേന്‍ എന്നിവരെ ടീമിലേക്കു തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൈല്‍ മയേഴ്‌സ്, ജെയ്ഡന്‍ സീല്‍സ്, ഗുഡാകേഷ് മോട്ടി എന്നിവര്‍ക്കു ടീമില്‍ സ്ഥാനവും നഷ്ടമായി.

നിലവില്‍ പഴയ പ്രതാപത്തിന്റെ ഏഴയലത്തു എത്തില്ലെങ്കിലും വിന്‍ഡീസ് ടീമിനെ പൂര്‍ണമായും എഴുതിത്തള്ളാന്‍ ഇന്ത്യക്കു കഴിയില്ല. ഫേവറിറ്റുകളായ ഇന്ത്യക്കെതിരേ അട്ടിമറി ജയം കുറിക്കാനുള്ള ശേഷി വിന്‍ഡീസിനുണ്ട്. വിന്‍ഡീസ് നിരയില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ട കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റാണ് ഇന്ത്യ സൂക്ഷിക്കേണ്ട ഒരു താരം. ടെസ്റ്റ് ക്രിക്കറ്റിന്റെ പരമ്പരാഗത ഡിഫന്‍സിവ് ശൈലി പിന്തുടരുന്ന ബാറ്ററാണ് അദ്ദേഹം. ആക്രമണത്തേക്കാള്‍ പ്രതിരോധത്തില്‍ വിശ്വസിക്കുന്ന താരമാണ് ബ്രാത്വെയ്റ്റ്. പരമാവധി നേരം ക്രീസില്‍ പിടിച്ചുനിന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ രീതി.

1990കളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണര്‍മാര്‍ പിന്തുടര്‍ന്നുപോന്ന ശൈലിയായിരുന്നു ഇത്. ദീര്‍ഘനേരം ബാറ്റ് ചെയ്ത് എതിര്‍ ടീമിനെ അസ്വസ്ഥരാക്കാന്‍ ബ്രാത്വെയ്റ്റിനു കഴിയും. അതുകൊണ്ടു തന്നെ കഴിയുന്നത്രയും വേഗത്തില്‍ അദ്ദേഹത്തെ പുറത്തെടുക്കാനായിരിക്കണം ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രമിക്കേണ്ടത്.

RAKHEEM CORNWALL

മുന്‍ ബാറ്റിങ് ഇതിഹാസം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ മകനും ഓപ്പണറുമായ ടാഗെനരെയ്ന്‍ ചന്ദര്‍പോളാണ് ടെസ്റ്റില്‍ ഇന്ത്യക്കു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്ന രണ്ടാമത്തെ താരം. അച്ഛനെപ്പോലെ തന്നെ ഇടംകൈയന്‍ ബാറ്ററാണ് അദ്ദേഹം. മികച്ച ബാറ്റിങിലൂടെ ടാഗെനരെയ്ന്‍ എതിര്‍ ടീം ബൗളര്‍മാര്‍ക്കു ഭീഷണിയുയര്‍ത്തും.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ കളിച്ചായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ക്ഷമയോടെയുള്ള ബാറ്റിങിലൂടെയും മികച്ച സ്‌ട്രോക്ക് പ്ലേയിലൂടെയും ടാഗെനരെയ്ന്‍ ശ്രദ്ധിക്കപ്പെട്ടു. ക്യാപ്റ്റന്‍ ബ്രാത്വെയ്റ്റിനേക്കാള്‍ കുറേക്കൂടി അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് അദ്ദേഹം. സമീപകാലത്തു ടെസ്റ്റില്‍ വിന്‍ഡീസിനു മികച്ച തുടക്കങ്ങള്‍ നല്‍കാന്‍ ബ്രാത്വെയ്റ്റ്- ടാഗെനരെയ്ന്‍ ജോടിക്കായിരുന്നു.

അമിതവണ്ണം കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച ഓഫ് സ്പിന്നര്‍ റഖീം കോണ്‍വാളാണ് വിന്‍ഡീസ് ടെസ്റ്റ് സംഘത്തിലെ മറ്റൊരു അപകടകാരി. 2019ല്‍ ഇന്ത്യക്കെതിരേയായിരുന്നു റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റം. തന്റെ ഉയരം ബൗളിങില്‍ നന്നായി മുതലെടുക്കാന്‍ കോണ്‍വാളിനു സാധിക്കാറുണ്ട്. ബോള്‍ നന്നായി ടേണ്‍ ചെയ്യിക്കാന്‍ ഇതു അദ്ദേഹത്തെ സഹായിക്കുന്നു. ബൗളിങിലൂടെ മാത്രമല്ല ബാറ്റിങിലും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കോണ്‍വാളിനു കഴിയും.

Story first published: Sunday, July 9, 2023, 15:27 [IST]
Other articles published on Jul 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+