For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ലോകകപ്പ് പടയൊരുക്കം തുടങ്ങുന്നു! ഏകദിനത്തില്‍ ഈ വെല്ലുവിളികള്‍, തലപുകച്ച് ദ്രാവിഡും രോഹിത്തും

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കിയതോടെ ടീം ഇന്ത്യയുടെ അടുത്ത ദൗത്യം തുടങ്ങുകയാണ്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് ഇനി ഇന്ത്യക്കു മുന്നിലുള്ളത്. വ്യാഴാഴ്ചയാണ് ബാര്‍ബഡോസില്‍ ആദ്യ ഏകദിനം. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ പരമ്പര കൂടിയാണിത്. കാരണം ഐസിസി ഏകദിന ലോകകപ്പ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുകയാണ്.

ഇവയ്ക്കുള്ള ആദ്യത്തെ പടയൊരുക്കമായിട്ടാണ് വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയെ ഇന്ത്യ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച പ്രകടനം പരമ്പരയിലുടനീളം ഇന്ത്യ കാഴ്ചവയ്ക്കാന്‍ ശ്രമിക്കുമെന്നുറപ്പാണ്. എന്നാല്‍ മൂന്നു പ്രധാനപ്പെട്ട വെല്ലുവിളികള്‍ ഈ പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും കോച്ച് രാഹുല്‍ ദ്രാവിഡിനെയും കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

SANJUS SAMSON

ആദ്യത്തേത് വിക്കറ്റ് കീപ്പറുടെ റോള്‍ ആരെ ഏല്‍പ്പിക്കുമെന്നതാണ്. നിലവില്‍ രണ്ടു ഓപ്ഷനുകളാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഒരാള്‍ സഞ്ജു സാംസണ്‍ ആണെങ്കില്‍ മറ്റൊരാള്‍ ഇഷാന്‍ കിഷനുമാണ്. ലോകകപ്പില്‍ പരിക്കില്‍ നിന്നും മോചിതനായി കെഎല്‍ രാഹുല്‍ തിരിച്ചെത്തുന്നതോടെ വിക്കറ്റ് കീപ്പിങ് ദൗത്യം അദ്ദേഹത്തിനായിരിക്കും.

ലോകകപ്പില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ രാഹുലായിരിക്കും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നുറപ്പാണ്. ബാക്കപ്പായി ആര് എന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം. ഇതിനുള്ള ഉത്തരം വിന്‍ഡീസുമായുള്ള പരമ്പരയില്‍ കണ്ടെത്താനായിരിക്കും ഇന്ത്യയുടെ ശ്രമം.

സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ കെഎസ് ഭരതിനു പകരം വിക്കറ്റ് കീപ്പറായി ഇഷാനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. രണ്ടാം ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ താരം ഫിഫ്റ്റിയോടെ തിളങ്ങുകയും ചെയ്തു. ഇനി ഏകദിനത്തില്‍ ഇഷാനു പകരം സഞ്ജുവിന് നറുക്കുവീഴുമോയെന്നാണ് അറിയേണ്ടത്. നാലാം നമ്പറിലായിരിക്കും സഞ്ജു, ഇഷാന്‍ എന്നിവരിലൊരാള്‍ക്കു ഇറങ്ങേണ്ടി വരിക.

ഏകദിനത്തില്‍ ഇഷാനേക്കാള്‍ മികച്ച റെക്കോര്‍ഡ് സഞ്ജുവിന്റേതാണ്. 66നു മുകളില്‍ ശരാശരി അദ്ദേഹത്തിനുണ്ട്. മറുഭാഗത്തു ഇഷാന്‍ കൂടുതലായും ഓപ്പണറായിട്ടാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ നാലാം നമ്പറില്‍ താരം തിളങ്ങുമോയെന്ന കാര്യം സംശയമാണ്. സഞ്ജു നേരത്ത 4-5 പൊസഷനുകളില്‍ കളിച്ച് പരിചയമുള്ളതിനാല്‍ അദ്ദേഹത്തിനു മുന്‍തൂക്കം ലഭിച്ചേക്കും.

ഇന്ത്യയുടെ രണ്ടാമത്തെ തലവേദന പേസ് ബൗളിങിന്റെ കാര്യത്തിലായിരിക്കും. ജയദേവ് ഉനാട്കട്ട്, മുകേഷ് കുമാര്‍ എന്നിവരില്‍ ഒരാള്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം പിടിക്കുകയുള്ളൂ. രണ്ടില്‍ ആരെ കളിപ്പിക്കുമെന്നത് കുഴപ്പിക്കുന്ന ചോദ്യമാണ്. മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കുമായിരിക്കും പ്ലെയിങ് ഇലനവനിലെ പ്രധാന പേസര്‍മാര്‍മാര്‍.

MUKESH KUMAR

മൂന്നാമത്തെ പേസറുടെ കാര്യത്തില്‍ മാത്രമേ സംശയമുള്ളൂ. സീം ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറും ഒരു ഓപ്ഷനാണ്. നേരത്തേ വിന്‍ഡീസിനെതിരേ നടന്ന ആദ്യ ടെസ്റ്റില്‍ ശര്‍ദ്ദുല്‍ കളിച്ചിരുന്നു. പക്ഷെ പരിക്കു കാരണം രണ്ടാം ടെസ്റ്റ് നഷ്ടമായിരുന്നു. പകരം മുകേഷ് ഈ മല്‍സരത്തിലൂടെ ടെസ്റ്റില്‍ അരങ്ങേറുകയും ചെയ്തു.

രണ്ടു വിക്കറ്റുകള്‍ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. മുകേഷിനേക്കാള്‍ അനുഭവസമ്പത്തുണ്ടെന്നതും ഇടംകൈയന്‍ ബൗളറാണെന്നതും ഉനാട്കട്ടിനു മുന്‍തൂക്കം നല്‍കുന്ന കാര്യങ്ങളാണ്. പക്ഷെ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു.

ഇന്ത്യക്കു മുന്നിലുള്ള അടുത്ത വെല്ലുവിളി സ്പിന്‍ ബൗളിങിലാണ്. വിന്‍ഡീസിനെതിരേ രവീന്ദ്ര ജഡേജ പ്ലെയിങ് ഇലവനിലുണ്ടാവുമെന്നുറപ്പാണ്. അടുത്ത രണ്ടു സ്പിന്നര്‍മാരുടെ കാര്യത്തിലാണ് സംശയം. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് സംഘത്തിലെ മറ്റു സ്പിന്നര്‍മാര്‍.

കുല്‍-ചാ സഖ്യത്തെ കളിപ്പിക്കണോ, അതോ അക്ഷര്‍, ചഹല്‍ എന്നിവരെ ഇറക്കണമോയെന്ന ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്‌മെന്റ്. മാച്ച് വിന്നിങ് ഓള്‍റൗണ്ടറായതിനാല്‍ അക്ഷറിനു മുന്‍തൂക്കം ലഭക്കാനിടയുണ്ട്. സമീപകാലത്തു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നടത്തിയ പ്രകടനങ്ങള്‍ എടുത്താല്‍ ചഹലിനേക്കാള്‍ മികച്ചുനിന്നത് കുല്‍ദീപാണെന്നു കാണാം.

Story first published: Tuesday, July 25, 2023, 9:10 [IST]
Other articles published on Jul 25, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+