
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനായി ഹാര്‍ദിക്കിനേക്കാള്‍ മുന്നിലേക്കു വെങ്കടേഷ് അയ്യര്‍ വന്നു കഴിഞ്ഞതായി ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഈയൊരു സമയത്ത് വെങ്കടേഷ് അയ്യര്‍ ഹാര്‍ദിക് പാണ്ഡ്യയേക്കാള്‍ മുന്നിലെത്തിക്കഴിഞ്ഞുവെന്നു തനിക്കു തോന്നുന്നതായി വസീം ജാഫര്‍ അഭിപ്രായപ്പെട്ടു. കാരണം ഹാര്‍ദിക് ഇനി ബൗള്‍ ചെയുമെന്നോ, എത്ര മാത്രം ഫിറ്റ്‌നസ് അദ്ദേഹത്തിനുണ്ടെന്നോ നമുക്കറിയില്ല.

വരാനിരിക്കുന്ന ഐപിഎല്ലില്‍ മാത്രമേ നമുക്ക് ഇക്കാര്യത്തില്‍ ഉത്തരം ലഭിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹാര്‍ദിക്കിനെ മറികടന്ന് വെങ്കടേഷ് ലോകകപ്പ് ടീമിലെ സ്ഥാനത്തിനു വേണ്ടി അവകാശവാദ മുന്നയിച്ചു കഴിഞ്ഞതായി ജാഫര്‍ നിരീക്ഷിച്ചു.

വിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലും വെങ്കടേഷ് അയ്യര്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഇവയിലെല്ലാം അദ്ദേഹം ബാറ്റ് ചെയ്യുകയും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഫിനിഷറുടെ റോളായിരുന്നു ടീം മാനേജ്‌മെറ് വെങ്കിയെ ഏല്‍പ്പിച്ചത്. ഈ റോള്‍ തനിക്കു ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്നു അദ്ദേഹം തെളിയിക്കുകയും ചെയ്തു.മൂന്നു മല്‍സരങ്ങളില്‍ നിന്നും 92 ശരാശരിയില്‍ 92 റണ്‍സാണ് വെങ്കടേഷ് സ്‌കോര്‍ ചെയ്തത്.

പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും അദ്ദേഹമാണ്. പുറത്താവാതെ നേടിയ 35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10 ബൗണ്ടറികളും നാലു സിക്‌സറുകളും വെങ്കടേഷ് നേടുകയും ചെയ്തു. പരമ്പരയില്‍ കൂടുതല്‍ ബൗണ്ടറികളടിച്ച താരവും അദ്ദേഹം തന്നെ.

ഞായറാഴ്ച രാത്രി നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 19 ബോളില്‍ പുറത്താവാതെ 35 റണ്‍സാണ് വെങ്കടേഷ് അയ്യര്‍ സ്‌കോര്‍ ചെയ്തത്. അഞ്ചാ വിക്കറ്റില്‍ സൂര്യകുമാര്‍ യാദവ്- വെങ്കി ജോടി 91 റണ്‍സാണ് അടിച്ചെടുത്തത്. ഒരു ഘട്ടത്തില്‍ 150 പോലും കടക്കുമോയെന്നു സംശയിച്ച ഇന്ത്യയെ നിശ്ചിത ഓവറില്‍ 184 റണ്‍സെന്ന വലിയ ടോട്ടലിലെത്തിച്ചത് ഈ സഖ്യമാണ്. അവസാനത്തെ അഞ്ചോവറില്‍ മാത്രം 86 റണ്‍സ് സൂര്യ- വെങ്കടേഷ് ജോടി അടിച്ചെടുത്തു. ഡെത്ത് ഓവറില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയാണ്.

17 റണ്‍സിന്റെ വിജയമാണ് മൂന്നാം ടി20യില്‍ ഇന്ത്യ സ്വന്തമാക്കിയത്. 185 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു വീശിയ വെസ്റ്റ് ഇന്‍ഡീസ് പൊരുതിനോക്കിയെങ്കിലും ഒമ്പതു വിക്കറ്റിനു 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 61 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് വിന്‍ഡീസിനു വിജയപ്രതീക്ഷ നല്‍കിയത്. 47 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലാണ് പൂരന്‍ ഫിഫ്റ്റിയടിച്ചത്.

ഇന്ത്യക്കു വേണ്ടി ബൗളര്‍മാരില്‍ മികവ് കാട്ടിത് ഹര്‍ഷല്‍ പട്ടേലാണ്. നാലോവറില്‍ 22 റണ്‍സിനു അദ്ദഹം മൂന്നു വിക്കറ്റുകളെടുത്തു. ദീപക് ചാഹര്‍, വെങ്കടേഷ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അരങ്ങേറ്റ മല്‍സരം കളിച്ച ആവേശ് ഖാന്‍ നിരാശപ്പെടുത്തി. നാലോവറില്‍ 42 റണ്‍സാണ് താരം വിട്ടുകൊടുത്തത്. അദ്ദേഹത്തിനു ഒരു വിക്കറ്റ് പോലും ലഭിച്ചതുമില്ല.


Click it and Unblock the Notifications
