Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 20-30 റണ്ണെടുക്കും, അതിന് സഞ്ജു തന്നെ വേണോ? റിങ്കുവും ദുബെയും അതിലും ഭേദം!

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്ക്കു പിന്നാലെ ടി20 പരമ്പരയിലും മലയാളി താരം സഞ്ജു സാംസണിനു നറുക്കുവീണിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു അജിത് അഗാര്‍ക്കര്‍ക്കു കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി വിന്‍ഡീസ് പര്യടനത്തിനായി 15 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. നേരത്തേ തിരഞ്ഞെടുത്ത ഏകദിന പരമ്പരയിലും സഞ്ജു ടീമില്‍ ഉള്‍പ്പെട്ടിരുന്നു.

പക്ഷെ ടി20യില്‍ അദ്ദേഹമുണ്ടാവുമോയെന്ന കാര്യം സംശയമായിരുന്നു. കാരണം ഐപിഎല്ലില്‍ കസറിയ പുതുമുഖ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയടക്കമുള്ളവര്‍ അവസരം കാത്ത് രംഗത്തുണ്ടായിരുന്നു. പക്ഷെ ജിതേഷിനെ തഴഞ്ഞ സെലക്ഷന്‍ കമ്മിറ്റി സഞ്ജുവില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. ടി20 ടീമിലേക്കുള്ള സഞ്ജുവിന്റെ മടങ്ങിവരവിനെ ആരാധകര്‍ സ്വാഗതം ചെയ്യുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍ ഹേറ്റേഴ്‌സിനു ഇതു അത്ര പിടിച്ചിട്ടില്ല.

SANJU SAMSON

നേരത്തേ ടി20യില്‍ അവസരം ലഭിച്ചപ്പോഴെല്ലാം നിരാശപ്പെടുത്തിയ സഞ്ജുവിന് എന്തിനാണ് വീണ്ടും അവസരം നല്‍കിയതെന്നും സ്ഥാനമര്‍ഹിച്ച ചിലരെ തഴഞ്ഞിരിക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഹേറ്റേഴ്‌സ് സഞ്ജുവിനെതിരേ ആഞ്ഞടിച്ചത്.

ടീം സെലക്ഷനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള പിആര്‍ മാഫിയക്കു വലിയ പങ്കു തന്നെയാണുള്ളത്. സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ല. വിക്കറ്റ് കീപ്പറായ ജിതേഷ് ശര്‍മ, റിങ്കു സിങ്, ശിവം ദുബെ എന്നിവര്‍ക്കെല്ലാം സഞ്ജുവിനേക്കാള്‍ നല്ല സ്റ്റാറ്റസും റെക്കോര്‍ഡുമാണുള്ളത്. പക്ഷെ പ്രധാനപ്പെട്ട പോയിന്റ് എന്താണന്നു വച്ചാല്‍ അവര്‍ക്കു സഞ്ജുവിനെപ്പോലെ പിആര്‍ മാഫിയ ഇല്ലെന്നതാണെന്നു ഹേറ്റേഴ്‌സ് ചൂണ്ടിക്കാട്ടി.

സഞ്ജു സാംസണിനു എന്താണ് ഇന്ത്യയുടെ ടി20 ടീമില്‍ കാര്യം? ബ്രേക്ക് സമയത്തു ടീമംഗങ്ങള്‍ക്കു വെള്ളവും മറ്റും എത്തിച്ചു നല്‍കുകയായിരിക്കും പ്രധാന റോളെന്നു ചിലര്‍ പരിഹസിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരേ സഞ്ജു സാംസണിനു ഇലവനില്‍ അവസരം തന്നെ ലഭിക്കാന്‍ പോവുന്നില്ല. ഇഷാന്‍ കിഷനായിരിക്കും കളിക്കുകയെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

സഞ്ജു സാംസണ്‍ വെറുമൊരു ശരാശരി പ്ലെയറാണ്. അദ്ദേഹത്തില്‍ ഒരിക്കലും ടീമിനു വിശ്വാസമര്‍പ്പിക്കാന്‍ കഴിയില്ല. പിആര്‍ സംഘമാണ് സഞ്ജുവിനെ വലിയ താരമായി നിരന്തരം ചിത്രീകരിക്കുന്നത്. 20-30 റണ്‍സ് മാത്രം പരമാവധി അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതി. ഇത്രയും ചെറിയ സ്‌കോറെടുക്കാന്‍ സഞ്ജു തന്നെ വേണമെന്ന് നിര്‍ബന്ധമുണ്ടോ? ഇതിലും നന്നായി സ്‌കോര്‍ ചെയ്യാന്‍ ശേഷിയുള്ള പലരെയും ഇന്ത്യ തഴയുകയാണെന്നും ഹേറ്റേഴ്‌സ് തുറന്നടിച്ചു.

SANJU SAMSON

ഇഷാന്‍ കിഷനുള്ളപ്പോള്‍ സഞ്ജു സാംസണിനു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഒരവസരം പോലും ലഭിക്കുമെന്നു തോന്നുന്നില്ല. പിന്നെ എന്തിനാണ് ടീമിലേക്കു കൊണ്ടുവന്നിരിക്കുന്നത്. നമുക്ക് ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കാത്ത ബാറ്ററാണ് സഞ്ജു.

ടീമിന്റെ സാഹചര്യം പോലും മനസ്സിലാക്കാതെ നിര്‍ണായക ഘട്ടങ്ങളില്‍ അനാവശ്യ ഷോട്ടുകള്‍ക്കു മുതിര്‍ന്ന് അദ്ദേഹം വിക്കറ്റുകള്‍ കളഞ്ഞു കുളിക്കുന്നത് എത്ര തവണ നമ്മള്‍ കണ്ടിട്ടുളളതാണ്. ഇത്തരമൊരാള്‍ക്കു എന്തിനാണ് വീണ്ടും ഇന്ത്യ അവസരം നല്‍കിയതെന്നു മനസ്സിലായിട്ടില്ലെന്നും ഹേറ്റേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഈ വര്‍ഷം ഇന്ത്യക്കായി ഒരേയൊരു ടി20 മല്‍സരത്തില്‍ മാ്രത്രമേ സഞ്ജു സംസണ്‍ കളിച്ചിട്ടുള്ളൂ. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലായിരുന്നു ഇത്. പക്ഷെ ആദ്യ കളിയില്‍ സഞ്ജു ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി. പിന്നാലെ ഫീല്‍ഡിങിനിടെ കാല്‍മുട്ടില്‍ അപ്രതീക്ഷിതമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ പരമ്പരയിലെ അടുത്ത രണ്ടു കളിയില്‍ നിന്നും സഞ്ജു പിന്‍മാറുകയുമായിരുന്നു.

Story first published: Thursday, July 6, 2023, 16:41 [IST]
Other articles published on Jul 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+