Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇന്ത്യ പുതിയ ടീമിനെ ഇറക്കിയാല്‍ എങ്ങനെയിരിക്കും? ഹാര്‍ദിക് ക്യാപ്റ്റന്‍! സഞ്ജു കളിക്കും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയ്ക്കു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ ഇടിത്തീ പോലെയാണ് ആ വാര്‍ത്ത കേട്ടത്- ഇന്ത്യയുടെ മൂന്നു താരങ്ങള്‍ക്കു കൊവിഡ്!. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരുടെ പരിശോധനാ ഫലമായിരുന്നു പോസിറ്റീവായത്. ഇതോടെ ഞായറാഴ്ച ആരംഭിക്കാനിരുന്ന ഏകദിന പരമ്പര റദ്ദാക്കുമോയെന്നു പോലും പലരും ഭയപ്പെട്ടു. എന്നാല്‍ പകരക്കാരായി മായങ്ക് അഗര്‍വാള്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ടീമിലുള്‍പ്പെടുത്തിയ ബിസിസിഐ പരമ്പരയുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ടീമിനു പകരം പുതിയൊരു ഇലവനെ ഇന്ത്യ ഏകദിനത്തില്‍ പരീക്ഷിച്ചാല്‍ എങ്ങനെയിരിക്കും? അത്തരമൊരു സാങ്കല്‍പ്പിക ഇലവനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ടീമിനെ നയിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും.

 പൃഥ്വി, ഗില്‍

പൃഥ്വി, ഗില്‍

യുവതാരങ്ങളായ പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലുമായിരിക്കും ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. നേരത്തേ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള ഇരുവരും ഭാവി സൂപ്പര്‍ താരങ്ങളായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2018ലെ അണ്ടര്‍ 19 ലോകകപ്പില്‍ പൃഥ്വി നയിച്ച ഇന്ത്യ ജേതാക്കളായപ്പോള്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായത് ഗില്ലായിരുന്നു.
സീനിയര്‍ ടീമിനു വേണ്ടി ഇതിനകം രണ്ടു പേരും അരങ്ങേറിക്കഴിഞ്ഞു. പക്ഷെ ഇനിയും ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഗില്ലിനേക്കാള്‍ മുമ്പ് അരങ്ങേറിയത് പൃഥ്വിയായിരുന്നു. പക്ഷെ ബാറ്റിങ് ടെക്‌നിക്കിലെ ചില പിഴവുകള്‍ താരത്തിനു സ്ഥാനം നഷ്ടപ്പെടുത്തി.

 ത്രിപാഠി, സഞ്ജു (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് (ക്യാപ്റ്റന്‍)

ത്രിപാഠി, സഞ്ജു (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് (ക്യാപ്റ്റന്‍)

രാഹുല്‍ ത്രിപാഠി, മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുള്‍പ്പെട്ടതാണ് മധ്യനിര. ഹാര്‍ദിക് ടീമിനെ നയിക്കുമ്പോള്‍ വിക്കറ്റ് കാക്കുന്നത് സഞ്ജുവായിരിക്കും. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് ത്രിപാഠി. സ്പിന്നര്‍മാരെ നേരിടുന്നതില്‍ മിടുക്കനായതില്‍ മധ്യനിരയില്‍ അദ്ദേഹത്തിനു തിളങ്ങാനാവും.

3

വിക്കറ്റ് കീപ്പിങില്‍ സഞ്ജുവിന് തന്നെയാണ് മുന്‍തൂക്കം. കെഎസ് ഭരതും മല്‍സരരംഗത്തുണ്ടെങ്കിലും സഞ്ജു കഴിവ് തെളിയിച്ച താരമാണ്. സീനിയര്‍ ടീം കൂടാതെ അണ്ടര്‍ 19, ഇന്ത്യന്‍ എ ടീം എന്നിവര്‍ക്കു വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്. ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജു ഇപ്പോള്‍ കൂടുതല്‍ പക്വത നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള മികച്ച പ്രകടനം ഇതു അടിവരയിടുന്നു.

4

ഹാര്‍ദിക് നിലവില്‍ ടീമിനു പുറത്താണ്. കഴിഞ്ഞ കുറച്ചു കാലമായി ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ താരത്തെ അലട്ടിക്കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് പഴയതു പോലെ ബൗളിങ് പുനരാരംഭിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഠിനപ്രയത്‌നം നടത്തുന്നത്. പഴയ ഹാര്‍ദിക്കിനെ വൈകാതെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആധുനിക ക്രിക്കറ്റില്‍ ഇന്ത്യക്കു ലഭിച്ച ഏറ്റവും വലിയ മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹം.

 വിജയ്, ഗൗതം

വിജയ്, ഗൗതം

വിജയ് ശങ്കറും കെ ഗൗതവുമാണ് ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. 2019ലെ ഏകദിന ലോകകപ്പിനു മുമ്പ് വരെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനാവുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ട താരമായിരുന്നു വിജയ്. എന്നാല്‍ പരിക്കുകള്‍ താരത്തിന്റെ കരിയറിലെ വില്ലനാവുകയായിരുന്നു. ദേശീയ ടീമില്‍ നിന്നും പുറത്തായ വിജയ്ക്കു പിന്നീട് തിരിച്ചുവരാനുമായില്ല.
ഗൗതമിലേക്കു വന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകള്‍ കളിച്ചപ്പോള്‍ സംഘത്തില്‍ അദ്ദേഹവുമുണ്ടായിരുന്നു. പക്ഷെ കഴിവ് പുറത്തെടുക്കാന്‍ കാര്യമായ അവസരം ലഭിച്ചില്ല. കഴിഞ്ഞ ഐപിഎല്ലിലും വേണ്ടത്ര അവസരം കിട്ടാതെ ഗൗതം തഴയപ്പെട്ടു.

സക്കാരിയ, നടരാജന്‍, മാലിക്ക്, വരുണ്‍

സക്കാരിയ, നടരാജന്‍, മാലിക്ക്, വരുണ്‍

ഇന്ത്യയുടെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക ചേതന്‍ സക്കാരിയ, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ചേര്‍ന്നായിരിക്കും. ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയായിരിക്കും.
ബൗളിങ് നിരയിലുള്ളവര്‍ക്കു അനുഭവസമ്പത്ത് കുറവാണെങ്കിലുമ ഇവരുടെ കഴിവിന്റെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. ഐപിഎല്ലിലൂടെ രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യക്കു സമ്മാനിച്ച പേസറാണ് സക്കാരിയ. പന്ത് നന്നായി സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള, ഡെത്ത് ഓവറിലും തിളങ്ങാന്‍ സാധിക്കുന്ന ബൗളറാണ് അദ്ദേഹം.

7

നടരാജനാവട്ടെ ഇന്ത്യയുടെ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റാണ്. ജസ്പ്രീത് ബുംറ കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളറായാണ് അദ്ദേഹം ചൂണ്ടിക്കാണിക്കപ്പെടുന്നത്. മിസ്റ്ററി സ്പിന്നറെന്നറിയപ്പെടുന്ന വരുണിനു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ലഭിച്ചപ്പോള്‍ തിളങ്ങാനായില്ലെങ്കിലും ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ബൗളറാണ്. ഉമ്രാന്‍

8

മാലിക്കാവട്ടെ ഇന്ത്യയുടെ ഷുഐബ് അക്തറെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മിന്നല്‍ ബൗളിങായിരുന്നു കാഴ്ചവച്ചത്. 150 കിമിക്കു മുകളില്‍പ്പോലും വേഗതയില്‍ ബൗള്‍ ചെയ്താണ് മാലിക്ക് ഹീറോയായത്.

Story first published: Friday, February 4, 2022, 16:13 [IST]
Other articles published on Feb 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+