For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ടി20യില്‍ ടെസ്റ്റ് കളിച്ചു, ഹാര്‍ദിക്കാണ് ഇന്ത്യയുടെ 'വില്ലന്‍'! കളി തോല്‍പ്പിച്ചു

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ കൈവിട്ടിരിക്കുകയാണ്. അഞ്ചാം മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് വിന്‍ഡീസ് പരമ്പര 3-2ന് സ്വന്തമാക്കിയത്. ആദ്യത്തെ രണ്ട് മത്സരങ്ങളും ഇന്ത്യ തോറ്റപ്പോള്‍ തുടര്‍ന്നുള്ള മൂന്നും നാലും മത്സരത്തില്‍ ഗംഭീര ജയത്തോടെ ഇന്ത്യ തിരിച്ചുവന്നു. പരമ്പര വിജയിയെ തീരുമാനിക്കുന്ന അവസാന മത്സരത്തില്‍ ടോസ് ഭാഗ്യം ലഭിച്ചപ്പോള്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യാനാണ് തീരുമാനിച്ചത്.

ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നപ്പോള്‍ 9 വിക്കറ്റിന് 165 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റും 12 പന്തും ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ഇന്ത്യ ടി20 പരമ്പര തോല്‍ക്കുന്നത് ഇതാദ്യമായാണ്. അഞ്ചാം മത്സരത്തിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍.

കളി തോല്‍പ്പിച്ചത് ഹാര്‍ദിക്കാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ആറാമനായി ബാറ്റു ചെയ്യാനിറങ്ങിയ ഹാര്‍ദിക് ക്യാപ്റ്റന്റെ ഇന്നിങ്‌സ് അല്ല കാഴ്ചവെച്ചത്. 18 പന്തില്‍ 14 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ഒരു സിക്‌സര്‍ മാത്രം നേടിയ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 77.77 മാത്രമായിരുന്നു. ഡെത്തോവറുകളില്‍ റണ്‍സുയര്‍ത്താമെന്ന് കരുതി സ്ലോ ഇന്നിങ്‌സ് കളിച്ച ഹാര്‍ദിക് ഒടുവില്‍ വിക്കറ്റ് നഷ്ടമായി പുറത്താവുകയും ചെയ്തു.

ടീമിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഇന്നിങ്‌സാണ് ഹാര്‍ദിക് കാഴ്ചവെച്ചത്. സൂര്യകുമാര്‍ യാദവ് ഒരുവശത്ത് റണ്‍സുയര്‍ത്തി മിന്നിച്ചപ്പോള്‍ ഹാര്‍ദിക് മെല്ലപ്പോക്ക് ബാറ്റിങ് ശൈലിയോടെ ഇന്ത്യയെ പിന്നോട്ടടിച്ചു. ഹാര്‍ദിക്കിന്റെ മോശം ബാറ്റിങ് പ്രകടനം ഇല്ലായിരുന്നെങ്കില്‍ 180ന് മുകളിലേക്ക് ഇന്ത്യയുടെ സ്‌കോര്‍ പോകുമായിരുന്നുവെന്നും ഹാര്‍ദിക് നായകനെന്ന നിലയില്‍ ഉത്തരവാദിത്തം കാട്ടിയില്ലെന്നുമാണ് ആരാധകരുടെ വിമര്‍ശനം. ഹാര്‍ദിക്കിനെ സൂപ്പര്‍ നായകനെന്ന് വിളിക്കുമ്പോഴും സമീപകാലത്തെ പ്രകടനങ്ങളെല്ലാം മോശമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

hardik pandya

29, 12, 4, 21, 15, 30, 19, 24, 20, 14 എന്നിങ്ങനെയാണ് അവസാന 10 ടി20 ഇന്നിങ്‌സിലെ ഹാര്‍ദിക്കിന്റെ സ്‌കോര്‍. അവസാന 10 ഇന്നിങ്‌സില്‍ ഒരു തവണ പോലും 30 പ്ലസ് സ്‌കോര്‍ നേടാന്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടില്ല. മികച്ച പ്രകടനം സ്വയം നടത്താന്‍ സാധിക്കാത ഹാര്‍ദിക്കിന് ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ പിന്നോട്ടടിക്കുകയാണ് ഹാര്‍ദിക് ചെയ്യുന്നത്.

നേരത്തെ ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷറായിരുന്നു ഹാര്‍ദിക്. എന്നാല്‍ നായകനായ ശേഷം നന്നായി ബാറ്റ് ചെയ്യില്ല, പന്ത് ചെയ്യില്ല, ഈഗോ എന്നിങ്ങനെയായി ഹാര്‍ജിക് മാറിയെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. അമിത ആത്മവിശ്വാസമാണ് ഹാര്‍ദിക് കാട്ടിയതെന്നും ഇതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്നുമാണ് ആരാധകര്‍ പറയുന്നത്. അമിത ആത്മവിശ്വാസത്തിന് ഒരു പേരുണ്ടെങ്കില്‍ അത് ഹാര്‍ദിക് പാണ്ഡ്യയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

കളി തോല്‍പ്പിക്കുകയും പരമ്പര നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷവും ഞങ്ങള്‍ പഠിക്കുകയാണെന്നും തെറ്റുകളില്‍ നിന്ന് പഠിച്ച് തിരിച്ചുവരുമെന്ന് പറയുകയും ചെയ്യുന്നതില്‍ കാര്യമില്ല. സീനിയേഴ്‌സില്ലാതെ ഇന്ത്യ ടി20 ലോകകപ്പ് കളിക്കാനിറങ്ങിയാല്‍ ഇതേ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ബാറ്റ്‌സ്മാന്‍മാര്‍ക്കോ ബൗളര്‍മാര്‍ക്കോ ആത്മവിശ്വാസം നല്‍കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. ഹാര്‍ദിക്കിന് കീഴില്‍ ഇന്ത്യന്‍ താരങ്ങള്‍ സംതൃപ്തരാണെന്ന് കരുതുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഹാര്‍ദിക് ആദ്യ ഓവറില്‍ പന്തെറിഞ്ഞ് തല്ലുവാങ്ങിയതും മത്സരത്തില്‍ നിര്‍ണ്ണായകമായി. ആദ്യ ഓവറില്‍ത്തന്നെ അര്‍ഷ്ദീപ് സിങ്ങിന് പന്ത് നല്‍കണമായിരുന്നു. എന്നാല്‍ ഹാര്‍ദിക് സ്വയം ബൗളിങ് ഏറ്റെടുത്തതോടെ ആദ്യ ഓവറിലൂടെത്തന്നെ വിന്‍ഡീസ് താരങ്ങള്‍ക്ക് ആത്മവിശ്വാസം ലഭിച്ചു. ഇത് വിന്‍ഡീസ് മുതലാക്കുകയും ചെയ്തതോടെയാണ് ഇന്ത്യക്ക് താളം നഷ്ടമായതെന്നാണ് ആരാധകര്‍ പറയുന്നത്.

Story first published: Monday, August 14, 2023, 6:52 [IST]
Other articles published on Aug 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+